Image

പ്രവേശന ഗാനം (ദീപ ബിബീഷ് നായർ)

Published on 01 June, 2023
പ്രവേശന ഗാനം (ദീപ ബിബീഷ് നായർ)

പുലരികളേ, പൊൻപൂവുകളേ
പുതുമണമേകും പൂങ്കാറ്റേ
പറന്നു വന്നവർ പതംഗമായി
പ്രതീക്ഷയോടെ പൈതങ്ങൾ

കരുത്തരായി ഹൃദിസ്ഥമാക്കാം
നന്മകളേറും പാഠങ്ങൾ
പൊരുത്തമോടെ കോർത്തൊരു
കൈയാൽ
നല്ലൊരു നാളയെ വരവേൽക്കാം

അടുത്തുകാണാം വർണ്ണംനിറയും
പ്രപഞ്ചമെന്തെന്നീ നാളിൽ
പകുത്തുനൽകാമന്നവുമമൃതായ്
പഠിച്ചു തന്നെ മുന്നേറാം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക