വിണ്ണില്‍ മഴക്കാറ് കൂടുകൂട്ടീ
കാവിലരയാലോ നൃത്തമാടി
മണ്ണു നനഞ്ഞതാ മാവുമല്ലോ
ഒന്നെത്തി നോക്കുന്നു പുല്ലുകളും
തുള്ളികള്‍ നാരിഴപോലെയല്ലോ
മെല്ലെപ്പതിച്ചതാ ചില്ലയിലായ്
പാട്ടൊന്നു പാടിയ പൂങ്കുയിലോ
പെട്ടെന്ന് കൂട്ടില്‍ മറഞ്ഞുവല്ലോ
മണ്ഡൂകമെങ്ങോ കരഞ്ഞുവല്ലോ
മഴവില്ല് വാനില്‍ തെളിഞ്ഞുവല്ലോ
നാണം കുണുങ്ങിയൊഴുകുമാ തോ -
ട്ടിലുമാമഴത്തുള്ളി പതിച്ചുവല്ലോ
താഴ് വാരമാകെക്കടങ്കഥ ചൊല്ലുമാ
തെന്നലോ മാരിയെ കണ്ടുവല്ലോ
മിണ്ടിപ്പറഞ്ഞു നടന്നവര്‍ രണ്ടാളും
മണ്ടിമറഞ്ഞതാ ദൂരെയല്ലോ