Image

സന്തോഷ് വര്‍ക്കിക്കു നേരെ തിയറ്ററില്‍ കയ്യേറ്റ ശ്രമം

Published on 02 June, 2023
സന്തോഷ് വര്‍ക്കിക്കു നേരെ തിയറ്ററില്‍ കയ്യേറ്റ ശ്രമം

'ആറാട്ട്' സിനിമയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ സന്തോഷ് വര്‍ക്കിക്കു നേരെ തിയറ്ററില്‍ കയ്യേറ്റ ശ്രമം.

കൊച്ചി വനിത-വിനീത തിയറ്ററിലാണ് ഒരുകൂട്ടം ആളുകള്‍ സന്തോഷിനെ മര്‍ദിക്കാൻ ശ്രമിച്ചത്.

ഇന്ന് റിലീസ് ചെയ്ത 'വിത്തിൻ സെക്കൻഡ്സ്' എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു ഇയാള്‍ക്ക് നേരേ കയ്യേറ്റം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വിത്തിൻ സെക്കൻഡ്സ്'. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക