Image

ശ്വാസകോശ-സ്തന അർബുദ ചികിത്സയിൽ  പ്രതീക്ഷ ഉണർത്തി രണ്ടു മരുന്നുകൾ 

Published on 08 June, 2023
ശ്വാസകോശ-സ്തന അർബുദ ചികിത്സയിൽ  പ്രതീക്ഷ ഉണർത്തി രണ്ടു മരുന്നുകൾ 



കാൻസർ ചികിത്സയിൽ വലിയ പ്രതീക്ഷ ഉണർത്തുന്ന രണ്ടു മരുന്നുകൾ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചു. ശ്വാസ കോശ അർബുദ രോഗികൾക്കു ദിവസേന ഒരു osimertinib ഗുളിക നൽകിയപ്പോൾ മരണസാധ്യത 50% കുറഞ്ഞുവെന്നു അന്താരാഷ്ട്ര പഠനത്തിൽ തെളിഞ്ഞു. 

സ്തനാർബുദ രോഗികൾക്കു ribociclib എന്ന ഗുളിക അതേ പോലെ മരണ സാധ്യത ഗണ്യമായി കുറച്ചു. രോഗം വീണ്ടും ഉണ്ടാവാനുള്ള സാധ്യതയും കുറഞ്ഞു. 

എൻവൈയു ലങ്കോൺ മെഡിക്കൽ സെന്ററിലെ പ്രൊഫസർ ഓഫ് മെഡിസിൻ ഡോക്ടർ മാർക് സീഗൽ പറഞ്ഞു: "മാരകമായ കാൻസർ ചികിൽസിക്കാൻ കാൻസർ സെല്ലുകളെ വളർത്തുന്ന പ്രോട്ടീനുകളെയും ജീനുകളെയും ലക്‌ഷ്യം വച്ചുള്ള  ടാർഗെറ്റെഡ് തെറാപ്പി ഏറെ സഹായകമാവുന്ന എന്നത് വലിയൊരു സംഭവവികാസമാണ്. Osimertinib ശ്വാസകോശ കാൻസറിനെ സഹായിക്കുന്ന പ്രോട്ടീനുകളെ നിർവീര്യമാക്കുന്നു. Ribociclib സ്തനാര്ബുദത്തിൽ സെല്ലുകളുടെ വളർച്ചയെ തടയുന്നു.”

ഈ ചികിത്സകൾ മരണ സാധ്യത കുറയ്ക്കുന്നുവെന്നു സീഗൽ ചൂണ്ടിക്കാട്ടി. 

ശ്വാസകോശ ക്യാന്സറാണ് യുഎസിൽ ഉയർന്ന മരണ നിരക്കുണ്ടാക്കുന്നത്. Osimertinib പരീക്ഷണം നയിച്ചത് കണക്ടിക്കട് യേൽ കാൻസർ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ റോയ് ഹെബ്സ്റ് ആണ്. 

Two pills raise hope in treatment of cancer 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക