നവരസം
ഒന്ന്. ശൃംഗാരം.
രസരാജവിരാസം
ശൃംഗം വരെ ഉയരം
വിപ്രലംഭ, സംഭോഗ
രതിസ്ഥായ ഭാവ രസികത്വം.
2 കരുണം
സങ്കട, ശോക, വേദന
ക്ഷോഭ ഭാവം,
വേർപാടിലുരുകുന്ന
കരൾ ഭാവവും
പീഡന മേറ്റു മരിച്ചൊരു
കുഞ്ഞു മുഖമെന്നിൽ
നിറച്ച ഭാവകത്വം.
3. വീരം
ഉത്സാഹതാരം വീരം,
ധർമ്മവീരമെപ്പോഴും
ഉത്തുംഗമാകട്ടെയെന്ന്
മനസ്സിൽ വരയ്ക്കുന്നെന്നും ഞാൻ ....
4 രൗദ്രം.
സമരസന്നദ്ധമെന്റെ
മനം ചടുലമാകുന്നെപ്പോഴും ,
എൻ മുന്നിലൊരു
നിഷ്കപടൻ വെറുതേ
തൊഴിയേൽക്കുന്നതു കാണുമ്പോൾ....
5. ഹാസ്യം
കൃഷ്ണമണിയുൾപ്പിടഞ്ഞ്
ചുരുക്കി നാസിക, യേകം പുരികം പൊക്കിപ്പറഞ്ഞവനിങ്ങനെ:
എന്നെയിങ്ങനെ
വളർത്തു പട്ടി കടിച്ചതവനെ
നായ്പിടുത്തകാർക്ക്
കൊല്ലുവാൻ കൊടുക്കാനൊരുമ്പെട്ടതിനാലോ....
6 ഭയാനകം
മൈത്രീ പോലീസെന്ന
കവാട് ബോർഡ് കണ്ടതിൽ
സമാധാന സാക്ഷി നൽകിയവനൊടുവിൽ
വാലുപൊക്കിയോടുന്നതു
കണ്ടപ്പോൾ .
7 ബീഭത്സം
ജുഗുപ്സാവഹമീ കാഴ്ച,
മകനച്‌ഛനെ
കൊത്തിയരിഞ്ഞ്
ബാഗു നിറയ്ക്കുന്നു ലഹരി യാൽ....
8. അത്ഭുതം.
പുരികങ്ങൾ പൊക്കി
ദൃഷ്ടി തള്ളി
പ്രസന്ന മുഖമായി
നിന്നവൾ,
ജീവിത സ്വപ്നഭൂവിൽ
ധന സ്ത്രീ തേടാതൊരാൾ
വരുമെന്നറിഞ്ഞപ്പോൾ .
9. ശാന്തം.
അനാസക്തം
നിർവേദം,
ജീവിതം
തടാകം പോൽ
ശാന്തമായെങ്കിൽ.
ദശപുഷ്പം.
ഒന്ന്. വിഷ്ണു ക്രാന്തി. (കൃഷ്ണക്രാന്തി.)
സജീവ പരിപാലനം
വിഷ്ണു തൃപ്പാദ
മംഗല്യ പുഷ്പിണി ,
ശ്വാസ, ബുദ്ധഗതി
ശക്തി സുമനസ്സ്
കാത്ത സൂക്ഷിക്കുമെന്റെ
കുസുമിനി...
രണ്ട്. കറുക
നീല ധ്രുമയവൾ,
സബുദ്ധി തൻ
നീരൊഴുക്കുന്നയുറവയവൾ
മുലപ്പാലിന്റെ സ്രോതിണി....
മൂന്ന്. മുയൽ ചെവിയൻ
പാഴെന്ന് പേരു കേട്ടവനെങ്കിലും
ശരശ്രുതിയെന്നെയെനിക്ക്
ശിരസ്സു വേദനയകറ്റാനറിയാം.
നാല് . തിരുതാളി
രാവിലെ വിരിഞ്ഞ്
ഉച്ചയിൽ കൂമ്പും,
ഇലനടുവിൽ
പുള്ളിയുള്ളാളെന്നെ
മഹിളകൾക്കുത്തമ
രോഗ ഹാരിണി,
ചുട്ടിത്തിരുതാളിയെന്ന
മാഞ്ജികം.
അഞ്ച്. ചെറുള
ബലിപ്പൂ ഞാൻ ചെറൂള
ശരീരവിഷത്തെ
പുറത്തൊഴുക്കുന്നോൾ .....
ആറ്. നിലപ്പന
മുസ്ലിയെന്ന് ഹിന്ദിയിൽ ഞാൻ,
എന്നെ കണ്ടാൽ മഞ്ഞപ്പിത്തം
പമ്പ കടക്കും,
വാജീകല്പ്പമെന്ന് പേരെടുത്ത
ശക്തിമാൻ .....
ഏഴ് . കയ്യോന്നി.
തെളി കാഴ്ചയും
തഴച്ച ചികുരവും
കരുതലിൻ കരൾ
നിറവും
നൽകും നിനക്കെന്നുമീ
പ്രേമ നല്ലോന്നി....
എട്ട്. പൂവാം കുറുന്തൽ
സഹദേവിയെന്നറിയുന്നോരും
വിഷാദ പനി, മലമ്പനി
അർശ്ശസ് ദോഷാദികൾ
ഹരിച്ചുത്തമമാക്കിടുമെന്നെ
വണങ്ങിയാൽ....
ഒൻപത് മുക്കുറ്റി.
കവികളെഴുതി
നിറം ചാലിക്കുന്നെന്നെ
സർവദാ ,
പ്രിയമെഴും
ഗ്രാമീണ നൽക്കുറ്റി.....
പത്ത്. ഉഴിഞ്ഞ
ഇന്ദ്രവല്ലരി ഞാൻ
ജ്യോതിഷ്മതി
സുഖപ്രസവവിധി ഹേതു
വെന്നെന്നെ
സുപ്രസിദ്ധയാക്കുന്നെല്ലാരും...