ഇവൻ
എന്താണീ കാട്ടിക്കൂട്ടുന്നത്.
തേങ്ങയിടാൻ പറഞ്ഞപ്പോൾ
മാങ്ങയിടാൻ വലിഞ്ഞു കേറുന്നു.
മുങ്ങാംകുഴിയിട്ട കൂട്ടത്തിൽ
കുട്ടിയ്ക്കാലത്ത്
ചെളി വാരിത്തിന്നതാണ്
പ്രശ്നമെന്ന് മുത്തച്ഛൻ.
ജനിച്ചപ്പോൾ
കരയാതിരുന്നപ്പോൾ
പൊട്ടനാണെന്ന് കരുതിയതാണ്.
പക്ഷേ,
മിണ്ടിത്തുടങ്ങിയപ്പോളാണ്
ശരിയ്ക്കും
പൊട്ടനാണെന്ന് മനസിലായെന്ന്
മുത്തശ്ശി.
സ്കൂളിൽ നിന്നും
മാർക്ക് തിരുത്തി വന്നത്
പിടിക്കപ്പെട്ടപ്പഴേ
അച്ഛൻ പറഞ്ഞിരുന്നു
ഇവനൊരു കള്ളനാകുമെന്ന്.
കെട്ടിയ പെണ്ണിനെ
വിട്ടിലുപേക്ഷിച്ച്
മറ്റു പലതിൻ്റെ പുറകെ പോയപ്പോൾ
അമ്മ പറഞ്ഞു
നീയൊരു കാലത്തും
ഗുണം പിടിയ്ക്കില്ലെന്ന്.
എത്ര പറഞ്ഞാലും
മിണ്ടാട്ടം മുട്ടി ഊമയായിരുന്ന്
കൂട്ടുകാർക്കിടയിലും
നാട്ടുകാർക്കിടയിലും
അവനൊരു ബൊമ്മയായിരിക്കുന്നു.
പ്ലാവിലകൊണ്ട് കിരീടം പണിതു
തലയിൽ വെച്ചും
കാപ്പി വടിയെ ചെങ്കോലുമാക്കി
കളിച്ചിരുന്ന കുട്ടിക്കാലമാണ്
അവനെ കാണുമ്പോൾ
നാട്ടുകാരുടെ ഓർമ്മ.
എന്തായാലും
അട്ടേ പിടിച്ച് മെത്തയിൽ
കിടത്തിയ കഥ
മറക്കാതിരിക്കാൻ
എത്രയെത്ര കാര്യങ്ങൾ