സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയയായ 'സിഡ്മല്‍ പൊന്നോണം 23 ' ന്റെ ടിക്കറ്റ് വില്‍പ ആരംഭിച്ചു .
സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബീന രവികുമാര്‍ ആദ്യ ടിക്കറ്റ് ലൈഫ് മെമ്പറായ അനില്‍ കുമാറിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഏകദേശം 1500 റോളം പേര്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. രാവിലെ 8 മണിയോടെ ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് നാലുമണിയോടെ അവസാനിക്കും.
രാവിലെ കേരളത്തിന്റെ തനതു സാംസ്‌കാരിക പൈതൃകത്തില്‍ ഒരുക്കുന്ന ഓണം വില്ലേജില്‍ അത്തപൂക്കള മത്സരം, കായിക മത്സരങ്ങള്‍, വിവിധ സ്റ്റാളുകള്‍ എന്നിവ ഉണ്ടാവും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും .
ടിക്കറ്റുകള്‍ https://www.trybooking.com/CISDZ എന്ന ഓണ്‍ലൈന്‍ ലിങ്കില്‍ ബുക്ക് ചെയ്യാവുന്നതാണ്.
ജയിംസ് ചാക്കോ