Image

റിലീസിനു മുമ്ബ് 432 കോടി നേടി ആദിപുരുഷ്

Published on 03 June, 2023
റിലീസിനു മുമ്ബ് 432 കോടി നേടി ആദിപുരുഷ്

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്.

ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലര്‍ നിരാശപ്പെടുത്തുന്നതായിരുന്നു. വിഎഫ്‌എക്സിലെ പാളിച്ചകള്‍ തന്നെയായിരുന്നു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിനു ശേഷം പ്രശ്നങ്ങള്‍ പരിഹിച്ച്‌ വീണ്ടും ട്രെയിലര്‍ പുറത്തിറക്കി.500 കോടി ബജറ്റിലാണ് ഓം റൗട്ട് എന്ന സംവിധായകൻ ആദിപുരുഷ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ സിനിമയില്‍ വൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്.റിലീസിനു മുമ്ബ് തന്നെ ആദിപുരുഷ് മുടക്കുമുതലിന്റെ 85 ശതമാനം നേടിക്കഴിഞ്ഞു. ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് അനുസരിച്ച്‌ നോണ്‍ തിയറ്ററിക്കല്‍ ബിസിനസ്സിലൂടെ ആദിപുരുഷ് 432 കോടി നേടി എന്നാണ്.മ്യൂസിക് റൈറ്റ്സ്, ഡിജിറ്റല്‍ റൈറ്റ്സ്, തുടങ്ങിയവയിലൂടെ മാത്രം 247 കോടി ചിത്രം നേടി. പ്രഭാസ് ചിത്രത്തിന് ലഭിക്കുന്ന ആദ്യദിന കളക്ഷൻ കൂടി കണക്കാക്കുമ്ബോള്‍ കുറഞ്ഞത് 185 കോടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക