Image

എന്‍ഗേജ്മെന്റ് കഴിഞ്ഞൂവെന്ന് അനുപമ പരമേശ്വരന്‍

Published on 30 May, 2023
എന്‍ഗേജ്മെന്റ് കഴിഞ്ഞൂവെന്ന് അനുപമ പരമേശ്വരന്‍

പ്രേമത്തിലെ മേരിയായി വന്ന് തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടിയാണ് അനുപമ പരമേശ്വരൻ. ഇരുപത്തിയേഴുകാരിയായ അനുപമയെ ഇന്നും പ്രേക്ഷകര്‍ ഓര്‍മിക്കുന്നത് ജോര്‍‌ജിന്റെ മേരിയായിട്ടാണ്.

തുടരെ തുടരെ സിനിമകള്‍ ചെയ്യുന്ന കൂട്ടത്തിലല്ല താരം.

സെലക്ടീവായാണ് ഇതര ഭാഷകളില്‍ അടക്കം അനുപമ സിനിമകള്‍ ചെയ്യുന്നത്. അഭിനയത്തിന് പുറമെ മോഡലിങിലും സജീവമായ താരം സോഷ്യല്‍മീഡിയയില്‍ ആക്ടീവായി ഇരുന്നാണ് ആരാധകരുമായി സംവദിക്കുന്നത്.

ചിലപ്പോഴെക്കെ ആരാധകരെ കണ്‍ഫ്യൂസ് ചെയ്യിപ്പിക്കാനായി കുറുമ്ബ് നിറഞ്ഞ ഫോട്ടോകളും കുറിപ്പുകളും അനുപമ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ അനുപമ പങ്കുവെച്ചൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്.

തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ചുള്ളതായിരുന്നു അനുപമയുടെ പോസ്റ്റ്. ഫോട്ടോ കണ്ടതും ആദ്യം ആരാധകര്‍ ഒന്ന് അമ്ബരന്നു. വിവാഹനിശ്ചയത്തിന്റെ മോതിരം വിരലിലണിഞ്ഞുള്ള ചിത്രമാണ് അനുപമ പങ്കുവെച്ചത്.

എൻഗേജ്ഡ് എന്നാണ് ഹാഷ്ടാഗ് നല്‍കിയത്. സംഭവം ഒരു തമാശയായിരുന്നുവെന്ന് ഫോട്ടോ സൂക്ഷിച്ച്‌ നോക്കുമ്ബോള്‍ മനസിലാകും. പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് നിര്‍മിച്ച ഒരു മോതിരം വിരലിലണിഞ്ഞിട്ടാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അനുപമ കുറിച്ചത്. ഫ്രീ ടൈം കിട്ടിയപ്പോള്‍ തമാശയ്ക്ക് വേണ്ടി നടി ചെയ്തതായിരിക്കണം.

സംഭവം പെട്ടന്ന് തന്നെ വൈറലാവുകയും ചിലര്‍ വരന്റെ വിവരങ്ങള്‍‌ പങ്കുവെക്കൂവെന്ന് ആവശ്യപ്പെട്ട് എത്തുകയും ചെയ്തു. മറ്റ് ചിലര്‍ തമാശയായി അനുപമയുടെ കുസൃതിയെ തള്ളികളഞ്ഞപ്പോള്‍ ഒരു വിഭാഗം ഇതെല്ലാം സീരിയസായി എടുത്തു.

ചിലപ്പോള്‍ യഥാര്‍ഥത്തില്‍ നിശ്ചയം കഴിഞ്ഞിട്ടുണ്ടാകുമെന്നും മോതിരം മറക്കാൻ നടി പ്ലാസ്റ്റിക്ക് കവര്‍ ഉപയോഗിച്ചതായിരിക്കുമെന്നുമാണ് ആരാധകരില്‍ ചിലര്‍ കുറിച്ചത്. പൊതുവെ സെലിബ്രിറ്റികള്‍ വിവാഹം, വിവാഹനിശ്ചയം എന്നിവ സംബന്ധിച്ചും ഗര്‍ഭധാരണം, പ്രസവം സംബന്ധിച്ചുമുള്ള വിശേഷങ്ങള്‍ ചില സര്‍പ്രൈസുകളും സസ്പെൻസുകളും ഒളിപ്പിച്ചുമാണ് പറയാറുള്ളത്.

അതുകൊണ്ടാണ് അനുപമയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി അനുപമയെ ആശയ കുഴപ്പത്തിലാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക