Image

ശസ്ത്രക്രിയ കഴിഞ്ഞു മാർപ്പാപ്പ ഉഷാറിൽ;  എന്നാണ് അടുത്തതെന്നു ചോദ്യവും 

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി Published on 08 June, 2023
ശസ്ത്രക്രിയ കഴിഞ്ഞു മാർപ്പാപ്പ ഉഷാറിൽ;  എന്നാണ് അടുത്തതെന്നു ചോദ്യവും 



ഫ്രാൻസിസ് മാർപാപ്പ ആമാശയ ശസ്ത്രക്രിയ കഴിഞ്ഞു സുഖമായിരിക്കുന്നുവെന്നു  ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സെർജിയോ ആൽഫിയേറി പറഞ്ഞു. 

"പാപ്പാ ഉണർന്നിരിക്കുന്നു, ജാഗരൂകനായിരിക്കുന്നു," അദ്ദേഹം പറഞ്ഞു. 

86 വയസുള്ള പാപ്പയുടെ കുടലിന്റെ 13 ഇഞ്ച് നേരത്തെ മുറിച്ചു കളഞ്ഞ ഡോക്ടറോട് രണ്ടാം ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത്രേ "മൂന്നാമത്തേത് എന്നാണ്." 

ബുധനാഴ്ചത്തെ ശസ്ത്രക്രിയ ഹെർണിയ സംബന്ധിച്ചായിരുന്നു. 

മാർച്ചിൽ ശ്വാസകോശ രോഗബാധ മൂലം മാർപാപ്പ മൂന്നു ദിവസം ആശുപത്രിയിൽ കിടന്നിരുന്നു. 

ഓഗസ്റ്റിൽ അദ്ദേഹം പോർച്ചുഗലും മംഗോളിയയും സന്ദർശിക്കുമെന്ന് വത്തിക്കാൻ പറഞ്ഞു. 

റോമിലെ ജെമെല്ലി ആശുപത്രിയിൽ പാപ്പാ ബുദ്ധിമുട്ടുകളില്ലാതെ ഉറങ്ങി വിശ്രമിച്ചുവെന്നും, ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുവെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. 

ഇന്ന് നടത്തിയ പരിശോധനകളിൽ പ്രത്യേക ബുദ്ധിമുട്ടുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും, സാധാരണയായി ഓപ്പറേഷന് ശേഷമുള്ള വിശ്രമം ഇന്നും പാപ്പാ തുടരുമെന്നും പത്രക്കുറിപ്പിൽ  വ്യക്തമാക്കി. യന്ത്രോപകരണങ്ങളുടെ സഹായമില്ലാതെ തനിയെ ശ്വസിക്കാൻ പാപ്പയ്ക്ക് സാധിക്കുന്നുണ്ട്. 

ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ സന്ദേശങ്ങൾ പാപ്പായെ അറിയിച്ചുവെന്നും, അവയ്ക്ക് നന്ദി പറഞ്ഞ പാപ്പാ, തനിക്കുവേണ്ടി തുടർന്നും പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുവെന്നും പത്രക്കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചു.

മുൻവർഷങ്ങളിൽ നടത്തിയ ഓപ്പറേഷനുകൾ അവശേഷിപ്പിച്ച പാടുകൾ മൂലം ഉണ്ടായ അസ്വസ്ഥതകൾ കാരണം ഹെർണിയ ശാസ്ത്രക്രിയയ്ക്കാണ് പാപ്പാ വിധേയനായതെന്ന് ആൽഫിയേരി വ്യക്തമാക്കിയിരുന്നു. ഇതിനായി നടന്ന പ്ലാസ്റ്റിക് സർജറിയിലൂടെ നിലവിലെ തകരാറുകൾ പരിഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Pope in good cheer after surgery 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക