ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023-25 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ ആഗസ്റ്റ് 6-നു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക ജൂണ്‍ 15 ഓടു കൂടി സമര്‍പ്പിക്കേണ്ടതാണ്.
ബോര്‍ഡിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ ജനുവരി 1, 2022 നു മുമ്പായി അംഗത്വം ഉണ്ടായിരിക്കണം. എക്‌സിക്യൂട്ടീവ് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നവര്‍ ഒരു ടേം ബോര്‍ഡില്‍ സര്‍വ്വീസുണ്ടായിരുന്നവരായിരിക്കണം.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗത്വമുള്ളവര്‍ മറ്റു പാരലല്‍ സംഘടനകളുടെ ഭാരവാഹിത്യമോ ഫോമ/ ഫൊക്കാന ഡെലിഗേറ്റായി മറ്റു പാരലല്‍ സംഘടനകളെ പ്രതിനിധീകരിച്ചിട്ടുള്ളവരോ അസോസിയേഷന്റെ അംഗത്വത്തില്‍ നിന്നും മാറ്റപ്പെട്ടിട്ടുള്ളതും അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതുമാണ്.
ബോര്‍ഡംഗമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതോടൊപ്പം 100 ഡോളര്‍, എക്‌സിക്യൂട്ടീവ് അംഗമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ 250 ഡോളര്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
നാമനിര്‍ദ്ദേശ പത്രിക ഷിക്കാഗോ മലയാളി അസോസിയേഷന്‍(www.chicagomalayaleeassociation.org) എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന ഫീസ് നല്‍കേണ്ടതാണ്. തപാലിലൂടെയോ നേരിട്ടോ സമര്‍പ്പിക്കുന്ന നാമനിര്‍ദ്ദേശ പത്രിക ജൂണ്‍ 28-നു തുറന്നു പരിശോധിക്കുന്നത് സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിലായിരിക്കും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട വിലാസം Stanly kalarickamury, 2018 Franklin Drive, glenview, IL 60026 അയക്കുകയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റാന്‍ലി കളരിക്കമുറി(847 877 3316), ജോഷി വള്ളിക്കളം(312 685 6749) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.