Image

അഡ്മിഷന്‍ ലഭിച്ചത് വ്യാജ കോളേജുകളില്‍: കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍

Published on 08 June, 2023
അഡ്മിഷന്‍ ലഭിച്ചത് വ്യാജ കോളേജുകളില്‍: കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍

വ്യാജ അഡ്മിഷന്‍ ലെറ്ററുകളുടെ പേരില്‍ ഇന്ത്യയിലേക്ക് നാടുകടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സമരത്തില്‍.

കാനഡയിലെ ബ്രാംപ്ടണില്‍ നൂറു കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്  കുത്തിയിരിപ്പ് പ്രതിഷേധം നടത്തുന്നത്. അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 700 ലധികം വിദ്യാര്‍ത്ഥികളാണ് പുറത്താക്കല്‍ ഭീഷണിയിലായിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും പഞ്ചാബില്‍ നിന്നുള്ളവരുമാണ്.

കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. അഡ്മിഷന്‍ ഓഫറുകള്‍ അയച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാജമാണെന്ന് കനേഡിയന്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

വ്യാജ ഓഫര്‍ ലെറ്റര്‍ അഴിമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നാടുകത്തല്‍ നോട്ടീസ് ലഭിച്ചത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.

'ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവര്‍ഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തല്‍ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്തനായത്- ഇന്ത്യയില്‍ നിന്നുള്ള ലവ്പ്രീത് സിങ്ങ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ഈ കുട്ടികള്‍ കാനഡയില്‍ പെര്‍മനന്റ് റസിഡന്‍സിയ്ക്കായി അപേക്ഷ നല്‍കിയപ്പോഴാണ് പ്രശ്നം വെളിച്ചത്ത് വന്നത്. മെയ് 29 മുതല്‍ അനേകം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (സിബിഎസ്‌എ) യുടെ ഹെഡ് ഓഫീസിന് പുറത്ത് മിസ്സിസൗഗാ എയര്‍പോര്‍ട്ട് റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുന്നത്. ഇവരില്‍ പലരും 2017 ലും 2019 ലൂം 2020 ലുമായി എത്തിയവരാണ്.

എന്നാല്‍ 2021 ല്‍ ഇവര്‍ക്ക് ഉന്നതപഠനത്തിനായി അഡ്മിഷന്‍ ഓഫര്‍ കിട്ടിയിരിക്കുന്ന കോളേജുകള്‍ വ്യാജമാണെന്ന് കാണിച്ച്‌ സിബിഎസ്‌എ ഇവര്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. ജലന്ധറിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ് ഈ വ്യാജരേഖകള്‍ നല്‍കിയത്. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും 1.6 ദശലക്ഷം രൂപ വീതമായിരുന്നു വാങ്ങിയത്.

Will evaluate each case: Trudeau on Indian students facing deportation

New Delhi/Ottawa, June 8 (IANS) Assuring the 700 Indian students who are facing deportation from Canada over fake admission letters, Prime Minister Justin Trudeau said they will evaluate each case and the victims of fraud will have an opportunity to demonstrate their situation and present evidence to support their case.

The remarks came as hundreds of Indian students, mostly from Punjab, have been taking on to the streets in Canada saying they were cheated by their immigration consultation agency in India that provided them fake documents, of which they were unaware of.

"We are deeply aware of cases of international students facing removal orders over fraudulent college acceptance letters. To be clear, our focus is on identifying the culprits not penalising the victims," Trudeau said during a parliament debate on Wednesday.

"Victims of fraud will have an opportunity to demonstrate their situation and present evidence to support their case," the Prime Minister said, while responding to Sikh-origin NDP leader Jagmeet Singh's concerns on the state of defrauded students, who are set to be deported his month.

"We recognise the immense contributions international students bring to our country, and we remain committed to supporting victims of fraud as we evaluate each case," Trudeau said.

Singh's NDP is reportedly preparing to introduce a unanimous consent motion in Parliament to cancel removal orders to support these students while also facilitating a pathway to permanent residency for them.

It will also assist students who could face deportation due to bogus enrollment offers.

"So my question is... will the Prime Minister stay the deportation of all these students that are impacted and provide a pathway to permanent residency for these students?" Singh asked Trudeau, presenting the case of victims.

According to the Canadian Border Service Agency (CBSA), more than 700 Indian students are reportedly facing deportation after finding that their educational institution's admission offer letters were fake.

Most of these students had come to the country to study in 2018 and 2019.

The fraud was discovered when the students applied for permanent residency in Canada.

Brijesh Mishra, a Jalandhar-based agent, was responsible for providing fake admission letters, charging students thousands of dollars.

He charged more than Rs 16 lakh per student in addition to admission fees claiming to get them to prestigious colleges.

Meanwhile, students have been continuing with their sit-ins since May 29 at Airport Road of Mississauga, outside the CBSA's head office, holding banners saying, 'Unite against deportation', 'Stop deportation' and 'We want justice'.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക