Image

സിലിക്കോൺ വാലിയിൽ ജിമ്മി ജോർജ് വോളി ടൂർണമെന്റിന് ഉജ്വല തുടക്കം 

Published on 27 May, 2023
സിലിക്കോൺ വാലിയിൽ ജിമ്മി ജോർജ് വോളി ടൂർണമെന്റിന് ഉജ്വല തുടക്കം 

സാൻ ഫ്രാൻസികോ: മുപ്പത്തിമൂന്നു വർഷത്തെ ചരിത്രത്തിൽ ആദ്യമായി    സിലിക്കോൺ വാലിയിൽ ജിമ്മി ജോർജ്ജ്  വോളിബോൾ മത്സരങ്ങൾക്ക് ഇന്ന് രാവിലെ തുടക്കം കുറിച്ചു. ടീമുകളുടെ  മാര്‍ച്ച് പാസ്റ്റിനു ശേഷം പാലൊ ആല്‌ട്ടൊയില്‍ മേയര്‍ ലിഡിയ കൂ മല്‍സരം ഉദ്ഘാടനം ചെയ്തു.

അമേരിക്കയിൽനിന്നും കാനഡയിൽനിന്നും പന്ത്രണ്ടിലധികം ടീമുകൾ പങ്കെടുക്കുന്ന ഈ മത്സരങ്ങൾ കാണാൻ അമേരിക്കയുടെ നാനാഭാഗത്തുമുള്ള വോളിബോൾ പ്രേമികൾ എത്തിയിട്ടുണ്ട്.  നാളെയാണ് ഫൈനൽ.

KVLNA  അഥവാ കേരളാ വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ്.

ഹൊസ്റ്റിംഗ് കമ്മിറ്റി കൺ വീനർ  ടോമി പഴയമ്പള്ളില്‍ സ്വാഗതം പറഞ്ഞു. കെ.വി. എൽ.എൻ.എ. പ്രസിഡന്റ് തോമസ് സെബാസ്റ്റ്യന്‍ ഉദ്ഘാടന പ്രസംഗം നടത്തി.

കാലിഫോർണിയ ബ്ളാസ്റ്റേഴ്സ്ക്ലബ്ബിന്റെ പ്രസിഡന്റ്  ആന്റണി  ഇല്ലിക്കാട്ടിലിനു വേണ്ടി  റിയ ഇല്ലിക്കാട്ടിൽ  ആശംസ നേർന്നു.

ഭവ്യ ശ്രീനിവാസന്‍, ഹസിനി നമല എന്നിവര്‍ ദേശീയ ഗാനങ്ങൾ  ആലപിച്ചു.

കാലിഫോര്‍നിയ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ കൈല്‍ തെക്കേക്ക് പ്രതിജ്ഞാവാചകം ചൊല്ലി.

മുഖ്യ റെഫറിയെ കാലിഫോർണിയ ബ്ളാസ്റ്റേഴ്സ്ക്ലബ്ബിന്റെ (സി.ബി.വി.സി.) ബോർഡ് ചെയർപേഴ്സൺ പ്രെമ തെക്കെക്ക് പരിചയപ്പെടുത്തി 

കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബാണ്  എല്ലാ ഒരുക്കങ്ങളും നടത്തിയത്. കളിക്കുന്ന എല്ലാ യുവതാരങ്ങളും മലയാളികളായിരിക്കണമെന്നാണ് നാഷണല്‍ കമ്മിറ്റിയുടെ നിയമാവലിയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ, പുതിയ തലമുറയിലെ മലയാളികളുടെ ഒരു മഹാസംഗമംകൂടിയാണ് ഈ കായികമേള . 

കാലിഫോർണിയ ബ്ളാസ്റ്റേഴ്സ്ക്ലബ്ബിന്റെ (സി.ബി.വി.സി.) ബോർഡ് ചെയർപേഴ്സൺ പ്രേമ തെക്കേക്, പ്രസിഡണ്ട് ആന്റണി ഇല്ലികാട്ടിൽ, സെക്രട്ടറി രാജു വർഗ്ഗീസ്, ജോയിന്റ്  സെക്രട്ടറി ടോമി പഴയംപള്ളിൽ, ട്രെഷറർ ജോസ്‌കുട്ടി മഠത്തിൽ, ജോയിന്റ് ട്രഷറർ ടോമി വടുതല, എന്നിവരും മറ്റു കമ്മിറ്റികളുടെ കൺവീനറുംമാരും സജീവമായി രംഗത്തുണ്ട്.

മത്സരങ്ങളുടെ പ്ലാറ്റിനം സ്പോൺസർ, റിയാലിറ്റി എക്സ്പെർട്ട് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയായ ഷൈജു വർഗീസാണ്.  ഗോൾഡ് സ്പോസൺസേഴ്സ്, എസ്കലോൺ സിറ്റിയിൽനിന്നും ബേബി അരീചിറ ഫാമിലി, എഡ് തിയറി റെഡ്‌സോൺ, വാലി ലില്ലി മോന്റസോറി സ്‍കൂളുകളുടെ ഉടമകളായ മാർവൽ ഫിലിപ്പും പ്രതീഷ് തോമസ് എന്നവരാണ്.  

സിലിക്കോൺ വാലിയിൽ ജിമ്മി ജോർജ് വോളി ടൂർണമെന്റിന് ഉജ്വല തുടക്കം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക