Image

മുഖ്യമന്ത്രിയും സംഘവും എത്തി; ജെ.എഫ്.കെയിൽ ഉജ്വല സ്വീകരണം 

Published on 08 June, 2023
മുഖ്യമന്ത്രിയും സംഘവും എത്തി; ജെ.എഫ്.കെയിൽ ഉജ്വല സ്വീകരണം 

ന്യു യോർക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘവും   ഉച്ചയ്ക്ക് ശേഷം രണ്ടര മണിക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തി. 

കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍,  ജോൺ  ഐസക്, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, പോൾ  കറുകപ്പള്ളി,  ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്,   ബേബി ഊരാളിൽ തുടങ്ങിയവർ അദ്ദേഹത്തെയും സംഘത്തെയും സ്വീകരിച്ചു. 

 തുടർന്ന് സംഘം  ഹോട്ടലിലേക്ക്  പോയി.   

മുഖ്യമന്ത്രിക്കൊപ്പമാ മന്ത്രി ബാലഗോപാൽ, സ്‌പീക്കർ എ.എൻ. ഷംസീർ, ജോണ് ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി തുടങ്ങിയവരുണ്ട്.  

ലോക കേരള സഭയുടെ സമ്മേളനം എത്രയും ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്നും അതിഥികളെയും പ്രതിനിധികളെയും ഊഷ്മളമായി സ്വീകരിക്കുവാനുള്ള മനസ്സോടെ സമ്മേളന നഗരി ഒരുങ്ങിയിരിക്കുകയാണെന്നും മന്മഥന്‍ നായര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസ്  സ്‌ക്വയറില്‍ ഇനിയുള്ള ദിവസങ്ങള്‍ കേരളത്തിന്റെ മറ്റൊരു ജനപ്രതിനിധി സമ്മേളന സഭാ നഗരമായി മാറ്റിയെടുക്കുന്നതോടൊപ്പം അമേരിക്കന്‍ മലയാളി സമൂഹത്തിലെ ആദരണീയരായ ആ വ്യക്തിത്വങ്ങളുടെ വാക്കുകള്‍ കേള്‍ക്കുവാനും ടൈം സ്‌ക്വയര്‍ വേദിയൊരുക്കും.

കേരള മുഖ്യമന്ത്രിയും സംഘാംഗങ്ങളും ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ തന്നെ കക്ഷി രാഷ്ട്രീയ ഭേദമെന്യെ നേരിട്ടും അല്ലാതെയും അവരെയെല്ലാം സ്വീകരിച്ച് സമ്മേളനം വിജയപ്രദമാക്കുവാനുള്ള ഉത്തമ താത്പര്യത്തില്‍ നിന്നുകൊണ്ടു തന്നെയാണ് ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി എത്തിക്കൊള്ളട്ടെ, അദ്ദേഹത്തിന്റെ വാക്കുകള്‍ നമുക്ക് കേള്‍ക്കാം. രണ്ട് ദിവസത്തെ ക്രിയാത്മക ചര്‍ച്ചകള്‍ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിവിധ മേഖലയില്‍ പെട്ട വ്യക്തിത്വങ്ങളോടും മുഖ്യമന്ത്രിയും മറ്റ് നയതന്ത്ര വ്യക്തിത്വങ്ങളും സംസാരിച്ചതിനു ശേഷം ഉരുത്തിരിയുന്ന തീരുമാനങ്ങളെ കുറിച്ച് വിചിന്തനം ചെയ്യാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ട്.

തീര്‍ച്ചയായിട്ടും കേരളത്തിന്റെ ജനപ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ എത്തി ഒരു തീരുമാനവും കാണാതെ നാട്ടലേക്ക് മടങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കിക്കൊണ്ടാണ് അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സമയമുണ്ട്, വിമര്‍ശിക്കാനും ഉള്‍ക്കൊള്ളാനും. ടൈം സ്‌ക്വയര്‍ സാക്ഷി...

മുഖ്യമന്ത്രിയും സംഘവും എത്തി; ജെ.എഫ്.കെയിൽ ഉജ്വല സ്വീകരണം 
Join WhatsApp News
American Malayalee 2023-06-09 11:46:56
All issues of Pravasi/American malayalees has been resolved! Thanks!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക