Image

എഴുത്തും എഴുത്തുകാരനും: ലേഖനം

എം തങ്കച്ചൻ ജോസഫ് Published on 29 May, 2023
എഴുത്തും എഴുത്തുകാരനും: ലേഖനം
 
ഒരിക്കൽ എന്റെ ജന്മദേശമായ ഇലഞ്ഞിയിൽ പോയി ഞാൻ തിരികെ അങ്കമാലിയിലേക്ക്‌ വരികയായിരുന്നു.എട്ടിലോ ഒൻപതിലോ പഠിക്കുന്ന പ്രായം. ഞാൻ യാത്ര ചെയ്യുന്ന ബസിൽ ഇടയ്ക്ക് നിന്നും ഒരു വല്യപ്പൻ കയറി എന്റെ സ്വീറ്റിലിരുന്നു. അല്പം കഴിഞ്ഞപ്പോൾ വല്യപ്പന്റെ കൈകൾ എന്റെ തുടകളിൽ സ്ഥാനം പിടിച്ചു. ഒരു വല്യപ്പനല്ലേ വാത്സല്യം കൊണ്ടായിരിക്കാം.ഞാൻ മനസ്സിൽ കരുതി. അല്പംകൂടി കഴിഞ്ഞപ്പോൾ വല്യപ്പന്റെ കൈവിരലുകൾ എന്റെ രഹസ്യഭാഗത്ത് എത്തി.അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. ഞാൻ അദ്ദേഹത്തിന്റെ കൈകളിൻമേൽ ശക്തിയായ ഒരു തട്ടു കൊടുത്തു കൂടെ ഒരു രൂഷമായ നോട്ടവുംഎറിഞ്ഞു.പിന്നീട് ആ ശല്യം ഉണ്ടായില്ല.
 
ഇതിവിടെ പറയാൻ കാരണം സമാനമായ ഒരു സംഭവം ബസിൽ വച്ച്, ഒരു പെൺകുട്ടിക്ക് നേരിടുകയും അവൾ അയാളുടെ ഫോട്ടോയെടുത്തു നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വൈറൽ ആയ സംഭവത്തെ  പ്രതികരിച്ചു  ഞാനൊരു ലേഖനം എഴുതിയിരുന്നു.
ക്ലാരിറ്റിയില്ലാത്ത ഒരു സംഭവം ഉടനടി ഒരുവന്റെ ഒരു സാധാരണ ദൃശ്യങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ആ യുവാവിനെയും അതുവഴി ആ കുടുംബത്തെയും തകർക്കുന്നത് പൊതുബോധത്തിന്റെ അപകടകരമായ ഒരു നീക്കം എന്നതാണ് ആ ലേഖനത്തിന്റെ ആദ്യഭാഗം.  ഇത്തരം സംഭങ്ങൾക്ക് ആക്കം കൂട്ടുന്നതിന് സ്ത്രീസമൂഹത്തിലെ ഒരു കുറഞ്ഞപക്ഷത്തിന്റെ വേഷവിധാനങ്ങൾ കാരണമാകുന്നുണ്ടോ എന്ന അന്വേഷണമായിരുന്നു ലേഖനത്തിന്റെഅവസാന ഭാഗവും.
 
ഇനി ഈ സംഭത്തെക്കുറിച്ച് മനോരോഗ വിദഗ്ധരുടെ അഭിപ്രായങ്ങൾ നോക്കുക. നോർമൽ മൈന്റ് ഉള്ള ഒരാൾ പോലും പൊതു ഇടത്തിൽ വെച്ച് ലൈംഗിക ടച്ചുള്ള ഒരു പ്രവർത്തിയും ചെയ്യില്ല.എന്നാൽ നമ്മുടെ സമൂഹത്തിൽ ഇത് ധാരാളം നടക്കുന്നുമുണ്ട്. ഇതൊരു മനോരോഗമല്ല, ഒരു മാനസ്സിക വൈകല്യമാണ്. സമയത്ത് ചികിത്സ ലഭിച്ചാൽ ഒരു പക്ഷെ അവരെ നേരെയാക്കി ഈ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാവുന്നതാണ്.
 
ഇനി പൊതു സമൂഹത്തിന്റെ പ്രതികരണം നോക്കുക .ഇനിയുംവ്യക്തതയില്ലാത്ത ഒരു സംഭത്തിൽ ഒരു പെണ്ണിന്റെ മൊഴിയെ പിന്തുണച്ച് അവനെ വിചാരണ ചെയ്ത് വിധിയും നടത്തി സോഷ്യൽമീഡിയയിൽ അവനെ കൊലപാതകം നടത്തി ആ കുടുംബവും തകർത്തു കളഞ്ഞു. 
 
രൂക്ഷമായ ഒരു നോട്ടത്തിലോ, ഒരു പ്രതികണത്തിലോ,അതുമല്ലെങ്കിൽ ഒരു പോലീസ് പരാതിയിലോ തീരേണ്ട സംഭവം ഒരുവന്റെ ജന്മവും കുടുംബവും തകർത്തു.  അതുവഴിതനിക്ക് നേട്ടങ്ങളും ഉണ്ടാക്കി ഈ പെൺകുട്ടി. 
ഈ സംഭവം ഒരു യാഥാർത്ഥ്യമല്ലെങ്കിൽ അതൊരു ട്രാപ്പ് തന്നെയെന്ന് പറയേണ്ടിവരും. അങ്ങിനെയെങ്കിൽ, പൊതു സമൂഹത്തിന് ഇനി അവന്റെ ജീവിതവും, മാനവും, കുടുബ ബന്ധങ്ങളും തിരിച്ചു കൊടുക്കുവാൻ ഈ പൊതുസമൂഹത്തിന് കഴിയുമോ?   മാനസ്സിക വൈകല്യമുള്ള ഒരു മനസ്സിനെ നശിപ്പിച്ചു കളഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഇവിടെ തീരുമോ?
ഒരിക്കലും ഇല്ല, കൂടുകയേയുള്ളൂ. എന്നാൽ ഇതിന്റെ വേരുകളാണ് ഇവിടെനിന്നും പിഴുതെറിയേണ്ടത്.
നാളെ ഇതൊക്കെ ഏതൊരു കുടുംബത്തിലും സംഭവിക്കാം.അപ്പോൾ "അകാരണമായി' എന്നൊരു വാക്കിന്റെ അർത്ഥം അവിടെ പ്രയോഗിക്കാതിരിക്കട്ടെ. 
ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കണ്ടു നിൽക്കാൻ നല്ല രസമാണ്. ഇതാണ് സോഷ്യൽ മീഡിയ.
 
ഇനി എന്നിലേക്ക് വരാം. സ്നേഹമാണ് എന്റെ എല്ലാ എഴുത്തിന്റെയും അടിസ്ഥാന ഭാഷ.കാരണം ഞാനൊരു വിശ്വാസി എന്നത് തന്നെ. മാനവിതതയാണ് എന്റെ വിശ്വാസത്തിന്റെ അടിത്തറയും. നിങ്ങളിൽ പലർക്കും പഴഞ്ചനെന്നു തോന്നാമെങ്കിലും എന്റെ ഗുരു, യേശുനാഥന്റെ സത്യപ്രകാശം എന്റെ വഴികളിൽ ചിതറിക്കിടക്കുമ്പോൾ എനിക്ക് കാഴ്ചകൾ വ്യക്തമാണ്. കരിമ്പാറയ്ക്കുള്ളിലും കണ്ണുനീരുണ്ടോ എന്നു നോക്കുന്നവരാണ് എന്നെപ്പോലുള്ള കവികൾ, കാലസ്പന്ദനങ്ങൾക്ക് കാതോർക്കുമ്പോഴും,കാലത്തിനൊപ്പം നടക്കുമ്പോഴും സമൂഹത്തോടൊപ്പം (പൊതുബോധത്തോടൊപ്പം) സഞ്ചരിക്കാത്തവരാണ് എഴുത്തുകാർ.അതുകൊണ്ടു തന്നെ അവർ സമൂഹത്തിൽ നിന്നും വേറിട്ടു നിൽക്കുന്നു. മാത്രമല്ല പൊതുബോധം ഒരു തെറ്റായ ദിശയിലേക്ക് നീങ്ങുമ്പോൾ അതിലെ തെറ്റുകളും ശരിയും വേർതിരിച്ചെടുത്ത് സമൂഹത്തിന്റെ വേദനകളെ സ്വന്തം നെഞ്ചിലേക്ക് ഏറ്റുന്നവരാണ് എഴുത്തുകാരും കവികളും.
 
ഗൾഫുനാട്ടിൽ  ജോലി ചെയ്യുന്ന മകൾക്ക് നാട്ടിൽ നിന്നും ചില ഇഷ്ടവസ്തുക്കൾ മാതാപിതാക്കൾ കൊറിയറിൽ അവൾക്കെത്തിക്കുന്നു.അന്യദേശത്ത് അവളതു തുറന്നു നോക്കിയപ്പോൾ ആ പായ്ക്കറ്റിനുള്ളിൽ ഒരു പുല്ച്ചാടി (വിട്ടിൽ)അവശതയോടെയിരിക്കുന്നു.നാട്ടിലെ പുല്ച്ചാടിയെ കണ്ടപ്പോൾ അവൾക്ക് സന്തോഷമടക്കാൻ കഴിഞ്ഞില്ല.അവളതിനെ എടുത്ത് സംരക്ഷണം കൊടുക്കുന്നു, അതിന് തീറ്റ കൊണ്ടുവരാനായി ഭർത്താവിനോട് ആവശ്യപെടുന്നു. ഒരു കവിഹൃദയമുള്ള എന്റെയൊരു പെൺസുഹൃത്തിന്റെ, വായിച്ചുപോയ കുറിപ്പുകളാണിത്.
കവി മനസ്സിന്റെ ഒരുദാഹരണം.
 
ഇതൊക്കെ പറയുവാൻ കാരണം എന്റെ ആ ലേഖനത്തെ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടു.ഒരിടാത്ത് ലേഖനത്തെ കൂട്ടമായി ആക്രമിക്കപ്പെട്ടു.
 
ഒരു പക്വതയില്ലാത്ത മനസ്സ് ഞാനും അത്തരക്കാരൻ തന്നെയെന്ന് എഴുതിയും വച്ചു.വേറൊരിടത്തിൽ ഒരു പെൺകുട്ടി പറഞ്ഞു  ബലാത്സംഗക്കാരെ അനുകൂലിക്കുന്ന ഇതുപോലെ ഒരാളെ കണ്ടിട്ടില്ല എന്ന്.മറ്റൊരുവൻ പറഞ്ഞു ഇവനും ട്രമ്പിന്റെ ആളെന്ന്.
വിലയിരുത്തലുകൾ അങ്ങിനെ പോകുന്നു. (ഇത്തരക്കാർക്ക് വേണ്ടിയാണ് ഈ ലേഖനം)ഇതൊക്കെ എഴുത്തുകാരുടെ ജീവിതത്തിൽ സംഭവിക്കുന്ന സ്വാഭാവിക പക്രിയകൾ മാത്രം.
 
കൃത്യതയില്ലാത്ത ലോകത്ത്  ഞാൻ കുറ്റവാളികളെ കണ്ടില്ല. എന്നാൽ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നതിനെ ഞാൻ സൂചിപ്പിച്ചു.   ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും  ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന് നിശ്ചയിച്ച ഒരു രാജ്യത്തിനകത്തു നിന്നും എനിക്കങ്ങിനെയല്ലേ എഴുതുവാനാകൂ.
സത്യത്തെയല്ലേ നമ്മൾ തേടേണ്ടതും.
 
 
NB-സാഹിത്യലോകം ഫേസ്ബുക്ക് കൂട്ടായ്മകളല്ല, അതിനും മുകളിളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക