
തെറ്റുകാരി കൊല്ലപ്പെട്ടു
ജീവിക്കാൻ അർഹതയില്ലാത്തവർ ജീവിക്കേണ്ട
തെറ്റുകാരിയല്ലേ, എന്തിന് ജീവിക്കണമവൾ
അവളുടെ പുണ്യകാമുകൻ ചെയ്തതാകാം ശരി,
കത്തിയെടുത്ത് നിർത്താതെ കുത്തുക
മതി വന്നില്ലെങ്കിൽ ഭീമൻ കല്ലെടുത്ത് തലയരക്കുക
അതെ, അത് തന്നെയാകാം ശരി
അത് കൊണ്ടല്ലേ, നോക്കി നിന്നവർ ഫ്രീയായി സിനിമ കണ്ട് പോയത്!
നിലവിളി കേട്ട് ഓടിയെത്തിയവരും കൈകെട്ടി നിന്നത്!
അവളൊരു ചതഞ്ഞ പൂ പോലെ കിടന്നപ്പോൾ തലയെത്ര കഷ്ണമായി എന്നെണ്ണമെടുത്തത്!
അവൻ സമ്പൂർണ ശരിയാകും
ശരിയല്ലെന്ന് തോന്നുന്നുവെങ്കിൽ രേഖകൾ നോക്കുക;
അവനൊരു "മാനസിക രോഗി"യായിത്തീർന്നിരിക്കും
അവൾ ചെയ്തത് തെറ്റ് തന്നെയല്ലേ?
ഭൂമിയിൽ സ്നേഹം ഒന്ന ഒന്നുണ്ടോ?
വിശ്വാസമുണ്ടോ?
അലിവുണ്ടോ?
ഇവയെല്ലാം അവൾ മനസ്സിൽ കുടിയിരുത്തി
അതെ, അവൾ തെറ്റുകാരി തന്നെ!
Bg: ഡൽഹിയിൽ കാമുകൻ കുത്തിക്കൊലപ്പെടുത്തിയ 16 കാരിയുടെ കഥ. സ്നേഹവും മനുഷത്വവുമെല്ലാം വെറും വാക്കുകൾ.