തിരുവല്ല: മുത്തൂറ്റ് ഗ്രൂപ്പുമായി ചേര്‍ന്ന് ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക) ആഭിമുഖ്യത്തില്‍ തിരുവല്ല ഇടമുറിയില്‍ നടത്തിയ ആരോഗ്യ സെമിനാര്‍ മുന്‍ എം.എല്‍.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഫോമ ട്രഷറര്‍ ബിജു തോണിക്കടവില്‍, വിമന്‍സ് ചെയര്‍ സുജ ഔസോ, കേരള ഹൗസിംഗ് ചെയര്‍മാന്‍ ജോസഫ് ഔസോ, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് ഓലിയാംകുന്നേല്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജൂന തോമസ്, സജയ് തോണിക്കടവില്‍, നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ നീറുംപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി തോമസ്, പഞ്ചായത്ത് അംഗം അഡ്വ. സാംജി ഇടമുറി, മുത്തൂറ്റ് പ്രതിനിധികളായ കെ.ഐ മാത്യു, സുബീഷ് ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.