Image

പെണ്‍കുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നവോത്ഥാന സംസ്‌കാരം വളര്‍ന്നു'

Published on 05 June, 2023
 പെണ്‍കുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നവോത്ഥാന സംസ്‌കാരം വളര്‍ന്നു'

 


കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ന?ഗ്‌നതാ പ്ര?ദര്‍ശനം നടത്തി അറസ്റ്റിലായ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. സാഹിത്യ സാംസ്‌കാരിക നായികാ നായകന്മാര്‍ ഉള്ള ഈ കേരളക്കരയില്‍, ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാന്‍ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാര്‍ വരെ  ഈ നാട്ടില്‍ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നതെന്ന് നടന്‍ പറഞ്ഞു. 

ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ

ഇറച്ചിയും മനുഷ്യരും 
-------------------
പബ്ലിക് ബസിലിരുന്ന് പാന്റ്‌സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെണ്‍കുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്‌കാരം വളര്‍ന്നതില്‍ നമ്മള്‍ അഭിമാനിക്കുക. വിപ്ലവകാരികളായ മഹിളാ സംഘടനകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങള്‍ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടില്‍ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാം; പ്രത്യേകിച്ചും വനിതാ നവോഥാന മതിലുപണിത നാട്ടില്‍ !അല്ലെങ്കില്‍ ഭാരതീയ സദാചാരബോധങ്ങളുടെ അപ്പോസ്തലന്മാരായി കമിതാക്കളെ പൊതു ഇടങ്ങളില്‍നിന്നും ചൂരല്‍പ്രയോഗം നടത്തി ഓടിക്കുന്ന  നിരവധി കര്‍മ്മ സേനകളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍!(ചിരിപ്പിക്കരുത് ) രാഷ്ട്രീയ പാര്‍ട്ടികളിലെ പെണ്‍ അടിമക്കൂട്ടങ്ങളെ നമുക്ക് വെറുതേവിടാം. എന്നാല്‍ ഉപയോഗശൂന്യമായ ഇറച്ചിക്കഷ്ണങ്ങള്‍ പോലുള്ള സാഹിത്യ സാംസ്‌കാരികനായികാ നായകന്മാര്‍ ഉള്ള ഈ കേരളക്കരയില്‍ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാന്‍ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാര്‍ വരെ ഈ നാട്ടില്‍ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത് !.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക