Image

അല്ല പിന്നെ ! (ആക്ഷേപഹാസ്യം :രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 31 May, 2023
അല്ല പിന്നെ ! (ആക്ഷേപഹാസ്യം :രാജന്‍ കിണറ്റിങ്കര)

സുഹാസിനി:   കറിക്ക്  അരയ്ക്കാന്‍ ഒരു തേങ്ങ വാങ്ങാന്‍ കടയില്‍ പോയിട്ട് നിങ്ങള്‍ ഇത്രനേരം എവിടെയായിരുന്നു?

ശശി:  കടയില്‍ നിന്ന് ഇറങ്ങിയപ്പോഴാ പിന്നില്‍ നിന്ന് ഒരു വിളികേട്ടത്, തിരിഞ്ഞു നോക്കിയപ്പോള്‍ പഴയ ഒരു ഫ്രണ്ട്, പിന്നെ സംസാരിച്ച് നേരം പോയി

സുഹാസിനി:  നിങ്ങളെന്തിനാ ആരെങ്കിലും വിളിക്കുമ്പോഴേക്കും തിരിഞ്ഞു നോക്കാന്‍ പോകുന്നത് ?

ശശി:  പിന്നെ, ശബ്ദം കേട്ടാല്‍ ആരും തിരിഞ്ഞു നോക്കില്ലേ

സുഹാസിനി:  ഓരോരുത്തര്‍ക്ക് വെറുതെ തിരിഞ്ഞു നോക്കിയാല്‍ മതി, ബുദ്ധിമുട്ട് മറ്റുള്ളവര്‍ക്കാ. 

ശശി:  മറ്റുള്ളവര്‍ക്ക് എന്ത് ബുദ്ധിമുട്ട് ?

സുഹാസിനി:  പണ്ട് ഏതോ ഒരു സുരേഷ് ഇതുപോലെ  ക്ലാ ക്ലൂ കേട്ട് തിരിഞ്ഞു നോക്കിയത് കൊണ്ടല്ലേ, മൈനയെക്കുറിച്ച് ഒരു പാഠം തന്നെ പഠിക്കേണ്ടിവന്നത്, അല്ല പിന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക