Image

ഇന്‍ഡ്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 03 June, 2023
ഇന്‍ഡ്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം (ലേഖനം: സാം നിലമ്പള്ളില്‍)

രാജ്യത്തിന്റെ പഴയ പാര്‍ലമെന്റ് മന്ദിരം മനോഹരമായ ഒന്നാണ്. ഏകദേശം നൂറുവര്‍ഷം പഴക്കമുള്ള കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രത്‌നമായിരുന്ന (Jewel of  British Empire )  ഇന്‍ഡ്യിയില്‍ അതിനുതക്ക പൗഢിയോടെയുളള നിയമനിര്‍മ്മാണ സഭയും വൈസ്രോയിയുടെ ബംഗ്‌ളാവും വേണമെന്ന ഉദ്ദേശത്തോടെ വളരെയധികം പണംചിലവാക്കി കൊളോണിയല്‍ ശൈലിയില്‍ നിര്‍മ്മച്ചതാണ് പാര്‍ലമെന്റ് മന്ദിരവും രാഷ്ട്രപതിഭവനും. രാജകീയ പ്രൗഢിയില്‍ നിലകൊള്ളുന്ന ഈ രണ്ട് മന്ദിരങ്ങളും രാജ്യത്തിന് അഭിമാനം നല്‍കുന്നതാണ്. കാലപ്പഴക്കത്തില്‍ ഇവരണ്ടും ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയപ്പോളാണ് പുതിയ പാര്‍ലമെന്റ് മന്ദിരം വേണമെന്ന ആശയം ഉയര്‍ന്നത്. തന്നെയുമല്ല പഴയമന്ദിരത്തില്‍ സ്ഥലസൗകര്യങ്ങളും കുറവാണ്. രാഷ്ട്രപതിഭവനിലെ ചോര്‍ച്ചകാരണം  ഒരുരാത്രിമൊത്തം തനിക്ക് കുശിനിക്കാരന്റെ മുറിയില്‍ അഭയംതേടേണ്ടിവന്ന അനുഭവം അന്നത്തെ പ്രസിഡണ്ടായിരുന്നു അബ്ദുള്‍ കലാം പറയുകയുണ്ടായി.

പുതിയൊരു പാര്‍ലമെന്റ് മന്ദിരം പണിയാന്‍പോകുന്നെന്ന്  കേട്ടപ്പോള്‍ കേരളത്തിലെ പുതിയ നിയമസഭാമന്ദിരവും ഹൈക്കോടതി കെട്ടിടവുംപോലെ യാതൊരു സൗന്ദര്യവുമില്ലത്ത വെറുമൊരു കോണ്‍ക്രീറ്റ്  കെട്ടിടമായിരിക്കുമോ അതെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം കണ്ടപ്പോള്‍ ആ സന്ദേഹം മാറിക്കിട്ടി. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സിനും രാജ്യത്തിന്റെ പാരമ്പര്യത്തിനും ശില്‍പകലാ വൈഭവത്തിനും അനുസരണമായി പഴയ മന്ദിരത്തിരത്തിന്റെ സൗന്ദര്യത്തിന് കോട്ടംതട്ടാതെ പുതിയസൗധം പടുത്തുയര്‍ത്തിയ മോദി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഘിക്കുന്നു. 

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കൂട്ടംകൂടിയിരിക്കുന്ന അവസരവാദികളായ പ്രതിപക്ഷപാര്‍ട്ടികള്‍ പുതിയ പാര്‍മെന്റിന്റെ ഉത്ഘാടനം ബഹിഷ്‌കരിക്കാന്‍ നിരത്തിയ കാരണങ്ങള്‍ യാതൊരു അര്‍ഥവുമില്ലാത്തതാണ്. പ്രധാനമന്ത്രിയല്ല പ്രസിഡണ്ടാണ് കര്‍മ്മം നിര്‍വഹിക്കേണ്ടത് എന്നായിരുന്നു അവരുടെ പിടിവാശി. പട്ടികജാതിക്കാരിയായ സ്ത്രീയെ പ്രസിഡണ്ടാക്കാന്‍ ബി ജെ പി തീരുമാനിച്ചപ്പോള്‍ അവര്‍ക്കെതിരെ ഉന്നതജാതിക്കാരനെ നിറുത്തി മത്സരിപ്പിച്ച ഇക്കൂട്ടര്‍ക്ക് ഇപ്പോള്‍ പ്രസിഡണ്ടിനോട് തോന്നിയ സ്‌നേഹം വെറും കാപട്യമാണന്ന് മനസിലാക്കാന്‍ പാഴൂര്‍പടിപ്പുരവരെ പോകേണ്ടതില്ല.

ജനാധിപത്യ മതേതരമായ ഇന്‍ഡ്യയില്‍ ഹിന്ദു ആചാരപ്രകാരം ഉത്ഘടനചടങ്ങ് നടത്തിയതിനാണ് ഇപ്പോള്‍ പ്രതിക്ഷേധം. ഇന്‍ഡ്യ ഒരു മതേതരരാജ്യമായതിന് പിന്നില്‍ ഹിന്ദു സഹിഷ്ണുതകൂടിയുണ്ട്. പാകിസ്ഥാന്‍ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന 12 ശതമാനം ക്രിസ്ത്യനികള്‍ 75 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നാമാവശേഷമായി. പലരേയും മതംമാറ്റി ഇസ്‌ളാമാക്കി. തയ്യാറല്ലാതിരുന്നവരെ കൊന്നൊടുക്കി. ഇപ്പോള്‍ അവരുടെ സംഖ്യ വെറും രണ്ടുശതമാനമാണന്ന് പറയപ്പെടുന്നു. അതുപോലെ ബുദ്ധമതക്കാരും ജൈനരും തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇന്‍ഡ്യയില്‍ എല്ലാമതവിഭാഗങ്ങളും തുല്ല്യതയും സ്വാതന്ത്ര്യവും ആസ്വദിക്കുന്നു. 

മുസ്‌ളീം മതവിഭാഗങ്ങള്‍ ഇന്‍ഡ്യില്‍ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍വന്ന് പറഞ്ഞത്. ഈ മനുഷ്യന്‍ എന്തറിഞ്ഞുകൊണ്ടാണ് സംസാരിക്കുന്നതെന്നാണ് മനസിലാകാത്തത്. ഇയാളുടെ കൂട്ടുസംഖ്യ പാര്‍ട്ടിനേതാക്കന്മാരുപോലും പറയാത്ത കള്ളത്തരങ്ങളാണ് മുസ്‌ളീംവോട്ട് ലക്ഷ്യമാക്കി വിദേശരാജ്യത്തുവന്ന് അടിച്ചുവിടുന്നത്. അന്യരാജ്യത്തുപോയി സ്വന്തംരാജ്യത്തെ അപമാനിക്കുന്നവനെ എന്തുപേരിലാണ് വിളിക്കേണ്ടതെന്ന് അറിയാഞ്ഞിട്ടല്ല സഭ്യതയോര്‍ത്ത് പറയുന്നില്ലന്നേയുള്ളു. അതെങ്ങനെ? ഇയാള്‍ നൂറുശതമാനം ഭാരതീയനല്ലല്ലോ., പകുതി ഇറ്റാലിയനല്ലേ. പിന്നെങ്ങനെ ഭാരതത്തോട് സ്‌നേഹംതോന്നും. ഇന്‍ഡ്യന്‍ ഭരണാധികാരികളോട് വിരോധംതോന്നുന്നെങ്കില്‍ അതുപറയാനുള്ള വേദി ഇംഗ്‌ളണ്ടിലും അമേരിക്കയിലുമല്ല, ഇന്‍ഡ്യയില്‍തന്നെയാണ്. വിദേശത്തുപോയി സ്വരാജ്യത്തിനെതിരെ സംസാരിക്കുന്നവനെപറ്റി പ്രസിഡണ്ട് ഒബാമ പറഞ്ഞത് ഇയാളൊരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെപ്പോലെ ആണെന്നാണ്. ഒബാമ പൂര്‍ണമായി ശരിയാണെന്ന് തോന്നുന്നില്ല. കാരണം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇയാളെക്കാള്‍ വിവരവും ബുദ്ധിയുമുണ്ട്. 

പരമ്പരാഗതമായി നെഹ്‌റുകുടുംബാംഗങ്ങള്‍ വിജയിച്ചുകൊണ്ടിരുന്ന അമേഠിയില്‍ തോറ്റ് തുന്നംപാടിയ പപ്പു കേരളത്തിലെ വയനാട്ടില്‍വന്ന് മുസ്‌ളം ലീഗിന്റെ സഹായത്തോടെ പാര്‍ലമെന്റ് അംഗമായതില്‍ അഭിമാനിക്കുന്നുണ്ടോ?  ഒരു വിഢ്യാനെ വിജയിപ്പിച്ചുവിട്ടതില്‍ ലീഗിന് അഭിമാനിക്കനൊന്നുമില്ല. ഇത്രയം നാണംകെട്ട പാര്‍ട്ടിയും നേതാക്കന്മാരും ആണല്ലോ ഇന്‍ഡ്യഭരിക്കാന്‍ കച്ചകെട്ടിനടക്കുന്നതെന്ന് ആലോചിക്കുമ്പോള്‍ ലജ്ജതോന്നുന്നു. 

ലോക കേരളസഭയെന്ന ഉഡായിപ്പ്.

ഈ സാധനം എന്താണന്ന് എനിക്കിനിയും മനസിലായിട്ടില്ല. പ്രവാസികളായ മലയാളികളെ സഹായിക്കാന്‍ രൂപംകൊണ്ടതാണന്നാണ് പറയുന്നത്. ഇത്രനാളിനിടയിലും എത്രമലയാളികളെ സഹായിച്ചെന്നും എത്രപേരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും പിണറായിയും സി പി എമ്മും പറയുന്നില്ല. കേരളത്തിലും വിദേശരാജ്യങ്ങളിലും ആഘോഷപൂര്‍വ്വം സമ്മേളനങ്ങള്‍ നടത്തി നേതാക്കന്മാര്‍ പ്രസംഗിച്ചും ഉണ്ടും ഉറങ്ങിയും പിരിഞ്ഞതിന്റെ വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്. 

ഇപ്പോള്‍ സഭകൂടാന്‍ തീരുമാനിച്ചിരിക്കുന്ന വേദി അമേരിക്കയിലാണ്. ഇവിടുത്തെ മലയാളികള്‍ ഭൂരിപക്ഷംപേരും കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണെങ്കിലും ഒരുവിധം തരക്കേടില്ലാതെ ജീവിക്കുന്നവരാണ്. അവരില്‍ ഒന്നോരണ്ടോ ശതമാനംപേര്‍ ബിസിനസ്സുകള്‍ ചെയ്തും വൈറ്റ്‌കോളര്‍ ജോലിചെയ്തും സമ്പന്നരായവരാണ്. നാട്ടിലെപ്പോലെ കള്ളനോട്ടടിച്ചും സ്വര്‍ണ്ണക്കടത്തിലൂടെയും പണം സമ്പാദിച്ചവരല്ല. അന്നന്നത്തെ ബ്രെഡ്ഡിനുവേണ്ടി പാടുപെടുന്ന സാധാരണ മലയാളിക്ക് സമ്പന്നരോട് അസൂയയും വിദ്വേഷവുമില്ല. എല്ലാവരും അവരവരുടെ കാര്യംനോക്കി അമേരിക്കയുടെ നിയമങ്ങള്‍ പാലിച്ചും സമാധാനപൂര്‍വ്വം ജീവിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും വസിക്കുന്ന മലയാളിക്ക് ലോക കേരളസഭയുടെ സഹായം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ സഹായംവേണ്ട അനേകായിരങ്ങള്‍ ഗള്‍ഫുനാടുകളില്‍ പെടാപ്പാട് പെടുന്നുണ്ട്. അവരെ സഹായിച്ചതിന്റെ രേഖകളോ കണക്കുകളോ കേരളസര്‍ക്കാരിന്റെ കൈവശം ഉണ്ടെങ്കില്‍ അമേരിക്കയിലെ സമ്മേളനത്തിന് വരുമ്പോള്‍ പ്രസിദ്ധീകരിക്കണം. അല്ലാതെ ബര്‍ഗറും പിസ്സായും ചിക്കന്‍ സാന്‍വിച്ചും തിന്ന് പോഷ് ഹോട്ടലുകളില്‍ താമസിച്ച് കേരളത്തിലെ പാവപ്പെട്ടവന്റെ നികുതിപ്പണം പാഴാക്കാനാണ് വരുന്നതെങ്കില്‍ ഞങ്ങളെ ഓര്‍ത്തല്ല നിങ്ങളെ ഓര്‍ത്താണ് ദുഃഖിക്കുന്നത് കേരളമക്കളെ.

സഭ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അമേരിക്കയിലെ കാശുകാരായ മലയാളികളാണ്. അവര്‍ ഒന്നുംരണ്ടു ലക്ഷങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ വേറെന്തെങ്കിലും ഉദ്ദേശങ്ങള്‍ കാണും. ഒന്നുംകാണാതെ പത്തുപൈസ മുടക്കുന്നവരല്ല മലയാളികള്‍. ഇരയിട്ട് വലിയ മീനിനെ പിടിക്കാനായിരിക്കും അവരുടെ ഉദ്ദേശം. നടക്കട്ടെ. അയ്യായിരവും ആയിരവും ഡോളര്‍മുടക്കി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന്‍ തയ്യാറാവില്ല, തീര്‍ച്ച. അയ്യായിരം ബക്ക്‌സ് മുടക്കി പിണറായിയുടെ കൂടെയിരുന്ന് ബര്‍ഗര്‍ തിന്നുന്നതിനേക്കാള്‍ഭേദം മക്‌ഡൊണാള്‍ഡ്‌സില്‍ പോയി കഴിക്കുന്നതാണ്.

samnilampallil@gmail.com.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക