Image

വൈഎംഎ   കേരള ഫുഡ് ഫെസ്റ്റ്  ശനിയാഴ്ച പുതിയ വേദിയിൽ 

Published on 08 June, 2023
വൈഎംഎ   കേരള ഫുഡ് ഫെസ്റ്റ്  ശനിയാഴ്ച പുതിയ വേദിയിൽ 

ന്യൂയോർക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 10 ന് (ശനിയാഴ്‌ച) സംഘടിപ്പിക്കുന്ന കേരള ഫുഡ് ഫെസ്റ്റ്  യോങ്കേഴ്‌സിലെ  15 പാൽമെർ റോഡിലെ സെന്റ് ബർത്തോലോമ്യുസ് ചർച്ചിലേക്ക് മാറ്റി.

സൗകര്യങ്ങൾ കൂടുതൽ ഉള്ളതുകൊണ്ടാണിതെന്ന് ഭാരവാഹികൾ അറിയിച്ചു. യോങ്കേഴ്‌സ് മേയറും പങ്കെടുക്കും. 

ദോശ, പൊറോട്ട, മസാലദോശ, അൽഫാം, ചപ്പാത്തി,  അപ്പം, മീൻകറി, ചിക്കൻഫ്രൈ, ചിക്കൻകറി, ബീഫ്കറി, ബീഫ് ഫ്രൈ, കപ്പ ബിരിയാണി, ബോണ്ട, പരിപ്പുവട, ഞണ്ട്, കൊഞ്ച്, എന്നിങ്ങനെ മലയാളികളുടെ  വായിൽ കപ്പലോടുന്ന രുചി വൈവിധ്യങ്ങൾ ലൈവ് ഫുഡ് ബൂത്തിൽ ലഭ്യമാകും. ഒപ്പം തന്നെ  വിനോദപരിപാടികളും രസകരമായ കളികളും ഉച്ചതിരിഞ്ഞ് 2 മണി മുതൽ രാത്രി 8 മണിവരെ അരങ്ങേറും
.
ഇതൊരു വിജയമാക്കി തീർക്കാൻ ഏവരും പങ്കുചേരണമെന്ന്  വൈഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ്  പ്രദീപ് നായർ,  സെക്രട്ടറി ജോഫ്രിൻ ജോസ്, ഷോബി ഐസക്, ഷിജു കളത്തിൽ, നിഷാദ് ജോയ്, ബിജു അന്തോണി എന്നിവർ അഭ്യർത്ഥിച്ചു.

സുരേഷ് നായരും സന്തോഷ് എബ്രഹാമുമാണ് വൈഎംഎ ഫുഡ് കമ്മിറ്റി കോ-ഓർഡിനേറ്റർമാർ.
വിലാസം: 15  പാൽമാർ റോഡ്, യോങ്കേഴ്‌സ്, ന്യു യോർക്ക്-10701 

വൈഎംഎ   കേരള ഫുഡ് ഫെസ്റ്റ്  ശനിയാഴ്ച പുതിയ വേദിയിൽ വൈഎംഎ   കേരള ഫുഡ് ഫെസ്റ്റ്  ശനിയാഴ്ച പുതിയ വേദിയിൽ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക