Image

പ്രണയ യാത്രയിലെ'ത്രിശങ്കു'

ആശാ പണിക്കർ Published on 05 June, 2023
പ്രണയ യാത്രയിലെ'ത്രിശങ്കു'

'ത്രിശങ്കു' എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന ഒരു കാര്യമുണ്ട്‌. ഭൂമിയിലുമല്ല, ആകാശത്തിലുമല്ല എന്ന
അവസ്ഥ. അത്‌ ഏതു കാര്യവുമായി ബന്ധപ്പെട്ടാണെങ്കിലും ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ പെട്ടു പോകുന്നവന്റെ അവസ്ഥ
കഷ്‌ടമാണ്‌. അച്യുത്‌ വിനായകന്‍ സംവിധാനം ചെയ്‌ത 'ത്രിശങ്കു' എന്ന ചിത്രവും അതേ ഗണത്തില്‍പെട്ടതാണ്‌. പ്രേമിച്ച്‌ ഒളിച്ചോടുന്ന കമിതാക്കള്‍ 'ത്രിശങ്കു' വില്‍ പെടുന്ന കഥ കോമഡിയിലൂടെഅവതരിപ്പിക്കുകയാണ്‌ സംവിധായകന്‍.

സേതുവും മേഘയും കാമുകീ കാമുകന്‍മാരാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി അവര്‍ പ്രണയത്തിലാണ്‌.
ഇരുവരും വ്യത്യസ്‌ത മതവിഭാഗക്കാരാണ്‌. വീട്ടുകാര്‍ ഒരിക്കലും ഇവരുടെ വിവാഹം നടത്തികൊടുക്കില്ല എന്ന്‌ ഇരുവര്‍ക്കുമറിയാം. ഒടുവില്‍ മേഘയ്‌ക്ക്‌ വളരെ കാര്യമായരീതിയില്‍വിവാഹാലോചനകള്‍ വരാന്‍തുടങ്ങുന്നു. വീട്ടില്‍ അത്‌ സീരിയസായപ്പോള്‍ മേഘയ്‌ക്ക്‌ തന്റെയും സേതുവിന്റെയും വിവാഹ കാര്യത്തില്‍
ഒരു തീരുമാനമെടുക്കേണ്ടി വരുന്നു. അങ്ങനെ വേറെ വഴിയൊന്നുമില്ലാതെ ഇരുവരും ഒളിച്ചോടാന്‍
തീരുമാനിക്കുന്നു. കോയമ്പത്തൂരിലേക്ക്‌ പോകാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തുന്ന മേഘയുടെ അരികിലേക്ക്‌ സേതു എത്തുന്നു.
ഒറ്റയക്കല്ല. കക്ഷിയുടെ രണ്ട്‌ അമ്മാവന്‍മാരും കൂടെയുണ്ട്‌. പെട്ടിയും ബാഗുമെല്ലാമായിഒരുദീര്‍ഘയാത്രയ്‌ക്കെന്ന പോലെ ഒരുങ്ങി വന്ന അമ്മാവന്‍മാരെ കണ്ട്‌ മേഘ ആശയക്കുഴപ്പത്തിലാകുന്നു. ഒടിച്ചോടാന്‍
പോകുന്ന തങ്ങള്‍ക്കൊപ്പം അമ്മാവന്‍മാര്‍ വരുന്നതെന്തിനാണെന്ന്‌ മേഘ ചിന്തിച്ചു തുടങ്ങുന്നിടത്ത്‌ തമാശകള്‍
ആരംഭിക്കുന്നു. എന്താണ്‌ ഇവരുടെ ഉദ്ദേശം, ഇവരെ ഒഴിവാക്കി മേഘയും സേതും മറ്റെങ്ങോട്ടെങ്കിലും
ഒളിച്ചോടി പോകുമോ അങ്ങനെ പല സംശയങ്ങളും പ്രേക്ഷകര്‍ക്ക്‌ തോന്നും. കോയമ്പത്തൂരിലേക്കുള്ള ഇവരുടെ
യാത്രക്കിടയില്‍ നടക്കുന്ന സംഭവങ്ങളും അതേ തുടര്‍ന്നുള്ള രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളുമാണ്‌ ചിത്രം
പറയുന്നത്‌.അജിത്‌ നായരും അച്യുത്‌ വിനായകും ചേര്‍ന്നെഴുതിയ തിരക്കഥയാണ്‌ ചിത്രത്തിന്റെ നട്ടെല്ല്‌.മേഘയുടെയും സേതുവിന്റെയും ജീവിതത്തിലെ രണ്ടു ദിവസങ്ങളിലെ കഥയാണ്‌ ചിത്രം പറയുന്നത്‌.
സാന്ദര്‍ഭിക നര്‍മ്മമാണ്‌ ചിത്രത്തിലുട നീളം നിറഞ്ഞു നില്‍ക്കുന്നു. ഏച്ചു കെട്ടില്ലാതെ ലളിതമായി കഥ
അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്‌.
സേതുവായി എത്തുന്ന അര്‍ജ്ജുന്‍ അശോകന്‍ ഗംഭീര പ്രകടനം തന്നെ കാഴ്‌ച വച്ചിട്ടുണ്ട്‌. യുവനായകന്‍മാരില്‍
ശ്രദ്ധേയനായ അര്‍ജ്ജുന്‍ അശോകന്റെ കൈയ്യില്‍ സേതു എന്ന കഥാപാത്രം ഭദ്രമായിരുന്നു. രൂപത്തിലും
സ്വഭാവത്തിലും വേഷത്തിലും ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു ടിപ്പിക്കല്‍ പ്രതിനിധിയായ സേതുവിനെ അതേ
പടി അവതരിപ്പിച്ചിട്ടുണ്ട്‌. അന്ന ബെന്‍ അവതരിപ്പിച്ച മേഘ എന്ന കഥാപാത്രത്തിന്‌ വ്യക്തിത്വമുണ്ട്‌, തന്റേടവുമുണ്ട്‌.
അമ്മാവന്‍മാരായെത്തിയ സുരേഷ്‌ കൃഷ്‌ണ, നന്ദു, കൂടാതെ, കൃഷ്‌ണ കുമാര്‍, ടി.ജി.രവി, ബാലാജി ശര്‍മ്മ
എന്നിവരും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ജയ്‌ ഉണ്ണിത്താന്റെ സംഗീതവും ജയേഷ്‌ മോഹന്റെയും
അജ്‌മല്‍ സാബുവിന്റെയും ഛായാഗ്രഹണവും മികച്ചതായി.
അമിത പ്രതീക്ഷകളുടെ ഭാരമൊന്നും ഇല്ലാതെ പോയാല്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒരുകൊച്ചുചിത്രമാണ്‌ ത്രിശങ്കു.

'ത്രിശങ്കു' എന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന ഒരു കാര്യമുണ്ട്‌. ഭൂമിയിലുമല്ല, ആകാശത്തിലുമല്ല എന്ന
അവസ്ഥ. അത്‌ ഏതു കാര്യവുമായി ബന്ധപ്പെട്ടാണെങ്കിലും ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ പെട്ടു പോകുന്നവന്റെ അവസ്ഥ
കഷ്‌ടമാണ്‌. അച്യുത്‌ വിനായകന്‍ സംവിധാനം ചെയ്‌ത &ൂൗീ;േത്രിശങ്കു' എന്ന ചിത്രവും അതേ ഗണത്തില്‍
പെട്ടതാണ്‌. പ്രേമിച്ച്‌ ഒളിച്ചോടുന്ന കമിതാക്കള്‍ &ൂൗീ;േത്രിശങ്കു' വില്‍ പെടുന്ന കഥ കോമഡിയിലൂടെ
അവതരിപ്പിക്കുകയാണ്‌ സംവിധായകന്‍.
സേതുവും മേഘയും കാമുകീ കാമുകന്‍മാരാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി അവര്‍ പ്രണയത്തിലാണ്‌.
ഇരുവരും വ്യത്യസ്‌ത മതവിഭാഗക്കാരാണ്‌. വീട്ടുകാര്‍ ഒരിക്കലും ഇവരുടെ വിവാഹം നടത്തി
കൊടുക്കില്ല എന്ന്‌ ഇരുവര്‍ക്കുമറിയാം. ഒടുവില്‍ മേഘയ്‌ക്ക്‌ വളരെ കാര്യമായ രീതിയില്‍
വിവാഹാലോചനകള്‍ വരാന്‍
തുടങ്ങുന്നു. വീട്ടില്‍ അത്‌ സീരിയസായപ്പോള്‍ മേഘയ്‌ക്ക്‌ തന്റെയും സേതുവിന്റെയും വിവാഹ കാര്യത്തില്‍
ഒരു തീരുമാനമെടുക്കേണ്ടി വരുന്നു. അങ്ങനെ വേറെ വഴിയൊന്നുമില്ലാതെ ഇരുവരും ഒളിച്ചോടാന്‍
തീരുമാനിക്കുന്നു. കോയമ്പത്തൂരിലേക്ക്‌ പോകാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തുന്ന മേഘയുടെ അരികിലേക്ക്‌ സേതു എത്തുന്നു.
ഒറ്റയക്കല്ല. കക്ഷിയുടെ രണ്ട്‌ അമ്മാവന്‍മാരും കൂടെയുണ്ട്‌. പെട്ടിയും ബാഗുമെല്ലാമായി
ഒരുദീര്‍ഘയാത്രയ്‌ക്കെന്ന പോലെ ഒരുങ്ങി വന്ന അമ്മാവന്‍മാരെ കണ്ട്‌ മേഘ ആശയക്കുഴപ്പത്തിലാകുന്നു. ഒടിച്ചോടാന്‍
പോകുന്ന തങ്ങള്‍ക്കൊപ്പം അമ്മാവന്‍മാര്‍ വരുന്നതെന്തിനാണെന്ന്‌ മേഘ ചിന്തിച്ചു തുടങ്ങുന്നിടത്ത്‌ തമാശകള്‍
ആരംഭിക്കുന്നു. എന്താണ്‌ ഇവരുടെ ഉദ്ദേശം, ഇവരെ ഒഴിവാക്കി മേഘയും സേതും മറ്റെങ്ങോട്ടെങ്കിലും
ഒളിച്ചോടി പോകുമോ അങ്ങനെ പല സംശയങ്ങളും പ്രേക്ഷകര്‍ക്ക്‌ തോന്നും. കോയമ്പത്തൂരിലേക്കുള്ള ഇവരുടെ
യാത്രക്കിടയില്‍ നടക്കുന്ന സംഭവങ്ങളും അതേ തുടര്‍ന്നുള്ള രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളുമാണ്‌ ചിത്രം
പറയുന്നത്‌.
അജിത്‌ നായരും അച്യുത്‌ വിനായകും ചേര്‍ന്നെഴുതിയ തിരക്കഥയാണ്‌ ചിത്രത്തിന്റെ നട്ടെല്ല്‌.
മേഘയുടെയും സേതുവിന്റെയും ജീവിതത്തിലെ രണ്ടു ദിവസങ്ങളിലെ കഥയാണ്‌ ചിത്രം പറയുന്നത്‌.
സാന്ദര്‍ഭിക നര്‍മ്മമാണ്‌ ചിത്രത്തിലുട നീളം നിറഞ്ഞു നില്‍ക്കുന്നു. ഏച്ചു കെട്ടില്ലാതെ ലളിതമായി കഥ
അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്‌.
സേതുവായി എത്തുന്ന അര്‍ജ്ജുന്‍ അശോകന്‍ ഗംഭീര പ്രകടനം തന്നെ കാഴ്‌ച വച്ചിട്ടുണ്ട്‌. യുവനായകന്‍മാരില്‍
ശ്രദ്ധേയനായ അര്‍ജ്ജുന്‍ അശോകന്റെ കൈയ്യില്‍ സേതു എന്ന കഥാപാത്രം ഭദ്രമായിരുന്നു. രൂപത്തിലും
സ്വഭാവത്തിലും വേഷത്തിലും ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു ടിപ്പിക്കല്‍ പ്രതിനിധിയായ സേതുവിനെ അതേ
പടി അവതരിപ്പിച്ചിട്ടുണ്ട്‌. അന്ന ബെന്‍ അവതരിപ്പിച്ച മേഘ എന്ന കഥാപാത്രത്തിന്‌ വ്യക്തിത്വമുണ്ട്‌, തന്റേടവുമുണ്ട്‌.
അമ്മാവന്‍മാരായെത്തിയ സുരേഷ്‌ കൃഷ്‌ണ, നന്ദു, കൂടാതെ, കൃഷ്‌ണ കുമാര്‍, ടി.ജി.രവി, ബാലാജി ശര്‍മ്മ
എന്നിവരും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ജയ്‌ ഉണ്ണിത്താന്റെ സംഗീതവും ജയേഷ്‌ മോഹന്റെയും
അജ്‌മല്‍ സാബുവിന്റെയും ഛായാഗ്രഹണവും മികച്ചതായി.
അമിത പ്രതീക്ഷകളുടെ ഭാരമൊന്നും ഇല്ലാതെ പോയാല്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒരു
കൊച്ചുചിത്രമാണ്‌ ത്രിശങ്കു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക