Image

ആദ്യത്തെ കണ്‍മണി എത്തി, സ്‌നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചു

Published on 02 June, 2023
 ആദ്യത്തെ കണ്‍മണി എത്തി, സ്‌നേഹയ്ക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. അടുത്തിടെയായി ഗര്‍ഭകാല വിശേഷങ്ങളാണ് ഇവര്‍ക്ക് ഏറെയും പങ്കുവയ്ക്കാനുള്ളത്. സീരിയല്‍- സിനിമാ ഷൂട്ടിംഗും അതിനിടെ ഗര്‍ഭകാല ഫോട്ടോഷൂട്ടുകളും എല്ലാമായി തിരക്കില്‍ തന്നെയാണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കിയിരിക്കുകയാണ് സ്‌നേഹ. 

സ്‌നേഹയ്ക്കും ശ്രീകുമാറും ആണ്‍കുട്ടിയാണ് ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തിയത്. ഇന്നലെ വൈകീട്ടാണ് കുഞ്ഞ് ജനിച്ചത്. നേരത്തെ തന്റെ ?ഗര്‍ഭകാല വിശേഷങ്ങള്‍ എല്ലാം സ്‌നേഹ പങ്കുവയ്ക്കാറുണ്ടായിരുന്നു ഇതെല്ലാം പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. 


കാലില്‍ നീരുള്ളതിനാല്‍ തുടര്‍ച്ചയായി കാല് നിലത്തുവച്ച് ഇരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതിനാല്‍ കിടന്ന് സിനിമ കാണാവുന്ന തരത്തില്‍ സീറ്റ് ക്രമീകരണമുള്ള തിയേറ്റര്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. സിനിമ കണ്ട ശേഷം അതിനെ കുറിച്ചുള്ള അഭിപ്രായവും താരം വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നു. പ്രളയസമയത്ത് തന്റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലായിരുന്നു. ആ സമയത്ത് റെഡ് എഫ്എമ്മിന്റെ  പരിപാടിക്കായി പോയപ്പോള്‍ പക്ഷേ, ഹോട്ടലില്‍ നിന്ന് വേറൊരു വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. അതൊക്കെ മനസിലേക്ക് വന്നു. നമ്മള്‍ ഫെയ്സ് ചെയ്തൊരു കാര്യമായത് കൊണ്ട് ടച്ചിംഗായി തോന്നി സിനിമ. ഇത് ഇറങ്ങുന്ന സമയത്ത് തന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ആരോഗ്യസ്ഥിതി കാരണം ഇപ്പോഴാണ് കാണാനായത് എന്നും സ്‌നേഹ പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക