Image

അല്ല പിന്നെ !! (ആക്ഷേപഹാസ്യം: രാജൻ കിണറ്റിങ്കര)

Published on 29 May, 2023
അല്ല പിന്നെ !! (ആക്ഷേപഹാസ്യം: രാജൻ കിണറ്റിങ്കര)

സുഹാസിനി:  നിങ്ങളറിഞ്ഞില്ലേ, അരിക്കൊമ്പൻ കമ്പം ടൗണിൽ ഇറങ്ങിയത്രേ.

ശശി : ചില ആളുകളുടെ ആനപ്രേമം മൂലമാണ് അരിക്കൊമ്പൻ തിരിച്ചുവന്നത് എന്നാ വനം മന്ത്രി പറയുന്നത്.

സുഹാസിനി.. ശരിയാ, ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്ത് അരിക്കൊമ്പനുമായി പ്രണയം നടിച്ച് കാണും.  എന്നിട്ട് ഒരീസം കുറച്ച് ഡ്രസും ഉള്ള ആഭരണങ്ങളുമായി അരികൊമ്പനോട് കമ്പം ബസ് സ്റ്റാന്റിൽ വരാൻ പറഞ്ഞു കാണും.

ശശി :  പാവത്തിന്റെ തുമ്പികൈയിൽ വലിയൊരു മുറിവുണ്ട്.  

സുഹാസിനി.. വേദന സഹിക്കാഞ്ഞിട്ടാവും ആന അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് , അതിനാണ് കമ്പത്തെ വിറപ്പിച്ച് അരിക്കൊമ്പൻ എന്നൊക്കെ മീഡിയക്കാർ തട്ടിവിടുന്നത്.

ശശി :   ആനയുടെ വാസസ്ഥലം കാടാണ്.  അതവിടെ കഴിയണം.

സുഹാസിനി :  എന്നിട്ട് കാട് കൈയേറിയ ഒരു മനുഷ്യനെയും ഒരാനയും മയക്കു വെടി വച്ച് വീഴ്ത്തിയിട്ടില്ലല്ലോ.  

ശശി:   തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്ന് ആന വീണ്ടും കേരളത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്

സുഹാസിനി.. പണ്ടിവിടെ വന്നപ്പോൾ ഹിന്ദി അറിയാതെ മുംബൈയിൽ നിന്ന് നാട്ടിലേക്ക് ഓടിപ്പോകാൻ തോന്നിയിരുന്നില്ലേ നിങ്ങൾക്ക്

ശശി :  അതിന്?

സുഹാസിനി.. തമിഴറിയാത്ത അരിക്കൊമ്പനും നമുക്ക് നമ്മുടെ നാട്, റേഷൻ കട ഇതൊക്കെ ഓർത്ത് ഇങ്ങോട്ട് ഓടിവരാൻ തോന്നുന്നുണ്ടാവും. 

ശശി:  അരി കൊമ്പൻ ഇപ്പഴും പിടികിട്ടാത്ത ഒരു സമസ്യയായി തുടരുന്നു. 

സുഹാസിനി.  ഒരു മൃഗത്തെ പോലും മനസ്സിലാക്കാൻ പറ്റാത്ത മനുഷ്യർക്ക് പിന്നെങ്ങനെ മറ്റൊരു മനുഷ്യനെ മനസ്സിലാക്കാൻ പറ്റും .അല്ല പിന്നെ !!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക