Image

സിഗ്നൽ (അല്ല പിന്നെ -3, രാജൻ കിണറ്റിങ്കര)

Published on 05 June, 2023
സിഗ്നൽ (അല്ല പിന്നെ -3, രാജൻ കിണറ്റിങ്കര)

ശശി.. ഒറീസ്സ ട്രെയിനപകടത്തിന്റെ കാരണം ഇന്റർലോക്കിങ്ങിലെ പിഴവോ സിഗ്നൽ പിഴവോ ആയിരിക്കാമെന്ന് .

സുഹാസിനി :  സമാധാനം, ചുഴലിക്കാറ്റ് കാരണമാണെന്ന് പറഞ്ഞില്ലല്ലോ.

ശശി..  കാരണം കണ്ടെത്തിയാൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്.

സുഹാസിനി . സാമ്പാറിൽ എരിവ് കൂടിയത് മുളക് പൊടി കൂടിയിട്ടാണെന്നല്ല കണ്ട് പിടിക്കേണ്ടത് , അതെങ്ങന സംഭവിച്ചു എന്നാണ്.

ശശി.. ട്രെയിൻ ദുരത്തിലും നിന്റെയൊരു ചോറും സാമ്പാറും

സുഹാസിനി.. എന്താ പ്രശ്നം. ? എല്ലാ ടെക്നോളജിയും അടുക്കളയിൽ നിന്ന് തന്നെ തുടങ്ങുന്നത്

ശശി : അതെങ്ങനെ?

സുഹാസിനി.. അടുപ്പത്ത് വച്ച ഭക്ഷണം തിളച്ച് കഴിഞ്ഞാൽ തീ കുറച്ചില്ലെങ്കിൽ തൂവിപ്പോകില്ലേ.

ശശി: അതിന്?

സുഹാസിനി : അത് പോലെ ട്രെയിനിനും ഒരു പരിധി കഴിഞാൽ സ്പീഡ് കുറച്ചില്ലെങ്കിൽ പാളം തെറ്റും.

ശശി :  അപ്പോൾ ഇടക്കൊക്കെ അടുപ്പ് കത്തിക്കാതെ ഭക്ഷണം ഓൺലൈൻ ഓർഡർ ചെയ്യുന്നതോ ?

സുഹാസിനി.. അതല്ലേ ചില ദിവസം അറ്റകുറ്റപ്പണികൾ എന്ന് പറഞ്ഞ് ട്രെയിനുകൾ റദ്ദാക്കുന്നത്.. അല്ല പിന്നെ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക