Image

ഓസ്കര്‍ ജേതാവ് കീരവാണി വീണ്ടും മലയാളത്തിലേക്ക്

Published on 29 May, 2023
ഓസ്കര്‍ ജേതാവ് കീരവാണി വീണ്ടും മലയാളത്തിലേക്ക്

ഗിന്നസ് പക്രുവിനെ കേന്ദ്ര കഥാപാത്രമാകുന്ന മജീഷ്യൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഓസ്കര്‍ ജേതാവും സംഗീത സംവിധായകനുമായ എം.എം കീരവാണിയാണ്.

ഒരു ഇടവേളക്ക് ശേഷം കീരവാണി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മജീഷ്യൻ. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. കീരവാണിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത്. പരിപാടിയുടെ ചിത്രങ്ങള്‍ ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ബേബി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക