ഞെട്ടുന്ന വാർത്തകൾ
കേൾക്കുന്നുവെങ്കിലും
ഞെട്ടാനെനിക്കിന്നാവതില്ല
നിത്യവും ഞെട്ടി ഞാനല്ലോ
തളർന്നുപോയ്
ഞെട്ടറ്റു വീണൊരു
പൂവുപോലെ
കലികാല ദുരിതങ്ങൾ
കാണുന്നു മുന്നിലായ്
കലിപൂണ്ട ചെന്നായ്ക്കൾ
പോലെ മർത്യർ
കുത്തുന്നു വെട്ടുന്നു
തുണ്ടമാക്കീടുന്നു
കെട്ടിവരിഞ്ഞു
മുറുക്കിടുന്നു
പണ്ടു ഞാനുണ്ടായ
കാലത്തെ നന്മകൾ
ഇണ്ടലില്ലാതിന്ന്
ഓർത്തിടുമ്പോൾ
ഉണ്ടിന്ന് കുണ്ഠിതം
കണ്ടു നടുങ്ങുന്നു
അണ്ഡകടാഹമോ
മണ്ടരാലേറുന്നു .....