Image

വരൂ, നമുക്ക് ലോകം പണിയാം ! (കവിത- ജയൻ വർഗീസ്)

Published on 06 June, 2023
വരൂ, നമുക്ക് ലോകം പണിയാം ! (കവിത- ജയൻ വർഗീസ്)

സർവ്വ രാജ്യങ്ങളുടെയും 

സൈനികപ്പുരകളിൽ 

ശത്രുവിന് നേരെ തൊടുത്തു വച്ച 

മിസ്സൈലുകൾക്ക് കാവലിരിക്കുന്ന 

സൈനികരോടായി ഒരു വാക്ക് :  

അരുത് !


നിങ്ങൾ നിങ്ങളുടെ ശത്രു 

എന്ന് കരുതുന്നവർ 

നിങ്ങളുടെ ശത്രുക്കളേയല്ല, 

നിങ്ങളുടെ മിത്രങ്ങളാണ് ?


നിങ്ങളുടെ,ഭവനവും ഭാര്യയും, 

അവളുടെ മടിയിൽ 

അമ്മിഞ്ഞയുണ്ണുന്ന നിങ്ങളുടെ കുഞ്ഞും, 

സംരക്ഷിക്കപ്പെടുന്നത് 

അവരിലൊരാളുടെ സഹിഷ്ണുതയിലാണ് !

അയാൾ അയക്കാതിരിക്കുന്ന 

മിസ്സൈലുകളിലാണ്.


നിങ്ങൾ അയക്കാതിരിക്കുന്ന 

മിസ്സൈലുകളിൽ 

അയാളുടെ കുടുംബവും, കുഞ്ഞും 

സംരക്ഷിക്കപ്പെടുന്നത് പോലെത്തന്നെ.

നിങ്ങൾ യഥാർത്ഥ മിത്രങ്ങൾ,

അജ്ഞാത മിത്രങ്ങൾ !


നിങ്ങളുടെ യഥാർത്ഥ ശത്രു 

ഭരണാധികാരികൾ, രാഷ്ട്രീയക്കാർ.

അവർക്കു വേണ്ടി നിങ്ങൾ 

കുഞ്ഞാടുകളെ അറുക്കുന്നു, 

ആ ചോരയിൽ മുക്കി 

പതാകകൾ ചുവപ്പിക്കുന്നു ? 


ദൈവത്തിന്റെ ഭൂമിയിൽ 

അതിരുകൾ വരച്ചു ചേർക്കുന്നു, 

അവയുടെ സംരക്ഷണാർത്ഥം 

ആയുധങ്ങൾ സംഭരിക്കുന്നു ?


അരുത് ! 

ആയുധങ്ങൾ താഴെ വയ്ക്കുക!

ആർക്കെതിരേയും 

അത് പ്രയോഗിക്കുകയില്ലെന്ന് 

ആത്മാവിൽ പ്രതിജ്ഞ ചെയ്യുക, 

അവസാനം ഉറക്കെ പ്രഖ്യാപിക്കുക !


അധികാരികൾ നിങ്ങളെ 

പീഠിപ്പിക്കാം, വധിക്കാം? 

അവഗണിക്കുക ! 

നിങ്ങളുടെ ചെറു ജീവന് പകരമായി 

ഒരു കോടി കുരുന്നുകൾ വളരട്ടെ ! 

ദൈവത്തിന്റെ ആരാമത്തിൽ 

നിങ്ങളും ഒരു കുരുന്നാവട്ടെ !

വരൂ, നമുക്ക് നമ്മുടെ ലോകം പണിയാം !?

Join WhatsApp News
Sudhir Panikkaveetil 2023-06-06 13:40:49
പ്രതിഭ സമ്പന്നനും സർഗ്ഗ ധനികനായ ശ്രീ ജയൻ എന്ന കവിയിൽ ഒരു വിപ്ലവകാരി എപ്പോഴുമുണ്ട്.മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന അദ്ദേഹത്തിന്റെ കവിതകൾ യുക്തിസഹജമാണ്‌. നമുക്ക് നമ്മുടെ ലോകം പണിയാം എന്ന് പറയുന്ന കവി എല്ലാ കവികളെയുംപോലെ യാഥാർഥ്യങ്ങളിൽ നിന്നും അകലുന്നു. സ്വപ്‍ന സുന്ദരം എന്ന് സാധാരണക്കാർക്ക് തോന്നുന്ന ആശയങ്ങൾ കവികൾ എഴുതുന്നു നമ്മൾ ലോകം ഭരിക്കാൻ ചിലരെ തിരഞ്ഞെടുക്കുന്നു.. അവർ അത് കുളമാക്കി കുളമാക്കി മഹാ സമുദ്രമാക്കുന്നു. ജനം അതിൽ കിടന്നു കയ്യിട്ടലക്കുന്നു. ബുദ്ധിമുട്ടാണ് നമുക്ക് നമ്മുടെ ലോകം പണിയാൻ. നമ്മുടെ വീട് പണിയാം പക്ഷെ അതും നേതാക്കൾക്ക് നരകമാക്കാം. ഭസ്മാസുരന് വരം കൊടുത്തശിവനെ പോലെ ജനം പരിഭ്രമിച്ച് ഓടുന്നു. അപ്പോഴാണ് അവൻ തന്നെക്കാൾ ശക്തിയുള്ള ഒരു വിഷ്ണുവിനെ തേടുന്നത്. അതറിയുന്ന സൂത്രക്കാർ ദൈവത്തിന്റെ കുപ്പായം ഇട്ടു വരുന്നു പിന്നെ യുദ്ധം. കുറച്ച്പേർ പ്രാർത്ഥിക്കുന്നു. അതുകൊണ്ട് മിസൈലുകൾ പാഞ്ഞുവരുന്നില്ല. പ്രാർത്ഥനയുടെ ശക്തിയല്ല മറിച്ച് മനുഷ്യർ ആത്മസംയമനം പാലിക്കുന്നു. ഉത്തേജ ജനകമായ കവിത. "നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ" ഇങ്ങനെ ഉള്ളൂരും പാടിയിട്ടുണ്ട്.
Ninan Mathullah 2023-06-06 15:05:12
Thanks Jayan for the poem. To build anything we need a foundation to build on. Nereeswaran has a foundation? We must be able to define that foundation, and not some vague concepts like love. Love is different things for different people. Then we must have a strategy and plan based on the foundation to build something. Then, we must be able to make a blueprint for that building plan. Nereeswaran has no of this to build. Has anybody built anything as Nereeswaran saying. But we have empires humanitarian organization with their good works to show built on religious principles. Did atheists build anything good for humankind? He is misleading readers with his comments. Then Nereeswaran will not be available to explain why things are not working as he is anonymous. 'Maszhi ittu nokkiyal kaanilla' Please don't mislead readers with Utopian ideas.
നിരീശ്വരൻ 2023-06-06 14:28:50
ദൈവം കെട്ടിയ ചരടിൽ സ്വാതന്ത്ര്യം ഇല്ലാതെ പണ്ടുകാലത്തെ പ്രവാചകന്മാർ ബൈബിളിൽ പറയുന്നതുപോലെ എഴുതുന്ന (ഇത് കവിതയല്ല) സ്നേഹിതാ, നിങ്ങൾക്കും മിസൈലിന് കാവലിരിക്കുന്ന സൈനികനും തമ്മിൽ എന്ത് വ്യത്യാസം? എല്ലാവരും ആരുടെയൊക്കയോ ആജ്ഞാനുവർത്തികളാണ്. നിങ്ങളുടെ മനുഷ്യത്വം നിങ്ങളുടെ എഴുത്തിൽ മുഴങ്ങുന്നുണ്ടെങ്കിലും, നിങ്ങൾ നിങ്ങളുടെ മാസ്റ്റർ ദൈവത്തിന്റെ അടിമയാണ്. നിങ്ങളുടെ എഴുത്തിൽ ദൈവത്തെ പ്രതിഷ്ടിച്ചില്ലെങ്കിൽ ചാട്ടവാറുമായി നിൽക്കുന്ന ദൈവവും അയാളുടെ കിങ്കരന്മാരും (മാത്തു, ജോൺ ലൂക്കോസ് മാർക്കോസ് തുങ്ങിയവർ നിങ്ങളെ പള്ളിഭ്രിഷ്ടരാക്കും) നിങ്ങളെ ഒറ്റപ്പെടുത്തും പീഡിപ്പിക്കും. ആ ഭയം നിങ്ങളെ വേട്ടയാടുന്നതുകൊണ്ടാണ് നിങ്ങൾക്ക് സത്യസന്ധമായി എഴുതാൻ കഴിയാത്തത്. ബൈബിളിന്റെയും, ഖുറാനിന്റെയും, വേദങ്ങളുടേയും മറവിൽ നിന്ന് എഴുതാതെ പുറത്തേക്ക്വരൂ ( പേര് വേണമെന്നില്ല ). കാരണം നമ്മളക്ക് നീണ്ടനാൾ ഈ കപടലോകവുമായി യുദ്ധം ചെയ്യേണ്ടതാണ്. ദൈവങ്ങളും ദേവന്മാരും ഇല്ലാത്ത രാഷ്ട്രീയ കീടങ്ങൾ ഇല്ലാത്ത ഒരു സ്വർഗ്ഗം ഈ ഭൂമിയിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗഭക്കുകളാവാം. മരണശേഷം അറിയപ്പെടുന്ന ഒരു നല്ല കവിയായി മരിക്കൂ.
നിരീശ്വരൻ 2023-06-06 17:23:24
ഈ ലോകത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിങ്ങൾ അറിയാത്ത അനേക നിരീശ്വരന്മാർ ഉണ്ട്. അവർക്കാർക്കും അത് നിങ്ങളെ കാണിക്കേണ്ട ആവശ്യമില്ല. നിങ്ങളെ സംബന്ധിച്ചടത്തോളം കല്ലും പണവും പ്രതാവും അതിന്റെ ക്രയവിക്രയങ്ങളും ദൈവ സ്നേഹത്തിന്റെ പ്രകടനമായി കാണുന്നു. നിങ്ങൾ സ്നേഹത്തിന് ഒരു വില നൽകിയിരിക്കുന്നു . ഭക്ഷണം കൊടുക്കുന്ന സ്നേഹം , പണം കൊടുക്കുന്ന സ്നേഹം അങ്ങനെ ആ ലിസ്റ്റ് നീണ്ട് നീണ്ട് പോകുന്നു യഥാർത്ഥ സ്നേഹം കാണാൻ തക്കവണ്ണം നിങ്ങളുടെ കണ്ണുകൾക്ക് കാഴ്ച്ച ലഭിച്ചിട്ടില്ല ഗ്രഹിക്കാൻ മനസ്സും ഇല്ല , കേൾക്കാൻ ചെവിയും ഇല്ല ഈ മനോഹരഭൂമിയെ സ്വർഗ്ഗമാക്കേണ്ട നിങ്ങൾ, മറ്റൊരു സ്വർഗ്ഗം ഉണ്ടെന്ന് യുട്ടോപ്പിയൻ ഐഡിയ അല്ലെ ശുദ്ധരിൽ ശുദ്ധരായ മനുഷ്യരുടെ തലയിൽ അടിച്ചു കയറ്റി നരക ത്തിലേക്ക് തള്ളിയിടുന്നത് ' നിങ്ങൾ കരയും കടലും കടന്ന് ജനങ്ങളെ മതത്തിൽ ചേർക്കുകയും അവരെ നിങ്ങൾ നിങ്ങളെക്കാൾ നരക തുല്യരാക്കുകയും ചെയ്യുന്നു.' സ്നേഹത്തിന് പല തലങ്ങളുണ്ട്. അതിൽ ഏറ്റവും വലുത് ജാതിമതവർണ്ണങ്ങൾ കൊണ്ട് വേർതിരിക്കപ്പെടാത്ത മനുഷ്യത്വ പരമായ സ്നേഹം ആയിരിക്കണം . നിങ്ങൾ നിങ്ങളുടെ ഭാര്യയുമായി ഇണചേരുമ്പോൾ 'എനിക്ക് വേണ്ട' എന്നോ അല്ലെങ്കിൽ വേദനിക്കുന്നു എന്ന് പറഞ്ഞാലോ, നിങ്ങള് ആ സ്നേഹത്തോടെ ആ പ്രവർത്തിയിൽ നിന്ന് പിന്മാറണം . അതിന് നിങ്ങൾക്ക് കഴിയണം. മനുഷ്യത്വമില്ലാത്ത ട്രംപിനെയും ഡിസാഞ്ചസിനെയും തോളിൽ ഏറ്റി നടക്കുന്ന ഇവാഞ്ചലിക്കൽ. പെന്തിക്കോസ്ത്, ബ്രദർ, യാക്കോബായ ഹിന്ദു മുസ്ലിങ്ങൾക്ക് സ്നേഹത്തിന്റെ വില അറിയില്ല . അവർ ഫ്രാങ്കോയെപ്പോലെ സ്നേഹത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും രാത്രിയിൽ കന്യസ്ത്രി മഠങ്ങളിൽ പോയി സ്ത്രീകളെ പീഡിപ്പിക്കുകയും, പല അച്ചിമാരുടെ കൂടെ കിടക്കുകയും, ഒന്നും രണ്ടും വിവാഹം കഴിക്കുകയും ചെയ്യുന്നു . കാപട്യത്തിന്റെ സംക്ഷിപ്ത രൂപം. വേദങ്ങൾ മുഴുവൻ അരച്ച് കലക്കി കുടിച്ചതുകൊണ്ട് ആർക്കും ജ്ഞാനം ലഭിക്കില്ല . അതിന് ചിന്തിക്കാനുള്ള കഴിവ് വേണം. മതത്തിന്റെ അടിമകൾക്ക്‌ അതിന് സാധ്യമല്ല. മറ്റുള്ളവരെ അടിമയാക്കി ജീവിക്കുന്നത് സ്‌നേഹത്തിന്റെ നിർവചനമല്ല. മതം അതാണ് ചെയ്യുന്നത്. നിങ്ങൾക്ക് മനസിലാകില്ല. കാരണം നിങ്ങൾ അന്ധകാരത്തിലാണ് . പുറത്തു വരൂ ഒരു നിരീശ്വരനാവു . സ്നേഹത്തോടെ നിരീശ്വരൻ
Krishnan Nair 2023-06-06 19:30:05
ജയൻ സാർ ഈ 'കവിത' ഒന്നു പാരായണം ചെയ്തു കേട്ടാൽ കൊള്ളാമായിരുന്നു. ഇത് ഗദ്യവുമല്ല, പദ്യവുമല്ല, ലേഖനവുമല്ല. ഓടിച്ചു വായിച്ചാൽ പറഞ്ഞു തുരുമ്പിച്ച ഒരു സന്ദേശത്തിന്റെ വികൃതമായ ഒരു എഴുത്ത്. ഇത് മലയാള സാഹിത്യത്തിൻറെ ഏതു ശാഖയി പെടുത്തണമെന്നുസാറു തന്നെ ഒന്നു പറഞ്ഞു തന്നാലും. അല്ലെങ്കിൽ അറിവുള്ള ആരെങ്കിലും പറഞ്ഞു തന്നാലും മതി. പിന്നെ പട്ടാളക്കാരൻ ശത്രുവിനെ വെടിവെക്കുന്നതു അവന്റെ ഇഷ്ടപ്രകാരമല്ല. പിന്നെ ജയൻ സാർ എന്ത് മണ്ടത്തരം എഴുതിയാലും, അത് ഉദാത്തമായ സാഹിത്യ സൃഷ്ഠിയാണെന്ന് സുധി സാറും, മാത്തുള്ള സാറും കണ്ണുമടച്ചു പറയരുത്. വല്ലപ്പോഴും നിരീശ്വരൻ എഴുതന്നതു കൂടി ഒന്നു മനസിലാക്കുവാൻ ശ്രമിക്കുക.
Ninan Mathullah 2023-06-06 23:54:04
Appreciate the courage of Krishnan Nair to make such a statement about the poem. We all need such comment writing from readers, instead of back scratching. At the same time we have to be careful not to discourage writers from writing with scathing criticism of articles and stories and poems. When Benyamin tried to publish 'Aadu Jeevitham', it was rejected initially by well known publishers. They couldn't appreciate the value in it. Writing poem, stories etc is more an art than science. There is no strict rules. Appreciating and evaluating poem also is an art and not a science. In olden days there were rules for writing Malayalam poems. Nowadays, few follow such rules. Just like modern art, poem writing and appreciation has become modern. I am not an expert on poem or stories although, I have a general idea about it. So I will leave it to Mr. Sudhir Panickkaveetil or Jayan himself to respond to Krishnan Nair with expert opinion. Language is for communication, and as long as the idea the writer intended is conveyed, the purpose is served. 'manasine madhikkunna eathu chinthayum kavithayakaam'. Some might look for rules in it. Let us encourage writers to write always. At the same time positive criticism is acceptable.
Sudhir Panikkaveetil 2023-06-07 02:19:14
കൃഷ്ണൻ നായർ ആരാണെന്നറിയില്ല. സ്വന്തം പേര് പറയാൻ ധൈര്യമില്ലാത്ത വ്യക്തി എന്ന് സഹതപിക്കുന്നു. എന്ത് മണ്ടത്തരം എഴുതിയാലും അത് ഉദാത്ത സാഹിത്യസൃഷ്ടി എന്ന് ഞാൻ എഴുതിയിട്ടില്ല എഴുതാറില്ല ശ്രീ നായർ സാർ, അത് താങ്കളുടെ .തെറ്റിദ്ധാരണ. മണ്ടത്തരം എന്ന വിലകുറഞ്ഞ ഭാഷ താങ്കളെപ്പോലെ ഉപയോഗിക്കുന്നില്ല. ജയന്റെ കവിത ഉദാത്തമാണെന്നു ഞാൻ എഴുതിയിട്ടില്ല. മറിച്ച് ആ കവിത നൽകുന്ന സന്ദേശത്തെപ്പറ്റിയാണ്. പക്ഷെ അദ്ദേഹം പ്രതിഭ സമ്പന്നനും സർഗ്ഗധനികനുമാണെന്ന വിശ്വാസം ഉണ്ട്. ശ്രീ നായർ ശ്രദ്ധിച്ച് വായിക്കുക. ഉത്തേജനം എന്നുദ്ദേശിച്ചത് പ്രോത്സാഹനം നൽകുക എന്നർത്ഥത്തിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക