Image

ന്യൂ യോർക്കിൽ അന്തരീക്ഷ മലിനീകരണം ലോകത്തെ ഏറ്റവും വഷളായ നിലയിൽ 

Published on 08 June, 2023
ന്യൂ യോർക്കിൽ അന്തരീക്ഷ മലിനീകരണം ലോകത്തെ ഏറ്റവും വഷളായ നിലയിൽ 



ന്യൂ യോർക്ക് നഗരത്തിലെ അന്തരീക്ഷ മലിനീകരണം ബുധനാഴ്ച ലോകത്തെ പ്രമുഖ നഗരങ്ങളിൽ ഏറ്റവും വഷളായ നിലയിൽ എത്തി. കാനഡയിൽ  നാനൂറിലേറെ ഇടത്തു ആളിക്കത്തുന്ന കാട്ടുതീ ഉയർത്തുന്ന പുക യുഎസിന്റെ വടക്കു കിഴക്കു ഭാഗത്തു ഈയാഴ്ച മുഴുവൻ പടർന്നു കൊണ്ടിരിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. 
 
ബുധനാഴ്ച ഓറഞ്ച് നിറത്തിലുള്ള പുക നഗരത്തിന്റെ ആകാശത്തു നിറഞ്ഞു. ഞായറാഴ്ച വരെ അഞ്ചു ബറോകളിൽ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന വായു ഉണ്ടാവുമെന്ന് ചൊവാഴ്ച മേയർ എറിക് ആഡംസ് താക്കീതു നൽകിയിരുന്നു. 

ക്യുബക്കിൽ മാത്രം 150ലേറെ കാട്ടുതീ പടരുന്നുണ്ട്. അവിടന്നു പുക യുഎസിലേക്ക് അടിച്ചു കൊണ്ടുവരികയാണ്. 

ബുധനാഴ്ച ഉച്ചയോടെ ന്യൂ യോർക്കിലെ അന്തരീക്ഷ മലിനീകരണം ഡൽഹിയെ മറികടന്നുവെന്നു ഐക്യൂ എയർ എന്ന വെബ്സൈറ്റ് പറയുന്നു.ബുധനാഴ്ച ഉച്ചയോടെ ന്യൂ യോർക്കിലെ മലിനീകരണ തോത് 353 ആയി. ഡൽഹിയിൽ ശരാശരി 190 ആണ് ഏറ്റവും വഷളായ നില. 

ഞായറാഴ്ചയോടെ മാത്രമേ എന്തെങ്കിലും ആശ്വാസം പ്രതീക്ഷിക്കുന്നുള്ളു എന്നു ഫോക്സ് വെതറിന്റെ സ്റ്റീഫൻ മാക്ക്‌ളൗഡ്‌ പറഞ്ഞു. 

എന്നാൽ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് പെൻസിൽവേനിയയും ഡെലവെയറും ആണെന്ന് മാക്ക്‌ളൗഡ്‌ പറയുന്നു. 

പുറത്തിറങ്ങേണ്ട എന്നാണ് മേയർ എറിക് ആഡംസ് നൽകുന്ന നിർദേശം. ആരോഗ്യമുള്ളവർക്കു പോലും ഈ വായു അപകടകരമാണ്. പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം.

ന്യൂ യോർക്കിൽ ടൈംസ് സ്‌ക്വയർ, റോക്ക്ഫെല്ലർ സെന്റർ, എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം കനത്ത പുകയിൽ മൂടി. 

കാട്ടുതീയിൽ കാനഡയിൽ മെരിലാൻഡിനേക്കാൾ കൂടുതൽ വരുന്ന നല്ലൊരു ഭാഗം കത്തിപ്പോയി. പതിനായിരക്കണക്കിനു ആളുകൾ വീടുകൾ വിട്ടു പോയി. ക്യൂബെക്കിനു പുറമെ ഒന്റേരിയോയിലാണ് കൂടുതൽ തീ.  

New York air pollution reaches world's worst 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക