Image

ഹൈസ്‌കൂളില്‍ പഠിക്കുന്ന മണ്ടന്‍ വിദ്യാര്‍ഥി (ലേഖനം: സാം നിലമ്പള്ളില്‍)

Published on 05 June, 2023
ഹൈസ്‌കൂളില്‍ പഠിക്കുന്ന മണ്ടന്‍ വിദ്യാര്‍ഥി (ലേഖനം: സാം നിലമ്പള്ളില്‍)

ഇന്‍ഡ്യയില്‍ ജനാധിപത്യം അപകടത്തില്‍ ആണെന്നാണ് രാഹുല്‍ ഗാന്ധി അഅമേരിക്കയിലും ഇംഗ്‌ളണ്ടിലും വന്നുപറഞ്ഞത്. ഇന്‍ഡ്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ വിദേശരാജ്യങ്ങള്‍ ഇടപെടണമെന്നും പറഞ്ഞു.  അതായത് അമേരിക്കയും ബ്രിട്ടനും സൈന്യത്തെ അയച്ച് മോദി സര്‍ക്കരിനെ പുറത്താക്കി തന്നെ പ്രധാനമന്ത്രിയായി അവരോധിക്കണമെന്ന്. ഈ വിഢ്യാന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍, ബ്രിട്ടീഷ് ഭരണാധികാരികള്‍ തന്നെപ്പോലെ മണ്ടന്‍ന്മാരാണന്നായിരിക്കും രാഹുല്‍ വിശ്വസിക്കുന്നത്. ഇയാള്‍ ഇപ്പോഴും ശൈശവദശയിലാണെന്നാണ് സംസാരത്തിലൂടെയും പ്രവര്‍ത്തിയിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികളെയാണ് വടക്കേഇന്‍ഡ്യാക്കാര്‍ പപ്പുവെന്ന് വിളിക്കുന്നത്.

 രാഹുലിനെ ബഹുമാനിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുണ്ട്., പാകിസ്ഥാന്‍, തുര്‍ക്കി, മലേഷ്യാ മുതലായവ. ഇയാള്‍ പറയുന്നതെല്ലാം അവിടങ്ങളിലെ പത്രങ്ങളില്‍ വലിയ വാര്‍ത്തയാണ്. ഇന്‍ഡ്യയുടെ ശത്രുരാജ്യമായ ചൈനപോലും പപ്പുവിനെ ആദരിക്കില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും ചൈനീസ് പത്രങ്ങള്‍ ഇന്‍ഡ്യയെ പുകഴ്ത്തിയാണ് എഴുതാറുള്ളത്. ലോകരാജ്യങ്ങള്‍ ഇന്‍ഡ്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബഹുമാനിക്കുന്നു. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി  ബോസ്സ് എന്നാണ് മോദിയെ വിളിച്ചത്. ഇന്‍ഡ്യാക്കാര്‍ക്കെല്ലാം അത് അഭിമാനകരമാണ്.

മുസ്ലീങ്ങള്‍ ഇന്‍ഡ്യില്‍ പീഡനം അനുഭവിക്കുന്നു എന്നാണ് രാഹുല്‍ പറയുന്നത്.  മുസ്‌ളീങ്ങള്‍ ഇത്രയധികം സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും ജീവിക്കുന്ന രാജ്യങ്ങള്‍ ലോകത്ത് വേറെയില്ല. ഇസ്‌ളാമികരാജ്യമായ പാകിസ്ഥാനില്‍ മസ്‌ളീങ്ങള്‍ സുരക്ഷിതരല്ല. അവിടെ ഷിയ പള്ളികളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ഥനസമയത്താണ് ബോംബുപൊട്ടുന്നതും നൂറുകണക്കിന് ആളുകള്‍ മരിക്കുന്നതും. എഴുപത്തഞ്ചുവര്‍ഷത്തെ ഇസ്‌ളാമിക ഭരണംകൊണ്ട് ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചത് ദാരിദ്ര്യമാണ്. 

സമാധാനപ്രേമികളായ മുസ്‌ളീങ്ങള്‍ക്ക് ഇന്‍ഡ്യില്‍ യാതൊരുവിധ പീഡനവും അനുഭവപ്പെടുന്നില്ല.രാജ്യദ്രോഹികളും തീവ്രവാദികളുമായ ഏതാനും മുസ്‌ളീങ്ങളെയാണ് മോദി പിടിച്ച് അകത്താക്കിയിരിക്കുന്നത്. അത് മുസ്‌ളീമല്ല ക്രസ്ത്യാനി ആണെങ്കിലും ഹിന്ദുവാണെങ്കിലും രാജ്യദ്രോഹനിലപാടുകള്‍ സ്വീകരിച്ചാല്‍ അകത്താകുമെന്നതില്‍ സംശയിക്കേണ്ട. രാഹുള്‍ ഗന്ധി സംസാരിക്കുന്നത് പാകിസ്ഥാന്‍, തുര്‍ക്കി ഭരണാധികാരികളുടെ ഭാഷയിലാണ്. 

കേരളത്തിലെ മുസ്‌ളീം ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്നാണ് രാഹുല്‍ ന്യുയോര്‍ക്കില്‍ പറഞ്ഞത്. ഇതൊരു ചത്തകുതിരയാണന്ന് പറഞ്ഞത് രാഹുലിന്റെ മുതുമുത്തഛന്‍ നെഹ്‌റുവാണ്. രാജ്യത്തും വിദേശങ്ങളിലും നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ മുസ്‌ളീം ലീഗ് ഇതുവരെ തള്ളിപറഞ്ഞിട്ടില്ല. മാനസികമായി അതിനെ അനുകൂലിക്കുന്നു എന്നല്ലേ അതിന്റെ അര്‍ഥം.

ഇന്‍ഡ്യന്‍ ജനാധിപത്യം അപകടത്തിലാണെങ്കില്‍ രാഹുലെങ്ങനെ വയനാട്ടില്‍ വിജയിച്ചു? കര്‍ണാടകയില്‍ എങ്ങനെ കോണ്‍ഗ്രസ്സ് വിജയിച്ചു? വിടുവായത്തരം പറഞ്ഞതുകൊണ്ടാണല്ലോ ഇയാളുടെ എം പി സ്ഥാനം നഷടപ്പെട്ടത്. അതിന് മോദിയെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പറയുന്നത് രാജ്യത്തെ ജഡ്ജിമാരെല്ലാം ആറെസ്സെസ്സുകാരാണെന്നാണ്.തങ്ങള്‍ക്ക് അനുകൂലമായ വിധിവന്നാല്‍ അതെല്ലാം നല്ലത്., എതിരായാല്‍ ജഡ്ജിമാരെല്ലാം ആറെസ്സെസ്സ്.

രാഹുലുമായിട്ടുള്ള ഒരു ഇന്ററാക്ഷനുശേഷം പ്രസിഡണ്ട് ഒബാമ മനസിലാക്കിയത് ഇയാളൊരു മണ്ടനാണെന്നാണ്. അദ്ദേഹമത് തുറന്നുപറഞ്ഞില്ലന്നേയുള്ളു. പകരം പറഞ്ഞത് ഒരു ഹൈസ്‌കൂള്‍ വിദ്യര്‍ഥിയുമായി സംസാരിച്ചതുപോലെയാണ് തനിക്ക് തോന്നിയതെന്നാണ്. അമേരിക്കയില്‍ വന്നുപറഞ്ഞ മണ്ടത്തരങ്ങള്‍ കേട്ടപ്പോള്‍ പപ്പുക്കുട്ടന്‍ ഒരു മിഡില്‍സ്‌കൂള്‍ വിദ്യാര്‍ഥിയെപ്പോലെ ആണെന്നാണ്  മന്ദബുദ്ധികള്‍ അല്ലാത്തവര്‍ക്ക് തോന്നിയത്. 

samnilampallil@gmail.com.

Join WhatsApp News
Jayan varghese 2023-06-05 10:33:09
പ്രതിപക്ഷ ബഹുമാനമില്ലാതെ വിദ്വേഷം ഛർദ്ദിക്കുന്ന ഈ പേന വലിച്ചെറിഞ്ഞ് ഇരുതല മൂർച്ചയുള്ള മലപ്പുറം കത്തിയുമായി ഇറങ്ങി എതിരാളികളെ കുത്തി വീഴ്ത്തുകയാണ് കൂടുതൽ ഭേദം. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക