Image

ലോക കേരള സഭാ സമ്മേളനം പുകമറയാല്‍ നിമഞ്ജനപ്പെടുമോ? ഒപ്പം കാട്ടുതീ യാഥാര്‍ത്ഥ്യങ്ങളും(ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് Published on 09 June, 2023
ലോക കേരള സഭാ സമ്മേളനം പുകമറയാല്‍ നിമഞ്ജനപ്പെടുമോ? ഒപ്പം കാട്ടുതീ യാഥാര്‍ത്ഥ്യങ്ങളും(ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

ന്യൂയോര്‍ക്ക് : അമേരിക്കയില്‍, പ്രത്യേകിച്ച് ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ടതും, ജനങ്ങളാകെ കൂടുതലായി ആകുലപ്പെട്ടുകൊണ്ടിരിക്കുന്നത്. വായു മലിനീകരണ പുക നിറഞ്ഞ അന്തരീക്ഷത്തെ എങ്ങിനെ അതിജീവിക്കുമെന്നതാണ്.

ഈ അന്തരീക്ഷത്തിലാണ് കേരള മുഖ്യമന്ത്രിയും 12 അംഗസംഘവും ന്യൂയോര്‍ക്കില്‍ എത്തുന്നത്. വിശ്വപ്രസിദ്ധമായ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നിന്ന് ലോക മലയാളികളെ മുഖ്യമന്ത്രി സംബോധന ചെയ്യുമെന്ന വിളംബരം പ്രവാസലോകത്തെ അറിയിച്ചിട്ടുള്ള സംഘാടകര്‍ ഇത്തരുണത്തില്‍ എങ്ങിനെ പ്രതികരിക്കുമെന്ന് കണ്ടറിയാം. ലക്ഷങ്ങള്‍ തടിച്ചുകൂടുമെന്ന പ്രത്യാശയില്‍ ലോകകേരളസഭാ സംഘാടകര്‍ ഈ ദുരവസ്ഥയ്ക്ക് എങ്ങിനെ പരിഹാരം കാണുമെന്ന് അവ്യക്തമാണ്. ജീവന്‍ പണയം വെച്ച് മഹാജനാവലി ടൈംസ്‌ക്വയര്‍ പരിസരത്ത് എത്തുമോ? വരുന്നവര്‍ക്കെല്ലാം N95 മാസ്‌ക് വിതരണം ചെയ്യുവാന്‍ ലോക കേരളസഭാസംഘാടകര്‍ക്ക് ആവുമോ? എന്നത് പുകമറ പോലെ മറഞ്ഞിരിക്കുന്നു.

കാനഡായിലുടനീളം കാട്ടുതീ വ്യാഴാഴ്ചയും തുടരുന്നു. കാട്ടുതീയുടെ ഏറ്റവും മോശമായ തുടക്കം രാജ്യം സഹിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് നിര്‍ബ്ബന്ധിതമായി ഒഴിപ്പിച്ചു കഴിഞ്ഞു.

അമേരിക്കന്‍ നഗരങ്ങളിലുടനീളം പുകമൂടല്‍ മഞ്ഞ് വ്യാപിച്ചു കഴിഞ്ഞു. ഏകദേശം 3.8 ദശലക്ഷം ഹെക്ടര്‍(9.4 ദശലക്ഷം ഏക്കര്‍) ഇതിനകം കത്തിനശിച്ചു. 10 വര്‍ഷത്തെ ശരാശരിയുടെ ഏകദേശം 15 മടങ്ങ് എന്ന് ഫെഡറല്‍ ഏമര്‍ജന്‍സി കനേഡിയന്‍ മന്ത്രി ബില്‍ബ്ലയര്‍ പറഞ്ഞു. വരും മാസങ്ങളില്‍ ചൂടുള്ളതും, വരണ്ടതുമായ അവസ്ഥ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കാനഡായില്‍ കാട്ടുതീ സാധാരണമാണെങ്കിലും കിഴക്കും, പടിഞ്ഞാറും ഒരേ സമയം തീ ആളിപടരുന്നത് അസാധാരണമാണ്. അഗ്നിശമന സന്നാഹങ്ങള്‍ വ്യാപിപ്പിക്കുകയും സഹായിക്കാന്‍ സൈന്യത്തെ അയക്കാന്‍ കനേഡിയന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് യു.എസ്. അഗ്നിശമന സേനാംഗങ്ങള്‍ കാനഡായില്‍ സഹായത്തിനെത്തുന്നു.
തീപിടുത്തങ്ങള്‍ ദൈനംദിന ദിനചര്യകളെയും ജീവിതത്തെയും ഉപജീവനത്തെയും, വായുവിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തുന്നു. കിഴക്കന്‍ പ്രവശ്യയായ ക്യൂബെക്കിലാണ് ഏറ്റവും മോശമായ തീപിടുത്തം ഉണ്ടായത്. 11000ത്തിലധികം ആളുകള്‍ക്ക് ക്യൂബെക്കില്‍ വീടുകള്‍ ഒഴിയേണ്ടിവന്നു. കഴിഞ്ഞമാസം ആല്‍ബര്‍ട്ടയില്‍ കാട്ടുതീ സീസണ്‍ ക്രമരഹിതമായി ആരംഭിച്ച് റെക്കോര്‍ഡ് പ്രദേശം കത്തിപടര്‍ന്നു. നോവ സ്‌കോട്ടിയ അതിന്റെ എക്കാലത്തെയും വലിയ തീപിടുത്തവുമായി പോരാട്ടം തുടരുന്നു.
മിന്നലാക്രമണം വരണ്ട വനങ്ങളില്‍ കൂടുതല്‍ തീപിടുത്തങ്ങള്‍ സൃഷ്ടിക്കുമെന്നും കൊടുങ്കാറ്റിനൊപ്പം എത്രമാത്രം മഴപെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

കാനഡായിലെ എണ്ണ-വാതകവ്യവസായത്തിന്റെ കേന്ദ്രമായ ആല്‍ബെര്‍ട്ടായില്‍ കാട്ടുതീ ശമിച്ചതായി റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ 3000ല്‍ അധികം ആളുകളോട് പാലായനം ചെയ്യുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. കൊടുംചൂട് മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ ഉണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക