Image

സാർവ്വദേശീയം.. (കവിത: നൈന മണ്ണഞ്ചേരി)

Published on 04 June, 2023
സാർവ്വദേശീയം.. (കവിത: നൈന മണ്ണഞ്ചേരി)

ലോകത്ത് എന്തിനെങ്കിലും

സാർവ്വദേശീയതയുണ്ടെങ്കിൽ  

പീഡനത്തിന് മാത്രം..

അമേരിക്കയിലായാലും അന്റാർട്ടിക്കയിലായാലും

അനുഭവിക്കാൻ വിധിക്കപ്പെട്ടവൾ

പെണ്ണ് മാത്രം..

ഡിഗ്രി കൂടുമ്പോൾ കൂടാത്തത്

മനസ്സിലെ നന്മ..

കുടിലതയ്ക്ക് ബിരുദമില്ല, അനന്തര

ബിരുദമില്ല,പിഎച്ച്ഡിയുമില്ല..  

പഠിച്ച വിഷയമെന്തായാലും

പെണ്ണിന് വില പേശാൻ

അതൊരു വിഷയമല്ല..

മനുഷ്യന് മൃഗത്തിൽ നിന്ന് കണ്ടു പഠിക്കാൻ

ഒന്നുമില്ല..

അവൻ അത്രമേൽ സംസ്കാര സമ്പന്നൻ

നാഗരികൻ,ദിനേന കുളിച്ച് പൗഡർ പൂശി

നാലു നേരം പുരോഗമനം പറയുന്നവൻ..

എങ്കിലും ഇതൊന്നുമില്ലാത്ത,

 ഉടുവസ്ത്രം പോലുമില്ലാത്ത
അവരിൽ നിന്നു വേണം നാം

മനുഷ്യത്വം പഠിക്കുവാൻ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക