Image

മറയാത്ത നഗ്നത..! (ഇയാസ് ചൂരൽമല)

Published on 04 June, 2023
മറയാത്ത നഗ്നത..! (ഇയാസ് ചൂരൽമല)

നിങ്ങളാ ചിത്രം
കണ്ടുവോ..?
ഒഡിഷയിലെ
ചിത്രം..!

തലങ്ങും വിലങ്ങും
തകർന്നും ചെരിഞ്ഞും
കിടക്കും ബോഗികളല്ല

രക്തം മണക്കും
അറ്റുപോയവയവങ്ങൾ
ചിതറികിടക്കും
പാളവുമല്ല

ഉറ്റവരെ കാണാൻ
ഉത്തരമില്ലാത്ത
നമ്പറിൽ വിളിക്കും
ഉടയവരെയുമല്ല

ശ്വാസം നിലച്ചതിൽ
മനുഷ്യനെന്നുള്ള
പരിഗണന പോലും
ലഭിക്കാതെ പോയ
ഒരു കൂട്ടം മനുഷ്യരെ

ഒച്ചവെക്കാൻ
കഴിയാതെ പോയതിനാൽ
മാലിന്യകൂമ്പാരം പോൽ 
മേൽക്കുമേലെറിയപ്പെട്ട
മനുഷ്യ ജഡങ്ങളെ

നോക്കൂ
ദുർഗന്ധം പടരാതെ
ഈച്ചയരിക്കാതെ
ഭദ്രമായിരിക്കാൻ
ഇടമില്ലാതെ പോയ
മനുഷ്യ ചിത്രം 

വീമ്പുപറയാൻ
ചെങ്കോലുനാട്ടി
കോടികൾ ചിലവിട്ട്
മന്ദിരം തുറന്നൊരു 
നാട്ടിലെ ചിത്രം

പുൽവാമയിൽ പൊലിഞ്ഞ
ആത്മാക്കളെ പോലും
പരിഹാസ്യരാക്കി
കാവിപുതച്ചു
നീട്ടിവരച്ച നെറ്റിയും പേറിയ
അജ്ഞാതർക്കു വേണ്ടി
വിമാനം പറന്ന
ദിനങ്ങൾക്കിപ്പുറമുള്ള
ചിത്രം..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക