Image

ലോക കേരള സഭാ സമ്മേളനം നാളെ മുതൽ; കലാപരിപാടികളുമായി ദിവ്യ ഉണ്ണി, വിദ്യ വോക്‌സ്

റോയി മുളകുന്നം Published on 08 June, 2023
ലോക കേരള സഭാ   സമ്മേളനം നാളെ മുതൽ; കലാപരിപാടികളുമായി ദിവ്യ ഉണ്ണി, വിദ്യ വോക്‌സ്

ന്യു യോർക്ക്: ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വീസ്  ഹോട്ടലിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി, ധനമന്ത്രി കെഎൻ ബാലഗോപാൽ, നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വിപി ജോയി, നോർക്കയുടെ കൂടി ചുമതല വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ ഇന്ന് (വ്യാഴം) എത്തും.

 നോർക്ക റസിഡന്റ് വൈസ് ചെയർ പി ശ്രീരാമകൃഷ്ണൻ,  ലോക കേരളാ സഭ ഡയറട്കർ കെ വാസുകി  എന്നിവർ നേരത്തെ എത്തി.

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ശേഷം  11-നു ഞായറാഴ്ച   അമേരിക്കൻ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റു വാങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്ക് ടൈം സ്ക്വയറിൽ  പ്രൗഢ ഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്യും.

സമ്മേളനം മികവുറ്റതാക്കാൻ കെ ജി മന്മഥൻ നായരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി നടത്തുന്ന ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ലോക കേരള സഭയുടെ പ്രധാന സെഷനുകൾ. കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങൾ ഈ ദിവസം ചർച്ച ചെയ്യും. നോർക്കാ റെസിഡൻറ് വൈസ് ചെയർമാൻ   പി ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന "അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും” എന്ന വിഷയം സഭ ചർച്ച ചെയ്യും. പ്രതിനിധികൾ ഈ വിഷയത്തിൽ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിർദേശങ്ങളും വിശദീകരിക്കുകയും ചെയ്യും.

ഡോ ജോൺ ബ്രിട്ടാസ് എംപി ”നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും" എന്ന വിഷയം അവതരിപ്പിക്കും." മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണ സാദ്ധ്യതകളും" എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി പി ജോയി ആണ്.

ലോക കേരള സഭാ ഡയറക്ടർ ഡോ . കെ വാസുകിയാണ്  "മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും" എന്ന വിഷയം സഭയുടെ ചർച്ചയിലേക്ക് അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ അമേരിക്കൻ രാജ്യങ്ങളിലുള്ള പ്രതിനിധികളും അവരുടെ നിർദേശങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കും.

ചർച്ചകൾക്ക് ശേഷം ലോക കേരള സഭാ ചെയർമാനും മുഖ്യമന്ത്രിയുമായ  പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും. അമേരിക്കൻ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ചർച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടാവുകയെന്ന് പ്രതീക്ഷയുണ്ട്.

മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും, മലയാളി സമൂഹത്തിൽ നിന്നുള്ള വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, എന്നിവരുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

ന്യൂയോർക്കിലെ പരിപാടി കഴിഞ്ഞ് വാഷിങ്ടൺ ഡിസിയും ക്യൂബയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുക

ഇതോടനുംബന്ധിച്ചു വിവിധ കലാപരിപാടികൾ നടക്കുന്നു. ദിവ്യ ഉണ്ണിയുടെ നൃത്തം, വിദ്യാ വോക്‌സിന്റെ ഗാനങ്ങൾ എന്നിവയാണ്  പ്രധാനം. ടൈംസ്  സ്കവയറിലേക്ക് മുഖ്യമന്ത്രിയെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിക്കുക. കലാപരിപാടികൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

#LOKAKERALASABHA

Join WhatsApp News
Padma Kumar 2023-06-08 14:48:18
I have a request to our CM. Please do not go back from Cuba. They really need your intellectual service.
Jain 2023-06-09 02:01:06
പദ്മകുമാറെ അത് മലയാളത്തിൽ പറയണം..... പിണറായീ ദയവായീ ക്യൂബയിൽ നിന്നും കേരളത്തിലേക്ക് പോകരുത്. ദയവായീ ക്യൂബയിൽ തന്നെ നിന്നും അങ്ങയുടെ മഹ്തജ്ഞാനവും , ഉപദേശങ്ങളും അവിടെയുള്ളവർക്കു നൽകി അവിടെത്തന്നെ ശിഷ്ടകാലം തുടരണം. കേരളത്തിലും , ഇന്ത്യയിൽ തന്നെയും അങ്ങ് വളർത്തിയെടുത്ത ,മഹാരഥന്മാർ നാടിനെ നയിക്കാനുണ്ട് !
Jain 2023-06-09 02:09:37
പദ്മകുമാറെ അത് മലയാളത്തിൽ പറയണം..... പിണറായീ ദയവായീ ക്യൂബയിൽ നിന്നും കേരളത്തിലേക്ക് പോകരുത്. ദയവായീ ക്യൂബയിൽ തന്നെ നിന്നു അങ്ങയുടെ മഹ്തജ്ഞാനവും , ഉപദേശങ്ങളും അവിടെയുള്ളവർക്കു നൽകി അവിടെത്തന്നെ ശിഷ്ടകാലം തുടരണം. കേരളത്തിലും , ഇന്ത്യയിൽ തന്നെയും അങ്ങ് വളർത്തിയെടുത്ത ,മഹാരഥന്മാർ ധാരാളം നാടിനെ നയിക്കാനുണ്ട് !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക