Image

രാജ്യസ്നേഹി ( കവിത : കിനാവ് )

Published on 02 June, 2023
രാജ്യസ്നേഹി ( കവിത : കിനാവ് )

ഒരു രാജ്യത്തിനു
കണ്ണുണ്ടായിരുന്നെങ്കിൽ
മെഡലുകൾ
കരയില്ലായിരുന്നു.

ഒരു രാജ്യത്തിൽ
നീതിയുണ്ടായിരുന്നെങ്കിൽ
ത്രിവർണ്ണപതാക
കണ്ണീരിനാൽ
കുതിരില്ലായിരുന്നു.

എന്റെ രാജ്യമേ
എന്നു
ഗുസ്തിപിടിക്കേണ്ടിവരില്ലായിരുന്നു.


വര: Kurian Jacob

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക