Image

ഇന്ദിരാ ഗാന്ധിയെ അപമാനിച്ച് കാനഡയിൽ ഖാലിസ്ഥാൻ വാദികൾ 

Published on 08 June, 2023
ഇന്ദിരാ ഗാന്ധിയെ അപമാനിച്ച് കാനഡയിൽ ഖാലിസ്ഥാൻ വാദികൾ 

ബ്രാംപ്ടൺ, കാനഡ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ടാബ്ലോയാക്കി കാനഡയിൽ ഖാലിസ്ഥാനി ഭീകരർ ആഹ്ലാദ പ്രകടനം നടത്തി. ഇതിനെതിരെ  ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ്‌ . ജയശങ്കർ ശക്തമായ ഭാഷയിൽ കാനഡക്ക് മുന്നറിയിപ്പ് കൊടുത്തു  . 

ഇന്ദിരാഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന  റിപ്പോർട്ടുകൾ തന്നെ ഞെട്ടിച്ചുവെന്ന് ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണർ കാമറൂൺ മക്കെ വ്യാഴാഴ്ച ഡൽഹിയിൽ   പറഞ്ഞു. "വിദ്വേഷത്തിനോ അക്രമത്തെ മഹത്വവൽക്കരിക്കാനോ കാനഡയിൽ സ്ഥാനമില്ല. ഈ പ്രവർത്തനങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു," അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.

ജൂൺ 4 ന് ബ്രാംപ്ടണിൽ  നടത്തിയ അഞ്ച് കിലോമീറ്റർ സിഖ് പരേഡിന്റെ ഭാഗമായി അന്തരിച്ച പ്രധാനമന്ത്രിയെ അവരുടെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ  ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

"പ്രതികാരം" എന്ന് എഴുതിയ ഒരു പോസ്റ്ററിനൊപ്പം ഖലിസ്ഥാൻ പതാകകൾ ചിത്രീകരിച്ചിരുന്നു. നേരത്തെ, ബ്രാംപ്ടൺ പ്രവിശ്യയിൽ ഒരു ഹിന്ദു ക്ഷേത്രം 'ഇന്ത്യ വിരുദ്ധ' ഗ്രാഫിറ്റി ഉപയോഗിച്ച്  മലിനപ്പെടുത്തിയിരുന്നു.

ഇന്ത്യാവിരുദ്ധ തീവ്രവാദികൾക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം മുൻ നിർത്തി വെള്ളവും വളവുമേകുന്ന കാനഡയിലെ രാഷ്ട്രീയ നേതൃത്വത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി രൂക്ഷമായി വിമർശിച്ചു .  ഇങ്ങനെ പോകാനാണ് കാനഡയുടെ  പരിപാടിയെങ്കിൽ ഇന്ത്യയും കാനഡയുമായുള്ള ഉഭയകക്ഷി ബന്ധം അവസാനിക്കുമെന്ന മുന്നറിയിപ്പും ഇന്ത്യ നൽകിക്കഴിഞ്ഞു . 

രാഷ്ട്രീയം പലതാവാം . പക്ഷേ ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു . അവരെ വിദേശ മണ്ണിൽ അധിക്ഷേപിക്കുന്നത് കണ്ടു നിൽക്കാൻ ബിജെപിയുടെ രാഷ്ട്രീയ സംസ്കാരം അനുവദിക്കുന്നില്ല .  ഇന്ത്യൻ പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോൾ പല സ്ഥലങ്ങളിലും ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്‌ "മോദിക്കെതിരെ വിദേശ ഇന്ത്യക്കാരുടെ പ്രതിഷേധം " എന്ന മട്ടിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന കോൺഗ്രസ്സുകാരുണ്ട് എന്നത് മറക്കുന്നില്ല  എന്നും ബി.ജെ.പിക്കാർ പറയുന്നു.

ന്യു യോർക്കിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചപ്പോഴും ഖലിസ്ഥാനികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക