Image

ഇന്ത്യന്‍ നേവിയുടെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി; സമുദ്രത്തിനടിയിലെ ലക്ഷ്യം ഭേദിച്ച് വരുണാസ്ത്ര (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 06 June, 2023
ഇന്ത്യന്‍ നേവിയുടെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി; സമുദ്രത്തിനടിയിലെ ലക്ഷ്യം ഭേദിച്ച് വരുണാസ്ത്ര (ദുര്‍ഗ മനോജ് )

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോര്‍പിഡോ ആയ വരുണാസ്ത്ര, കടലിനടിയില്‍ ലക്ഷ്യം ഭേദിച്ചു നടത്തിയ പരീക്ഷണം വിജയിച്ചു. ജലത്തിനിടയിലൂടെ ലക്ഷ്യം ഭേദിച്ച വരുണാസ്ത്ര ഈ വിജയത്തിലൂടെ ഇന്ത്യന്‍ നാവിക ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. വലിയ സ്‌ഫോടനത്തോടെയാണ് വരുണാസ്ത്ര ലക്ഷ്യം ഭേദിക്കുന്നത്. ഇതോടെ വെള്ളത്തിനടിയിലൂടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നാവികസേനയ്ക്കു സാധിക്കും. വിശാഖപട്ടണത്തെ നേവല്‍ സയന്‍സ് & ടെക്‌നോളജിക്കല്‍ പരീക്ഷണശാലയിലാണ് വരുണാസ്ത്ര വികസിപ്പിച്ചെടുത്തത്.
സമുദ്രത്തിനിടയിലെ ലക്ഷ്യം വരുണാസ്ത്ര തകര്‍ക്കാനായി എടുത്തത് എട്ടു സെക്കന്റാണ്. ഈ പുതിയ മുന്നേറ്റം ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.ഇന്ത്യന്‍ നേവിയുടെ മാത്രമല്ല, ഡി ആര്‍ ഡി ഒ യുടേയും ചരിത്രം മാറ്റി രചിക്കുന്നതാണ് ഈ തദ്ദേശീയ മികവില്‍ രൂപം കൊണ്ട വരുണാസ്ത്ര. സമുദ്രത്തിനടിയിലെ ലക്ഷ്യം തകര്‍ക്കുന്ന വീഡിയോ ഇന്ത്യന്‍ നേവി ഒദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക