Image

2018 ഇരുനൂറ് കോടിയിലേക്ക്

Published on 30 May, 2023
2018 ഇരുനൂറ് കോടിയിലേക്ക്

മലയാള സിനിമയുടെ സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്ത് 2018 ഇരുനൂറ് കോടി ക്ലബിലേക്ക്.

സാറ്റലൈറ്റ്, ഒടിടി, ഓവര്‍സീസ്, തീയേറ്റര്‍ കളക്ഷന്‍ എന്നിങ്ങനെ എല്ലാം കൂടി ചിത്രത്തിന്റെ വരുമാനം ഏകദേശം 200 കോടിയായെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി ദ ഫോര്‍ത്തിനോട് പറഞ്ഞു. തീയേറ്റര്‍ കളക്ഷൻ മാത്രം 160 കോടിക്ക് മുകളിലായെന്നും അദ്ദേഹം വ്യക്തമാക്കി.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സോണി ലിവ്. ജൂണ്‍ ഏഴു മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കും. എന്നാല്‍ ഇതില്‍ നിരാശയില്ലെന്നും മൂന്ന് മാസം മുൻപ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവിന് വിറ്റതാണെന്നുമാണ് നിര്‍മാതാവിന്റെ മറുപടി.

തീയേറ്ററിലെത്തി 30 ദിവസം മുതല്‍ സ്ട്രീമിങ് ആരംഭിക്കാമെന്നാണ് സോണി ലിവുമായുള്ള ധാരണ. വലിയ സിനിമകള്‍ തീയേറ്റര്‍ റിസ്‌കില്‍ മാത്രമായി റിലീസ് ചെയ്യാനാകില്ലെന്നും 2018 ഇത്രയും വിജയം ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

ഒടിടിയില്‍ റിലീസ് ചെയ്താലും ചിത്രം തീയേറ്ററില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തീയേറ്റര്‍ എക്സ്പീരിയൻസ് ആവശ്യമുള്ള ചിത്രമായതിനാല്‍ തന്നെ ആളുകയറുമെന്നാണ് പ്രതീക്ഷയെന്നും വേണു കുന്നപ്പിള്ളി പ്രതികരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക