Image

കൊല്ലത്തിന് ചരിത്ര നിയോഗം: ഫോമാ കൺവെൻഷന് ശനിയാഴ്ച പ്രൗഡോജ്വല തുടക്കം (ബാബു കൃഷ്ണകല)

Published on 03 June, 2023
കൊല്ലത്തിന് ചരിത്ര നിയോഗം: ഫോമാ കൺവെൻഷന് ശനിയാഴ്ച പ്രൗഡോജ്വല തുടക്കം (ബാബു കൃഷ്ണകല)

കേരള കൺവെൻഷന് രണ്ടു ഗവർണർമാർ


കേരളത്തിലെ പ്രമുഖ തുറമുഖമായും വാണിജ്യ കേന്ദ്രമായും പൈതൃക പെരുമ നിറഞ്ഞ കൊല്ലത്ത് അമേരിക്കൻ മലയാളികളുടെ മഹാ സംഗമത്തിന് വീരോചിത തുടക്കമാകുന്നു.
കെല്ല വർഷത്തേക്കാൾ പഴക്കമുള്ള കൊല്ലം നഗരത്തിൽ ഇതാദ്യമായാണ് ഫോമ കൺവെൻഷൻ അരങ്ങേറുന്നതെന്ന് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് വ്യക്തമാക്കി.
കൊല്ലം ബീച്ച് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിലെ ഡോ. വന്ദനാദാസ് നഗറിൽ വൈകിട്ട് 3.30 ന് ഫോമ കേരള കൺവെൻഷനു തിരശീല ഉയരും. 
ഏഴാം കടലിനക്കരെ കഴിവിന്റെ പാദമുദ്രകൾ പതിപ്പിച്ച വ്യക്തിത്വങ്ങളുടെ കൂട്ടായ്മ നടത്തുന്ന മലയാള മാമാങ്കത്തിൽ
പഴയ വേണാടിന്റെ തലസ്ഥാനം പ്രകമ്പനം കൊള്ളുകയാണ്.
രണ്ടു ഗവർണർമാർ പങ്കെടുക്കുന്ന ആദ്യത്തെ അമേരിക്കൽ മലയാളി സംഗമം ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
കരയുടെ കണിക്കാഴ്ചയായി കടലും കായലും പുണരുന്ന മനോഹര നഗരത്തിനും പൂരാവേശമാണ്.
ഒട്ടനവധി അമേരിക്കൻ മലയാളി കുടുംബങ്ങൾ ഫോമ കൺവെൻഷന്റെ ഭാഗമാകാൻ അഷ്ടമുടിക്കായലോരത്ത് എത്തിക്കഴിഞ്ഞു.
ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന  സമ്മേളനത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാനകർമ്മം നിർവഹിക്കും. മുഖ്യപ്രഭാഷണം ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നടത്തും. മുൻ അമ്പാസിഡർ ടി.പി ശ്രീനിവാസൻ , മോൻസ് ജോസഫ് എം എൽ എ, തുടങ്ങിയവർ പ്രസംഗിക്കും. ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം സ്വാഗതവും ട്രഷറർ ബിജു തോണിക്കടവിൽ നന്ദിയും പറയും.
 ഞായറാഴ്ച രാവിലെ 10.30 ന് എൻ ആർ ഐ സമ്മേളനം ഗോവ ഗവർണ്ണർ അസ്വ. പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.  പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അദ്ധ്യക്ഷനാകുന്ന യോഗത്തിൽ ഫോമ ബസ്റ്റ് മിനിസ്റ്റർ അവാർഡ് സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി. ത്തർ അനിലിന് ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള സന്മാനിക്കും.
ഫോമ ബിസിനസ് എക്സലൻസ് അവാർഡ് ഡോ.ഗീവർഗീസ് യോഹന്നാനും ആർട്ട് ആൻഡ് കൾച്ചറൽ അവാർഡ് സംഗീത സംവിധായകൻ റോണി റാഫേലിനും ഡോ വണ്ടനാ ദാസ് മെമ്മോറിയൽ ഹെൽത്ത് അവാർഡ് ഡോ. എ എം ഷാജഹാനും നൽകും .
ട്രഷറാർ ബിജു തോണിക്കടവിൽ സ്വാഗതവും കേരള കൺവെൻഷൻ ചെയർമാൻ തോമസ് ഓലിയാം കുന്നേൽ നന്ദിയും പറയും.
വൈകിട്ട് 3.30 ന് സമാപന സമ്മേളനം കേരള ഗവർണർ ത്തരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഡോ.ജേക്കബ് തോമസിന്റെ അന്ത്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എം പിമാരായ ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ പ്രസംഗിക്കും. കേരള കണ്വെൻഷൻ കോ-ഓർഡിനേറ്റർ ലൂക്കോസ് മണ്ണിയാട്ട് സ്വാഗതവും ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം നന്ദിയും പറയും.
ഫോമാ പ്രസിഡണ്ട് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറാർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി പള്ളിക്കൽ, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജോമോൾ ശ്രീധർ, ജോയിന്റ് ട്രഷറാർ ജെയിംസ് ജോർജ്, കേരള കൺവെൻഷൻ ചെയർമാൻ തോമസ് ഒലിയാം കുന്നേൽ തുടങ്ങിയവർ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക