Image

ഫഹദിനെ അഭിനന്ദിച്ച് സന്ദേശമയച്ച് കീരവാണി

ജോബിന്‍സ് Published on 31 May, 2023
ഫഹദിനെ അഭിനന്ദിച്ച് സന്ദേശമയച്ച് കീരവാണി

ഫഹദ് ഫാസിലിന്റെ 'പാച്ചുവും അത്ഭുത വിളക്കും' ചിത്രത്തെ അഭിനന്ദിച്ച് സംഗീതസംവിധായകന്‍ എം.എം കീരവാണി. ഫഹദിന് വാട്സാപ് വഴി മെസേജ് അയച്ചാണ് കീരവാണി അഭിനന്ദനം അറിയിച്ചത്. 'പ്രിയപ്പെട്ട പാച്ചു' എന്നു വിളിച്ചായിരുന്നു കീരവാണിയുടെ സന്ദേശം.

'പ്രിയപ്പെട്ട പാച്ചു, പതിവു പോലെ തന്നെ പാച്ചു എന്റെ മനസ് നിറച്ചു. സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്കെല്ലാം ആശംസകള്‍'' എന്ന കീരവാണിയുടെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ സത്യന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഒരു ഇതിഹാസത്തില്‍ നിന്നാണ് തങ്ങള്‍ക്ക് അഭിനന്ദനം ലഭിച്ചതെന്നും ഇത് അനുഗൃഹീത നിമിഷമായി തോന്നുന്നുവെന്നും അഖില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം, ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ പാച്ചുവും അത്ഭുതവിളക്കും മെയ് 26ന് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

ഫഹദ് നര്‍മ്മരസമുള്ള കഥാപാത്രമായാണ് എത്തിയതെങ്കിലും ചിത്രം ആകെ 15 കോടിയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. എന്നാല്‍ ആമസോണില്‍ സ്ട്രീമിംഗ് ആരംഭിച്ചതോടെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

PACHU AND KEERAVANI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക