Image

പാപം ഇല്ലാത്തവർ 'മറുനാടനെ' എറിയട്ടെ (ജെ എസ് അടൂർ)

Published on 03 June, 2023
പാപം ഇല്ലാത്തവർ 'മറുനാടനെ' എറിയട്ടെ (ജെ എസ് അടൂർ)

മാധ്യമ കഥകളും കഥാ പ്രസംഗങ്ങളും. കഥാപാത്രങ്ങളും :
നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ല് ഏറിയട്ടെ
മാധ്യമങ്ങൾ 19 നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദിശകങ്ങളിലും സാമൂഹിക -രാഷ്ട്രീയ പരിവർത്തനങ്ങളിൽ സജീവമായിരുന്ന ആക്റ്റീവിസ്റ്റ് വാർത്ത വിനിമയ, ആശയ പ്രചരണ ഉപാധിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ അച്ചട്ടി വിദ്യയും പേപ്പർ മില്ലുകളു വളർന്നത് അനുസരിച്ചു ബ്രോഡ് ഷീറ്റ്, (പത്രം )ടാബ്ലോയിഡ് രീതിയിൽ വാർത്തകളും വർത്തമാനങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുവാനുള്ള ഒരു രീതി.
മിഷ്ണറിമാരാണ് ആദ്യമായി പലയിടത്തും അവരുടെ ഗുഡ് ' ന്യൂസ് 'പ്രചരിപ്പിക്കുന്ന ന്യൂസ് പേപ്പർ എന്ന ഉപാധി തുടങ്ങിയത്. അതു ആദ്യം സുവിശേഷം ത്തിന്റെ വിശേഷവും അതിനോട് അനുബന്ധിച്ച വർത്തമാനങ്ങളും കൂടെ കൂട്ടിയാണ് വർത്താമാന പത്രങ്ങൾ ആയതു. കേരളത്തിലും വർത്തമാന പത്രങ്ങൾ തുടങ്ങിയത് മീഷനറി പ്രവർത്തകരാണ്. അതിൽ പഴയ നസ്രാണി ദീപികയായ ഇപ്പൊഴത്തെ ദീപിക പത്രം ഇപ്പോഴും സജീവം.
എന്നാൽ ഏതാണ്ട് 1930 കൾ മുതൽ പത്രങ്ങൾ അധികാരികളുടെ പ്രോപഗണ്ട മെഷിനറിയായി. മുസോളിനിയുടെ തുടക്കം ' സോഷ്യലിസ്റ്റ് ' പത്രപ്രവർകനായിരുന്നു. ഹിറ്റ്‌ലറും "നാഷണൽ സോഷ്യലിസ്റ്റ് ' ആയിരുന്നു. സ്റ്റാലിൻ പക്കാ കമ്മ്യൂണിസ്റ് സോഷ്യലിസ്റ്റ്. ഇവർ എല്ലാം പത്രങ്ങളെ അവരുടെ അധികാര പ്രൊപ്പഗണ്ടയാക്കിയാണ് ജനങ്ങളുടെ മസ്തിഷ്ക പ്രഷാളനം നടത്തി വിരട്ടി വരുതിയിലാക്കി അടക്കി ഭരിച്ചത്.
മാധ്യമ വളർച്ചയിൽ മിഷണിറിമാരെപോലെ താല്പര്യമുള്ള വെറോരു കൂട്ടരായിരുന്നു കച്ചവട കണ്ണുള്ള ട്രെഡ് നെറ്റ്വർക്ക് അതു കയറ്റുമതി ഇറക്കുമതി ചരക്കുകളുടെ വില നിലവാരവും അതു പോലെ കച്ചവട സംബന്ധിമായ വർത്തമാനങ്ങളും വിനിമയചെയ്യുന്ന മാധ്യമങ്ങളായി. അതു പലയിടത്തും യെല്ലോ ന്യൂസ്/ യെല്ലോ പേജ് എന്ന പല കമ്പിനികളുടെയും പെരുപ്പിച്ച പരസ്യങ്ങളായി.
പതിയെ പരസ്യങ്ങളായി പത്രങ്ങളുടെ വരുമാന മാർഗം.
ഗാന്ധിജി ഇന്ത്യൻ ഒപ്പിനിയൻ, ദി യങ് ഇന്ത്യ, ഹരിജൻ ഒക്കെ തുടങ്ങിയത് രാഷ്ട്രീയ ആശയ പ്രചരണ ട്രാകറ്റ്കളായണ്. അതുപോലെ കൊണ്ഗ്രെസ്സ് പ്രവർത്തനത്തിന്റെ ഭാഗമായാണ് മാതൃ ഭൂമി തുടങ്ങിയത്. പൂനയിൽ കേസരി. സകാൾ.
അങ്ങനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സ്വാതന്ത്ര്യ സമരങ്ങളുടെയും അടിസ്ഥാന വാർത്ത വിനിമയവും പ്രോപ്പഗണ്ടയുമൊക്കെ ആയതിനാലാണ് അതിനെ ചിലർ ഫോർത് എസ്റ്റേറ്റ് എന്നു വിളിച്ചത്. ആദ്യകാല പത്ര പ്രവർത്തകർ എല്ലാം ആക്ട്ടിവിസ്റ്റുകളായിരുന്നു.
പിന്നീട് ആണ് പത്രങ്ങളുടെ മാർക്കറ്റിങ്ങിൽ ' വായന ' സുഖം എന്ന എന്റർടൈൻമെൻറിന്റെ ഭാഗമായി ' കഥകൾ ' മെനയാൻ തുടങ്ങിയത്. അങ്ങനെ എല്ലാ ന്യൂസും ന്യൂസ് സ്റ്റോറിയായി പരിണമിച്ചു. വെറും വാർത്തകൾക്കു അപ്പുറം പൊടിപ്പും തോങ്ങലും വച്ചുള്ള കഥ എഴുത്ത് പരിപാടിയായി പത്ര പ്രവർത്തനം. എഡിറ്റർ ഓരോ ' സ്റ്റോറി ' ചെയ്യാനാണ് പറയുന്നത്.
അങ്ങനെ ന്യുസ് സ്റ്റോറി എഴുതി എഴുതി പലരും ഭാവനയിൽ മാത്രമുള്ള കഥ എഴുത്ത്കാരായി. അങ്ങനെ പത്രമാധ്യമങ്ങൾ വഴി കഥയും നീണ്ട കഥകളും കവിതയുമൊക്കെ പരസ്യമായി എഴുതി എഴുതിയാണ് സാഹിത്യവും ഭാഷ പ്രയോഗങ്ങളും പത്രങ്ങൾ പരത്തിയത്. സാഹിത്യത്തിനു മാർക്കട്ട് ഉണ്ടാക്കിയാണ് പത്രങ്ങൾ വായനക്കാരെ കൂട്ടിയത്.
കേരളത്തിൽ അതു മലയാളതിന്റെ ആദ്യ അക്ഷരമായ ' മ ':പ്രസിദ്ധീകരിക്കുന്ന ആഴ്ച പതിപ്പും ദിന പത്രവുമായി. അങ്ങനെ കഥകൾ എഴുതുന്നവർ കൂടി.
ടി വി യുടെ വരവോട് കൂടി ന്യൂസിന് മസാലകൾ വേണം എന്നായി അങ്ങനെ ' ക്രൈയിം സ്റ്റോറികൾ വളർന്നു. അതു പോലെ ക്രൈമുകളും.
ടി വി / ദിനപത്രം കിടമത്സരത്തിൽ പലപ്പോഴും സ്റ്റോറികൾ കൂടി, ന്യൂസ് കുറഞ്ഞു അപ്പോൾ ആദ്യം ന്യൂസ് കെട്ടി ചമക്കും പിന്നെ അതു സ്റ്റോറികളാകും. പലതും പിന്നെ കള്ള കഥകൾ മാത്രമാകും.
കറുപ്പ് കണ്ടാൽ കാക്കയെ ശർദ്ദിച്ചു എന്ന് പറയുന്ന വർത്തമാന കഥ പറച്ചിൽ പലതും കള്ളകഥകൾ മാത്രമായി
കഥകളും പിന്നെ ടി വി യിൽ കഥ പ്രസംഗങ്ങളുമായി മാധ്യമ പ്രവർത്തനത്തിന്റെ മാർക്കറ്റ് വാല്യു മാർക്കറ്റ് വാല്യു എന്ന ടി ആർ പി യും സർക്കുലേഷനും അനുസരിച്ചു പരസ്യങ്ങൾ വിൽക്കുന്ന യെല്ലോ പേജായി മാധ്യമങ്ങൾ പരിണമിച്ചു.
കഥ പറയുന്ന ഡിഗ്രിയിൽ മാത്രമേ മാറ്റങ്ങൾ ഉളളൂ. തനി നിറം കഥകൾ ഭാവനയും മസാലകൾ കൂട്ടി കളറാക്കി വിറ്റു. അതിൽ നിന്ന് അല്പം ഡിഗ്രി കുറഞ്ഞ 2x, 1 x മസാല കഥകൾ മുഖ്യധാര പത്രങ്ങൾ ഇറക്കി.
ഈ കഥ എഴുത്ത് കാരണമാണ് രാഷ്ട്രീയക്കാർക്ക് മാധ്യമങ്ങളെ പേടിയായത്. അതു കൊണ്ടാണ് അധികാരികളും പണക്കാരും അവർക്ക് പരസ്യം കൊടുത്തു അവരെ വരുതിയിലാക്കി. പത്രപ്രവർത്തകർക്കു ഇൻസെന്റീവ് കൊടുത്തു വരുതിയിലാക്കുന്നത്. അവരെ രാജ്യ സഭയിൽ പറഞ്ഞു അയക്കുന്നത്.
ഇന്ന്‌ കേരളത്തിൽ ഉൾപ്പെടെയുള്ളത്  ഇന്ത്യയിലും മിക്കവാറും ഇടങ്ങളിൽ പാർട്ടികളുടെയും ഭരിക്കുന്നവരുടെയുംടെയും പ്രോപഗണ്ട കഥകളും കള്ളകഥകളും വിളമ്പുന്ന ഏർപ്പാടും. അതു പോലെ വൻ പണക്കാർ അവർക്ക് വേണ്ടിയും മറ്റുള്ള പണക്കാർക്ക് വേണ്ടിയും നടത്തുന്ന പരസ്യകമ്പിനികളായി. അവർക്ക് ഇഷ്ട്ടം ഇല്ലാത്തവർക്കു പണി കൊടുക്കുന്ന പരസ്യ അക്രമ ജിഹ്വയായി പരിണമിച്ചു.
ഡിജിറ്റൽ യുഗത്തിൽ വാൾ എടുത്തവൻ എല്ലാം വെളിച്ചപ്പാടായി. ഒരു വെബ്സൈറ്റ്.ഒരു ക്യാമറ ഉണ്ടെങ്കിൽ ആർക്കും വെളിച്ചപ്പാടായി തുള്ളി വാൾ കുലുക്കി പേടിപ്പിക്കാം. ഇഷ്ട്ടം പോലെ കളർഫുൾ കഥ മത്സരത്തിലും കഥ പ്രസംഗത്തിലും തട്ട് തകർപ്പൻ പ്രകടങ്ങൾ കാഴ്ചകൾ വച്ചു കാഴ്ചക്കാരെ കൂട്ടാം.
കഥകൾ ദിവസവും റീസൈക്കിൾ ചെയ്തു. പല വേസ്റ്റ്കളും മസാലകൂട്ടി പുതിയ കഥകൂട്ടുകളായി വിളമ്പി. ന്യൂസ് കുറഞ്ഞത് അനുസരിച്ചു മസാല കഥകൾ കൂട്ടി ചൂടോടെ ചന്തയിൽ ഇറങ്ങി ലാട വൈദ്യൻമാരുടെ പ്രകടനത്തെ വെല്ലാൻ തുടങ്ങി. അങ്ങനെ ഡിജിറ്റൽ യുഗത്തിലെ പത്ര പ്രവർത്തനം മസാല സ്‌ട്രോറികളാൽ പൂരിതമായി. വസ്തുത്കൾ ഓപ് ഷനാലായി. ചില ഹോട്ടലിൽ മീൻ ഇല്ലാത്ത മീൻ കറി വിളമ്പുന്ന ത് പോലെയുള്ള ഏർപ്പാട് ആയി.
ഇപ്പോൾ മുഖ്യധാര ഓൺലൈൻ മാധ്യമങ്ങൾ ഡിജിറ്റൽ വീര ശൂര പരാക്രമികളോട് മത്സരിച്ചാണ് കഥ എഴുത്ത്. മനോരമ ഓൺലൈൻ വായിച്ചാൽ കേരളത്തിൽ കൊലപാതകങ്ങളും ബലാൽസംഗങ്ങളും മാത്രമേ ഉളളൂ എന്നു തോന്നും കൂടതായി കഥകൾ രണ്ട് മാസം ഓടി ഇപ്പോൾ ഡി കാസ ഹണി ട്രാപ്പ് കൊലപാതക വെട്ടി നുറുക്കൽ കഥയുടെ കാലമാണ്
ഇപ്പോൾ കലം ചട്ടിയോട് നീ എന്ത് കറപ്പ് എന്ന് പറയുന്ന ഏർപ്പാട് ആണ് നടക്കുന്നത്.
സരസൻ ' കൊലപാതക' അപ്പസർപ്പക  കഥകൾ എത്ര ആഴ്ചകൾ ഓടി!!ബേബി ജോണിന്റെ കിങ്കരന്മാർ സരസനെ കൊന്നു വെട്ടി മുറുക്കി ബോട്ടിൽ കൊണ്ടു മീനുകൾക്കു കൊടുത്തു എന്ന കഥകൾ പത്രങ്ങളിൽ കറങ്ങി ബേബി ജോൺ കൊന്ന് കാണും എന്ന് ഒരുപാട് നാട്ടുകാർ വിശ്വസിച്ചു. അവസാനം സരസ്സൻ തിരിച്ചു വന്നു.
അതുപോലെ എഴുതിയ കഥകളാണ് റ്റ്യുണ പോലെ പിടക്കുന്ന ചാര സുന്ദരികൾ. മാസങ്ങൾ മസാല എഴുതികൂട്ടിയത് മുഖ്യധാര പത്രങ്ങളും പത്ര പ്രവർത്തകരുമാണ് . അതു വായിച്ചു ഹാലിളകി നമ്പി നാരായണൻ ഉൾപ്പെടെ രാജ്യ ദ്രോഹികൾ ആയ വില്ലൻ കഥാപാത്രങ്ങളാക്കിയത് പത്രങ്ങൾ. അതു വായിച്ചു പോലീസ് അകത്താക്കി പെരുമാറി. കരുണാകാരൻ രാജി വക്കുന്നതിലെക്കു പോയി.
ഒരു പെണ്ണ് ഏതെങ്കിലും കേസിൽ ഉൾപ്പെട്ടോ അവിടെ മസാല കഥകൾ കൂടും വസ്തുതകൾ കുറയും. പി ടി ചാക്കോയെ രാജിവാപ്പിച്ചത് അദ്ദേഹത്തിന്റെ കാർ അപകടത്തിൽ പറ്റിയപ്പോൾ ഒരു സ്ത്രീ കാറിൽ ഉണ്ടായിരുന്നു എന്ന മസാല കഥകൾ മെനഞ്ഞ പത്രക്കാരും പിന്നെ മോറൽ പോലീസ്കരുമാണ്. അന്ന് മറുനാടൻ ഷാജൻ സ്കറിയ ജനിച്ചിട്ട് പോലുമില്ല.
അതു പോലെ സരിത കഥകൾ ആദ്യം മസാല സഹിതം ഇറക്കിയത് കൈരളി. പിന്നീട് ഉമ്മൻ ചാണ്ടിയെകുറിച്ച് നൂറു ശതമാനം കള്ളകഥ ബ്രെക്കിങ് നൂസ് ആക്കിയത് എഷ്യനെറ്റ്.
അങ്ങനെ എത്രയോ ബ്രെക്കിങ് ന്യൂസുകൾ കള്ള കഥകൾ ആയിരുന്നു. സരിതയുടെ വീഡിയോക്കു വേണ്ടി ക്യാമറകളുമായി കോയമ്പത്തൂർ വരെ പോയത് ആരൊക്കയാണ്.?
അതു പോലെ സ്വപ്നയെകുറിച്ചു എന്തൊക്കെ കഥകൾ മേനഞ്ഞു!! അവരുടെ വേദന ഒന്നും ആരും ഗൗനിച്ചില്ല
അധികം ഡെക്കറേഷൻ ഒന്നും വെണ്ട. മീഡിയ ഇന്ന് ഫോർത് എസ്റ്റെറ്റ് അല്ല. വെറും റിയൽ എസ്റ്റേറ്റ് പരസ്യം കച്ചവടമാണ്.
ഓൺലൈൻ മാധ്യമങ്ങൾ കഥാപ്രസംഗങ്ങൾ നടത്തുന്നത് ഗൂഗിൾആഡ് വരുമാനത്തിൽ നിന്ന്. അതു വ്ലോഗർ മാരായാലും ഓൺലൈൻ കഥാ കാലഷേപക്കാരാണങ്കിലും.
കൊമ്പറ്റിഷൻ കൂട്ടുന്നത് അനുസരിച്ചു മസാല കൂട്ടും. കല്ലെറിയും. വാൾ എടുത്തവർ എല്ലാം വെളിച്ചപ്പാടായി വാൾ വിറപ്പിച്ചു വെളിച്ചപ്പാടുകൾ പറയും, വിരട്ടും. പ്രസാദിക്കും നല്ല വെളിച്ചപ്പാടുകൾക്കു നല്ല വരുമാനം കിട്ടും.
കാശ് കിട്ടിയാൽ ഏത് ക്വട്ടേഷനും എടുക്കുന്നത് ഓൺലൈൻ വെളിച്ചപ്പാടുകൾ മാത്രം അല്ല.
തിരെഞ്ഞെടുപ്പ് സമയത്ത് അതു നടത്തിയത് മുഖ്യധാര സിംഗങ്ങളാണ്.പെയ്ഡ് ഇന്റർവ്യൂ. പൈഡ് സ്റ്റോറിയൊക്കെ ആരൊക്ക 2021 ചെയ്തു എന്നും എത്ര രൂപക്കു ആയിരുന്നു എന്നും നാട്ടിൽ പാട്ടാണ്
ടൈമ്സ് ഓഫ് ഇന്ത്യ ഔദ്യോഗികമായി പൈഡ് ന്യൂസ് അഡ്വറ്ററിയൽ ഒക്കെ തുടങ്ങി അത് ബിസിനസ് മോഡലക്കി.സമീർ ജയിൻ ആണ്‌ പറഞ്ഞത് ന്യൂസ് എന്ന് പറഞ്ഞത് പരസ്യങ്ങളുടെ ഇടക്കു ചേർക്കാനുള്ള ഒരു ചേരുവ മാത്രമാണ്. പേജ് ത്രീ സെലിബ്രിറ്റി ന്യൂസായി. സിനിമയിൽ ഐറ്റം ഡാൻസ് മസാലപോലെയായി പല ന്യൂസ് ' ഐറ്റങ്ങളും..
നമ്മൾ ഇപ്പോൾ ജീവിക്കുന്ന റിപബ്ലക്ക് ഓഫ് ലൈ എന്ന കെട്ട കാലത്താണ്. അധികാര രാഷ്ട്രീയം തന്നെ കെട്ടു കാഴ്ച്ചകൾ മാത്രമായ കെട്ടകാലം  .അതാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ കണ്ടത്. കള്ളത്തരങ്ങളിൽ നിർമ്മിച്ച രാഷ്ട്രീയ വ്യവഹാരത്തിൽ ഗോദി മീഡിയയുടെ കലികാലം.
അതു കൊണ്ടു മറുനടനെ കല്ലെറിയുന്നവരോട് പറയാൻ ഉള്ളത് നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യകല്ല് ഏറിയട്ടെ എന്നാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക