Image

ചിക്കാ​ഗോ മലയാളി അസ്സോസ്സിയേഷൻ തെരഞ്ഞെടുപ്പ് നിയമങ്ങൾ അട്ടിമറിക്കപ്പെടുന്നു

Published on 09 June, 2023
ചിക്കാ​ഗോ മലയാളി അസ്സോസ്സിയേഷൻ തെരഞ്ഞെടുപ്പ് നിയമങ്ങൾ അട്ടിമറിക്കപ്പെടുന്നു

ചിക്കാ​ഗോ: അടുത്ത് നടക്കാൻ പോകുന്ന ചിക്കാ​ഗോ മലയാളി അസ്സോസ്സിയേഷൻ തെരഞ്ഞെടുപ്പിൽ നിയമങ്ങൾ അ‌ട്ടിമറിക്കപ്പെടാൻ പോകുന്നതായി സംശയമുണ്ടെന്ന് പ്രസി‍ഡന്റ് സ്ഥാനാർത്ഥിയായ സന്തോഷ് നായർ അഭിപ്രായപ്പെട്ടു. എല്ലാ രണ്ടു വർഷവും കൂടുമ്പോഴാണ് പുതിയ ഭരണ സമിതിയിലേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു ശേഷം നടക്കുന്ന ഓണാഘോഷ പരിപാടിയിൽ വച്ചാണ് പുതിയ ഭാരവാഹികളെ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുന്നതും.

മലയാളി അസ്സോസ്സിയേഷൻ നിയമം അനുസരിച്ച് ജനറൽ ബോഡികൂടി ഇലക്ഷൻ കമ്മിറ്റിയെ തെരഞ്ഞെടുക്കണം. അതിനുശേഷം നിലവിലുളള ഭരണ സമിതി ചിക്കാ​ഗോ മലയാളി അസ്സോസ്സിയേഷന്റെ ഭരണഘടന അനുശാസിക്കുന്ന വിധം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈമെയിലിലൂടെയും, CMA വെബ്സൈറ്റിലൂടെയും മെയ് അവസാനത്തെ ആഴ്ചയിൽ അം​ഗങ്ങളെ അറിയിക്കേണ്ടതാണ് (SECTION 2.11.6). തെരഞ്ഞടുപ്പ് കമ്മിറ്റി തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിക്കുമ്പോൾ തന്നെ യോ​ഗ്യരായ അം​ഗങ്ങൾ ഉൾപ്പെടുന്ന വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതുമാണ്(SECTION 2.11.3).

എന്നാൽ ഇവിടെ MAY 31 2023 വരെ നിലവിലുളള ഭരണ സമിതിയിൽ നിന്ന് ഇലക്ഷൻ വിജ്ഞാപനം CMA യുടെ വെബ്സൈറ്റിലൂടെയോ, ഈമെയിലിലുടെയോ അം​ഗങ്ങൾക്ക് ലഭിച്ചിട്ടില്ല. ജനറൽബോഡി തെരഞ്ഞെടുക്കുന്ന ഇലക്ഷൻ കമ്മിറ്റിക്ക് വോട്ടേഴ്സ് ലിസ്റ്റും കൈമാറിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇലക്ഷൻ നടക്കുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

എന്നാൽ ബഹുമാന്യരായ ചിക്കാ​ഗോ മലയാളി അസ്സോസ്സിയേഷൻ അം​ഗങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നതിനായി ചില തിയ്യതിയിൽ ഇലക്ഷൻ നടക്കുന്നതായി ചില ​ഭാ​ഗങ്ങളിൽ നിന്നും പ്രചരിപ്പിക്കുന്നു. ഇത് വാസ്തവ വിരു​ദ്ധമാണ്. ഇലക്ഷൻ വിജ്ഞാപനം ഇറക്കാതെയും, ഇലക്ഷൻ കമ്മിറ്റിക്ക് വോട്ടേഴ്സ് ലിസ്റ്റ് കൈമാറാതെയും എങ്ങനെയാണ് CMA യിൽ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നു സന്തോഷ് നായർ പാനൽ ചോദിക്കുന്നു.

ഉടൻ തന്നെ ചിക്കാ​ഗോ മലയാളി അസ്സോസ്സിയേഷന്റെ ഒരു അടിയന്തര യോ​ഗം വിളിച്ചുകൂട്ടി CMA ഭരണഘടന അനുശാസിക്കുന്ന വിധം ഉടൻ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും സന്തോഷ് നായർ പാനൽ ആവശ്യപ്പെടുന്നു.

ചിക്കാ​ഗോ മലയാളി അസ്സോസ്സിയേഷൻ തെരഞ്ഞെടുപ്പ് നിയമങ്ങൾ അട്ടിമറിക്കപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക