Image

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സുരാജ്

Published on 31 May, 2023
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സുരാജ്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ?ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ  മറ്റു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ലെന്ന് സുരാജ് പറയുന്നു. 

'നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയില്‍ എത്തിച്ചവരെ  മറ്റു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല....അവരുടെ നീതിയ്ക്ക് വേണ്ടി  ശബ്ദം ഉയര്‍ത്തുക.... നീതിയുടെ സാക്ഷികള്‍ ആകുക...', എന്നാണ് സുരാജ് കുറിച്ചത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക