Image

മമ്മൂട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 02 June, 2023
മമ്മൂട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഒരു മങ്ങിയ വെളിച്ചത്തില്‍ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നില്‍ക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകള്‍ പോസ്റ്ററില്‍ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിൻ്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയില്‍ ആരംഭിച്ചിരുന്നു. മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.

സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകള്‍ "ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞതാണ് പോസ്റ്റര്‍. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങള്‍ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത്. ഈ പോസ്റ്ററില്‍ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചര്‍ച്ചാവിഷയം."


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക