Image

യൂണിവേഴ്സിറ്റി ഓഫ് എഡിൻബറ ഹിന്ദിയിൽ  കാലാവസ്ഥാ പഠന കോഴ്‌സ് ആരംഭിച്ചു

Published on 30 May, 2023
യൂണിവേഴ്സിറ്റി ഓഫ് എഡിൻബറ ഹിന്ദിയിൽ  കാലാവസ്ഥാ പഠന കോഴ്‌സ് ആരംഭിച്ചു

 

സ്കോട്ടിഷ് തലസ്ഥാനത്തു യൂണിവേഴ്സിറ്റി ഓഫ് എഡിൻബറ ആദ്യമായി ഹിന്ദിയിൽ കാലാവസ്ഥാ പഠനം ആരംഭിച്ചു. ഇന്ത്യൻ കോൺസലേറ്റിന്റെ സഹകരണത്തോടെയാണ് പാഠ്യ പദ്ധതി. 

യൂണിവേഴ്സിറ്റിയുടെ എഡിൻബറ ക്ലൈമറ്റ് ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ഇക്കാര്യത്തിൽ ഇന്ത്യൻ ഗവൺമെന്റും സഹകരിച്ചിരുന്നു.  അവാർഡ് നേടിയ കാലാവസ്ഥാ വ്യതിയാന വിദഗ്ധരാണ് കോഴ്സ് തയാറാക്കിയതെന്നു യൂണിവേഴ്സിറ്റി പറയുന്നു. 
കോൺസലറെറ്റിലെ പരിഭാഷകർ ഏറെ സഹായം നൽകി. 

അഞ്ചാഴ്ച നീളുന്ന കോഴ്സിൽ ഇന്ത്യയിലെ കാലാവസ്ഥാ മേഖലകൾ തിരിച്ചുള്ള പഠനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും അറബിയിലും ഈ കോഴ്സ് ലഭ്യമാണ്. 

University of Edinburgh launches Hindi course

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക