Image

രാം ചരണിന്റെ പാന്‍ ഇന്ത്യ ചിത്രം  'ദ ഇന്ത്യ ഹൗസ്' വരുന്നു

ജോബിന്‍സ് Published on 29 May, 2023
രാം ചരണിന്റെ പാന്‍ ഇന്ത്യ ചിത്രം  'ദ ഇന്ത്യ ഹൗസ്' വരുന്നു

രാം ചരണും സുഹൃത്തായ യുവി ക്രിയേഷന്‍സിന്റെ വിക്രം റെഡ്ഡിയുമായി സഹകരിച്ച് ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് വി മെഗാ പിക്‌ചേഴ്‌സ്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സുമായി സഹകരിച്ച് ഇവര്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രം പ്രഖ്യാപിച്ചു. ദ ഇന്ത്യ ഹൗസ് എന്നാണ് ചിത്രത്തിന്റെ പേര്.

സവര്‍ക്കറുമായി ബന്ധപ്പെട്ട ഭാഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് സൂചന. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഇത് സംബന്ധിച്ച സൂചനകളുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ജന്‍മദിനത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്ത് വിട്ടത്. 

രാം വംശി കൃഷ്ണയാണ് ദി ഇന്ത്യ ഹൗസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തെലുങ്ക് യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും അഭിനയിക്കുന്നുണ്ട്. രാം ചരണ്‍, വി മെഗാ പിക്‌ചേഴ്‌സ്, അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് എന്നിവയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തിറക്കിയ ടൈറ്റില്‍ അനൌണ്‍സ്മെന്റ് വീഡിയോ ഇതിനകം വൈറലാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ (1905) ലണ്ടനിലെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു പീരിയിഡ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം.

ലണ്ടനിലെ ഇന്ത്യാ ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലുള്ള ഒരു പ്രണയകഥയാണ് ഇതെന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. കത്തുന്ന ഇന്ത്യാ ഹൗസിന്റെ നാടകീയമായ ചിത്രീകരണം വീഡിയോയിലുണ്ട്.

The india house 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക