ഡാലസ് : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ പത്തു സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍കൂടി മത്സരത്തിനിറങ്ങി അങ്കം വെട്ട് കൊഴുപ്പിക്കും എന്നാണ് കരുതുന്നത്. കുറെയധികം ജനവിഭാഗങ്ങള്‍ കൂട്ടത്തോടെ(എന്‍ബ്ലോക്ക്) രംഗത്തിറങ്ങി ചില പ്രത്യേക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ചില സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യുന്ന പതിവ് ഇത്തവണയും ആവര്‍ത്തിക്കപ്പെടും.
വൈറ്റ് ഇവാഞ്ചലിക്കല്‍ വിഭാഗത്തിലെ ക്രിസ്റ്റ്യന്‍ ബോക്ക് ഇതിന് അപവാദമാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍്തഥികള്‍ക്ക് വോട്ടു ചെയ്യുന്ന ഈ വിഭാഗം ഒരല്പം ചിന്താക്കുഴപ്പിത്തിലാണ്. പ്രൈമറി തിരഞ്ഞെടുപ്പുകള്‍ കഴിയുന്നത്വരെയോ ആര്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിക്കും എന്ന് ഉറപ്പാകുന്നതുവരെയോ തങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് പരസ്യപ്പെടുത്തേണ്ടതില്ല എന്നാണ് സതേണ്‍ ബാല്ടിസ്റ്റുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ ചിലര്‍ ഇതിനകം മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ പിന്തുണയ്ക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ചിലര്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ഡിസാന്റെസിനോ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ അവസരം നല്‍കണമെന്ന് വാദിക്കുന്നു.
എന്നാല്‍ ഏവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടിക്കറ്റ് ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. ഈ പിന്തുണയ്ക്ക് എത്രത്തോളം ആര്‍ജ്ജവം സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ കഴിയും എന്ന ചോദ്യം അവശേഷിക്കുന്നു. ട്രമ്പിനും ഡിസാന്റെസിനും പുറമെ മറ്റ് സ്ഥാനാര്‍്തഥികളും ക്രിസ്ത്യന്‍ തത്വങ്ങളില്‍ തങ്ങള്‍ എത്രമാത്രം അടിയുറച്ച് വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുവാന്‍ മറക്കുന്നില്ല. സ്ഥാനാര്‍്തഥികളായ മുന്‍ യു.എന്‍. അംബാസിഡര്‍ നിക്കി ഹേലി, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സൗത്ത് കാരലിന സെനറ്റര്‍ ടിം സ്‌കോട്ട് എന്നിവര്‍ ഉള്‍പ്പെടുന്നു. പെന്‍സ് 2018 ലെ എബ്ബിസി ആന്വല്‍ മീറ്റിംഗില്‍ പ്രസംഗിക്കുകയും ചെയ്തു.
എസ്ബിസിയിലെ കറുത്ത വര്‍ഗ്ഗക്കാരായ പാസ്റ്റര്‍മാരില്‍ ചിലര്‍ ട്രമ്പിന്റെ നിശിത വിമര്‍ശകരാണ്. 2021 ല്‍ എസ് ബിസി വിട്ട കറുത്ത വര്‍ഗ്ഗക്കാരന്‍ പാസ്റ്റര്‍ റവ.ജോയല്‍ ബോമാന്‍ ഇവരില്‍ ഒരാളാണ്. മുന്‍ തിരഞ്ഞെടുപ്പുകളിലെന്നപോലെ ഈ തിരഞ്ഞെടുപ്പിലും ട്രമ്പിന് ശക്തമായ പിന്തുണ ഡാലസിലെ ഫസ്റ്റ് ബാപ്ടിസ്റ്റ് ചര്‍ച്ച് പാസ്റ്റര്‍ റോബര്‍ട്ട് ജെഫ്രസ് നല്‍കുന്നു. 2016 ലെ പ്രൈമറികളില്‍ ട്രമ്പിനെ പിന്തുണയ്ക്കുവാന്‍ ആരംഭിച്ച ജെഫ്രസ് പറയുന്നത് ട്രമ്പിന് മാത്രമേ ബൈഡനെ പരാജയപ്പെടുത്തുവാന്‍ കഴിയൂ എന്ന് ഇവാഞ്ചലിക്കലുകള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ടെന്നാണ്.
ആഭ്യന്തര കലാപങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ജൂണ്‍ മദ്ധ്യത്തില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന് തയ്യാറെടുക്കുകയാണ് സഭ. പ്രൈമറികളും തുടര്‍ന്നു വരുന്ന പ്രസിഡന്റ്, പൊതുതിരഞ്ഞെടുപ്പുകളും സഭയെ രാഷ്ട്രീയമായും സജീവമാക്കും. അംഗസംഖ്യ കുറഞ്ഞു വരുന്നതും മതപരമായ ചടങ്ങുകള്‍ക്ക് അംഗങങള്‍ പഴയപോലെ പ്രാധാന്യം നല്‍കാത്തതും വലിയ പ്രശ്‌നങ്ങളായി മുന്നിലുണ്ട്. മറ്റ് ചില മതങ്ങളെപോലെ മഹാമാരിക്ക് മുമ്പ് ഉണ്ടായിരുന്ന പ്രതാപം വീണ്ടെടുക്കുവാന്‍ എസ്ബിസിയും ശ്രമിക്കുന്നു.
ഡിമോയിന്‍, അയോവയില്‍ നടത്തിയ പ്രഖ്യാപനത്തോടെ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ ടിക്കറ്റ് പ്രത്യാശികളില്‍ ഒരാളായി മാറി. ഇപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍്തഥികള്‍ പത്തില്‍ അധികമായി. നോര്‍ത്ത് ഡക്കോട്ട ഗവര്‍ണ്ണര്‍ ഡഗ് ബര്‍ഗമും തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
ബുധനാഴ്ച 64 വയസ്സു തികച്ച പെന്‍സ് പ്രതീക്ഷിച്ചതു പോലെ നാല് വര്‍ഷം തന്റെ ബോസ് ആയിരുന്ന ട്രമ്പിനെ നിശിതമായി വിമര്‍ശിച്ചു. എന്നാല്‍ ട്രമ്പ് രാജ്യത്തിന് വേണ്ടി ചെയ്തത് എക്കാലവും കൃതജ്ഞതയോടെ സ്മരിക്കുമെന്നും പറഞ്ഞു. അമേരിക്കയെ ഗ്രേറ്റ് എഗെയിന്‍ ആക്കിയ ഓരോ ദിവസവും ട്രമ്പിനൊപ്പം നിലകൊണ്ടതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞു. എന്നാല്‍ യു.എസ്. ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ വൈറ്റ് ഹൗസില്‍ പുതിയ ഒരു നേതൃത്വം ആവശ്യമാണ്.
ഒരു യാഥാസ്ഥിതികനെപ്പോലെയാണ് ട്രമ്പ് ഭരിച്ചത്. എന്നാല്‍ പിന്നീട് ഈ നിലപാടുകളില്‍ നിന്ന് മാറി. ട്രമ്പിന്റെ ഗര്‍ഭഛിദ്ര നിയന്ത്രണം, ആനുകൂല്യങ്ങളുടെ പരിഷ്‌കാരം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍പുടിന്‍ പ്രതിരോധം എന്നിവയെ പെന്‍സ് വിമര്‍ശിച്ചു. ഫ്‌ളോറിഡ ഗവര്‍ണ്ണറും പ്രൈമറികളില്‍ തന്റെ എതിരാളിയുമായ ഡിസാന്റെസിനെയും പെന്‍സ് വിമര്‍ശിച്ചു. നമുക്ക് ബൈഡനെ പരജായപ്പെടുത്താന്‍ കഴിയും എന്നെനിക്കറിയാം. വ്യക്തി രാഷ്ട്രീയവും യാഥാസ്ഥിതിക നയങ്ങള്‍ ഒഴിവാക്കുന്നതും അകറ്റി നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇത് സാധ്യമാവും, പെന്‍സ് പറഞ്ഞു.