Image

പാപ്പച്ചന്‍' ഒളിവില്‍ പോയതെന്തിന്?

Published on 31 May, 2023
 പാപ്പച്ചന്‍' ഒളിവില്‍ പോയതെന്തിന്?

 

പാപ്പച്ചന്‍' എന്നയാളെ കാണ്‍മാനില്ല. കോതമംഗലത്തിനടുത്ത്, മാമംഗലം വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഏറെ ആകാംക്ഷാഭരിതരാക്കിക്കൊണ്ടാണ് ഒരു പോസ്റ്റര്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇദ്ദേഹത്തിനെ രൂപവും, ഉയരവും, നിറവും, പ്രായവുമൊക്കെ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റര്‍. 'പാപ്പച്ചന്‍' ഈ നാട്ടില്‍ ഏവര്‍ക്കും പ്രിയപ്പെട്ട ആളാണ്. ഒരു സാധാരണ ലോറി ഡ്രൈവര്‍. മാതാപിതാക്കളും, ഭാര്യയും കുട്ടികളുമൊക്കെയായി മാനം മര്യാദയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍. എല്ലാക്കാര്യങ്ങളിലും മുമ്പില്‍ നില്‍ക്കുന്നവന്‍. അങ്ങനെയുള്ള ഒരാളിന്റെ തിരോധാനം ആരെയും ഒന്ന് അക്ഷമരാക്കാന്‍ പോന്നതാണ്. നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നവുമായി അത് മാറി.
നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗമാണിത്.

ഏതൊരു സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഏതു സ്ഥലത്തു ജീവിക്കുന്നോ അവിടുത്തെ ഭൂമിശാസ്ത്രപരമായ കാര്യങ്ങളോടും, കാലാവസ്ഥയോടും, സാഹചര്യങ്ങളോടും, പ്രകൃതിയോടുമൊക്കെ അവര്‍ ഇണങ്ങി ജീവിക്കും. മഞ്ഞുമലയില്‍ താമസിക്കുന്നവര്‍ ആ ജീവിതവുമായി ഇഴുകി ജീവിക്കും, ചൂടിന്റെ കാഠിന്യമുള്ള പ്രദേശത്തുള്ളവര്‍ അതുമായി യോജിക്കും, തീരപ്രദേശങ്ങളിലുള്ളവര്‍ കടലുമായി ഇണങ്ങും. മലയോര മേഖലയിലുള്ളവര്‍ ആ ജീവിത സാഹചര്യങ്ങളോടു ഇണങ്ങി ജീവിക്കും. ഇവിടെ വനമേഖലയോടു ചേര്‍ന്ന പ്രദേശത്തു ജീവിക്കുന്നവരുടെ കഥയാണ് 'പാപ്പച്ചന്‍ ഒളിവിലാണ്' പറയുന്നത്.


കാടും, നാട്ടുകാരുമായി നല്ല ബന്ധം അവര്‍ക്കുണ്ടാകും. അത്തരത്തിലൊരു ജീവിതം തന്നെയാണ് 'പാപ്പച്ചനും' നയിച്ചത്. മലയോര മേഖലയില്‍ വലിയ സ്വാധീനമാണ് ക്രൈസ്തവ സമൂഹത്തിനുള്ളത്. 'പാപ്പച്ചന്റെ' ജീവിതത്തിലും ഈ സ്വാധീനമുണ്ട്. ആഘോഷങ്ങളും ആചാരങ്ങളുമൊക്കെയായി ഇഴുകിച്ചേര്‍ന്നു ജീവിക്കുന്നതിനിടയിലാണ് 'പാപ്പച്ചന്റെ' ജീവിതത്തെ ആകെ ഉലക്കുന്ന ഒരു സംഭവമുണ്ടാകുന്നത്. പിന്നിടദ്ദേഹത്തിന്റെ ജീവിതത്തിലും 'ആ നാട്ടിലും അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ .ഏറെ ഉദ്വേഗത്തിലൂടെ അവതരിപ്പിക്കുന്നത്. ബന്ധങ്ങളുടേയും, സ്‌നേഹത്തിന്റേയും, സൗഹൃദത്തിന്റേയും, പിണക്കത്തിന്റേയുമൊക്കെ ഇഴകള്‍ ചേര്‍ത്താണ് അവതരിപ്പിക്കുന്നത്.
സൈജു കുറുപ്പ് പാപ്പച്ചന്‍ എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു. ശീന്ദയും, ദര്‍ശനയും ('സോളമന്റെ തേനീച്ചകള്‍' ഫെയിം) നായികമാരാകുന്നു. വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍ ,ജോളി ചിറയത്ത്, ശരണ്‍ രാജ് ഷിജു മാടക്കര, വീണാ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങള്‍ ഹരി നാരായണന്‍, സിന്റെ സണ്ണി. സംഗീതം ഔസേപ്പച്ചന്‍. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാ ഗ്രഹണം. എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, മേക്കപ്പ് മനോജ്& കിരണ്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍  ബോസാ സത്യാശിലന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ഫോട്ടോ അജീഷ് സുഗതന്‍, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക