Image

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്

Published on 28 May, 2023
തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്

തെന്നിന്‍ഡ്യന്‍ നടി കീര്‍ത്തി സുരേഷ് കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആണ് താരം കസ്ട്രത്തില്‍ എത്തിയത്.ശനിയാഴ്ച രാവിലെ സഹോദരി രേവതി സുരേഷ്, അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവര്‍ക്കൊപ്പമാണ് കീര്‍ത്തി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.

ദര്‍ശനശേഷം താരവും കുടുംബവും ക്ഷേത്രത്തിലെ രംഗനായകര്‍ മണ്ഡപത്തിലെ തീര്‍ഥപ്രസാദം സ്വീകരിച്ചു. നിരവധി ആരാധകര്‍ ആണ് കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയത്. തുടര്‍ന്ന് തിരക്ക് വര്‍ധിച്ചപ്പോള്‍ ക്ഷേത്ര ജീവനക്കാരാണ് കീര്‍ത്തിയെയും കുടുംബത്തെയും സുരക്ഷിതമായി പുറത്ത് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.താരം പിന്നീട് ക്ഷേത്രത്തിന് പുറത്തെത്തി മാധ്യമങ്ങളെ കണ്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക