ന്യു യോർക്ക്: ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്ച അംഗം സുനിൽ ജോസഫ്, 46, അന്തരിച്ചു. ഇപ്പോൾ അറ്റ്‌ലാന്റയിലെ ലോഗൻവില്ലിൽ താമസിക്കുന്ന പള്ളിയുടെ സ്ഥാപക അംഗം ജോസഫ് ഡെത്തോസിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോസഫിന്റെയും മകനാണ്
പൊതുദർശനം: ജൂൺ 09 വെള്ളിയാഴ്ച, വൈകുന്നേരം 4:30 മുതൽ രാത്രി 8:30 വരെ. വൈകിട്ട് 7:30 നു ശുശ്രുഷയുടെ ആദ്യഭാഗം നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പ ഐസക് മാർ ഫിലക്‌സിനോസ് തിരുമേനി നിർവഹിക്കുന്നു: ലോംഗ് ഐലൻഡ് മാർത്തോമ്മാ ചർച്ച്, 2350 മെറിക്ക് അവന്യൂ, മെറിക്ക്, NY 11566
സംസ്കാര ശുശ്രുഷ: ജൂൺ 10 ശനിയാഴ്ച, 9:00 AM മുതൽ 10:30 AM വരെ: ലോംഗ് ഐലൻഡ് മാർത്തോമ്മാ ചർച്ച്
2350 മെറിക്ക് അവന്യൂ, മെറിക്ക്, NY 11566
സംസ്കാരം: പൈൻലാൺ സെമിത്തേരി, 2030 വെൽവുഡ് അവന്യു , ഫാർമിംഗ്ഡെയ്ൽ, NY 11735